തിരുവനന്തപുരം: ഇന്ന് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അന്തരിച്ച മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടിക്ക് ചരമോപചാരം ആർപ്പിക്കാൻ മറന്നു. ജനപ്രതിനിധിയായ ഒരാൾ മരിച്ചാൽ പിന്നെ ചേരുന്ന സഭാ സമ്മേളനത്തിൽ ആ വ്യക്തിക്ക് ചരമോപചാരം ആർപ്പിക്കുക എന്നൊരു കീഴ്വഴക്കമുണ്ട്.
ഡിസംബർ 20 നായിരുന്നു പിണറായി സർക്കാരിലെ മുൻ ഗതാഗത മന്ത്രി കൂടിയായ തോമസ് ചാണ്ടി അന്തരിച്ചത്. മരണത്തിന് ശേഷം ഇന്ന് ചേർന്ന സഭ തോമസ് ചാണ്ടിക്ക് ചരമോപചാരം ആർപ്പിക്കാതെ നേരെ പ്രധാന വിഷയങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇതിൽ വിയോജിപ്പ് അറിയിച്ച് കെ.എസ് ശബരീനാഥൻ എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. സംഭവം ദൗർഭാഗ്യകരമാണെന്നും, നിയമസഭയുടെ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു,