SignIn
Kerala Kaumudi Online
Wednesday, 19 February 2020 7.14 PM IST

കഥ​ക​ളു​ടെ​ ​ഗ​ന്ധ​ർ​വ​ൻ,​​ ​പപ്പേട്ടൻ ഓർമ്മയായിട്ട് 29 വർഷങ്ങൾ

p-padmarajan

കഥ​ക​ളു​ടെ​ ​ ഗ​ന്ധ​ർ​വ​നാ​യ​ ​പി.​പ​ത്മ​രാ​ജ​ൻ​ ​ഓ​ർ​മ്മ​യാ​യി​ട്ട് 29​ ​വ​ർ​ഷ​ങ്ങ​ൾ​ ​പി​ന്നി​ടു​ന്നു.​ ​തി​ര​യെ​യും,​ ​മ​ഴ​യെ​യും​ ​പ്രേ​മി​ച്ച​ ​പ​പ്പേ​ട്ട​ൻ​ ​എ​ന്ന​ ​കാ​മു​ക​നെ​ ​കാ​ല​ത്തി​ന്റെ​ ​തി​ര​ക​ൾ​ ​മ​ണ്ണി​ടി​ച്ച് ​വീ​ഴ്‌​ത്തി.​ ​എ​ങ്കി​ലും​ ​ആ​ ​ശൂ​ന്യ​ത​ ​ഇ​ന്നും​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ര​ച്ചി​ടു​ന്നു.​ ​ഒ​രി​ക്ക​ലും​ ​മ​രി​ക്കാ​ത്ത​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​പോ​ലെ.


1991​ ​ലെ​ ​മ​ണ്ണു​ത്തി​യി​ലെ​ ​വെ​റ്റ​റി​ന​റി​ ​കോ​ളേ​ജി​ലെ​ ​ക​ലാ​ല​യ​കാ​ലം​ ​ഓ​ർ​മ്മ​ ​വ​രു​ന്നു.​ ​സി​നി​മ​യും​ ​നോ​വ​ലും​ ​ക​ഥ​യു​മൊ​ക്കെ​ ​ത​ല​യ്‌​ക്ക് ​പി​ടി​ച്ചു​ ​ന​ട​ന്ന​ ​കാ​ലം.​ ​പ​പ്പേ​ട്ട​നാ​യി​രു​ന്നു​ ​അ​ന്ന് ​കാ​മ്പ​സു​ക​ളി​ലെ​ ​ആ​രാ​ധ​ന​ാമൂ​ർ​ത്തി.​ ​ന​വീ​ന​ത​യു​ടെ​ ​മ​ഞ്ഞു​തു​ള്ളി​ക​ൾ​ ​വീ​ണ​ ​ആ​ ​സ​ർ​ഗാ​ത്മ​ക​ത​ ​കാ​മ്പ​സു​ക​ൾ​ ​കൊ​ണ്ടാ​ടി.​ ​താ​ടി​വ​ച്ച​ ​ആ​ ​രൂ​പ​ത്തോ​ടും,​ ​വ​ട്ട​ത്തൊ​പ്പി​യോ​ടും​ ​താ​മ​ര​യി​ത​ൾ​ ​പോ​ലെ​യു​ള്ള​ ​ക​ൺ​പോ​ള​ക​ളോ​ടും​ ​ന​ക്ഷ​ത്ര​ദീ​പ്‌​തി​യു​ള്ള​ ​ക​ണ്ണു​ക​ളോ​ടും​ ​വ​ശ്യ​ത​യു​ള്ള​ ​മ​ന്ദ​ഹാ​സ​ത്തോ​ടും​ ​ഏ​റെ​ ​പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്ന​ ​ചെ​റു​പ്പ​ക്കാ​ർ​ ​അ​സം​ഖ്യ​മാ​യി​രു​ന്നു.​ ​ഒ​രു​പ​ക്ഷേ​ ​സി​നി​മ​യേ​ക്കാ​ളും​ ​പ്ര​ണ​യം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​ഥ​ക​ളോ​ടാ​യി​രു​ന്നു.​ ​ക​ഥ​യി​ലാ​യാ​ലും​ ​സി​നി​മ​ക​ളി​ലാ​യാ​ലും​ ​എ​ത്ര​ ​അ​വി​ശ്വ​സ​നീ​യ​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ​പ​ത്മ​രാ​ജ​ൻ​ ​സൃ​ഷ്‌​ടി​ച്ച​ത്.​ ​ത​ക​ര,​ ​തൂ​വാ​ന​ത്തു​മ്പി​ക​ളി​ലെ​ ​മ​ണ്ണാ​ർ​ത്തൊ​ടി​ ​ജ​യ​കൃ​ഷ്‌​ണ​ൻ,​ ​സ്‌​നേ​ഹ​ബാ​ധ​ ​പോ​ലെ​ ​ത​ല​മു​റ​ക​ളി​ലേ​ക്ക് ​പ​ട​ർ​ന്നു​ ​ക​യ​റി​യ​ ​ക്ലാ​ര,​ ​മു​ന്തി​രി​ത്തോ​പ്പു​ക​ളി​ലെ​ ​പ​ക്വ​ത​യു​ള്ള​ ​കാ​മു​ക​നാ​യ​ ​സോ​ള​മ​ൻ,​ ​ല​ക്ഷം​വീ​ടു​ക​ളി​ലൊ​ന്നി​ൽ​ ​പാ​ർ​ത്തി​രു​ന്ന​ ​ക​ള്ള​ൻ​ ​പ​വി​ത്ര​ൻ,​ ​ന​വം​ബ​റി​ന്റെ​ ​ന​ഷ്‌​ട​ത്തി​ലെ​ ​മീ​ര​ ​അ​ങ്ങ​നെ​ ​എ​ത്ര​യെ​ത്ര​ ​ജീ​വ​ൻ​ ​തു​ടി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ഗ​ന്ധ​ർ​വ​സം​ഗ​മം
ആ​ദ്യ​മാ​യി​ ​പ​പ്പേ​ട്ട​നെ​ ​കാ​ണു​ന്ന​ത് ​തൃ​ശൂ​ർ​ ​മു​ണ്ടു​പാ​ല​ത്തെ​ ​ഞാ​ൻ​ ​ഗ​ന്ധ​ർ​വ​ൻ​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടി​ലാ​ണ്.​ ​മ​ണ്ണു​ത്തി​ ​വെ​റ്റ​റി​ന​റി​ ​കോ​ളേ​ജി​ൽ​ ​നാ​ലാം​ ​വ​ർ​ഷം​ ​പ​ഠി​ക്കു​ന്ന​ ​കാ​ലം.​ ​ഫി​ലിം​ ​&​ ​ഫോ​ട്ടോ​ഗ്രാ​ഫി​ ​ക്ല​ബ്ബ് ​ സെ​ക്ര​ട്ട​റി​യാ​യ​ ​നാ​സ​റും,​ ​സീ​നി​യ​റാ​യ​ ​പ്ര​ദോ​ഷി​നോ​ടു​മാ​യി​ ​ഞാ​ൻ​ ​പ​റ​ഞ്ഞു.​ ​പ​ത്മ​രാ​ജ​ൻ​ ​തൃ​ശൂ​ർ​ ​മു​ണ്ടു​പാ​ല​ത്തു​ണ്ട്.​ ​ന​മു​ക്ക് ​കോ​ളേ​ജി​ലൊ​രു​ ​പ്ര​ഭാ​ഷ​ണ​ത്തി​ന് ​ക്ഷ​ണി​ച്ചാ​ലോ.​ ​ഞ​ങ്ങ​ൾ​ ​മൂ​ന്നു​പേ​രും​ ​അ​ങ്ങ​നെ​ ​മു​ണ്ടു​പാ​ല​ത്തെ​ത്തി.​ ​പൊ​ലീ​സി​ന്റെ​ ​വി​ല​ക്ക് ​അ​തി​സ​മ​ർ​ത്ഥ​മാ​യി​ ​ലം​ഘി​ച്ച് ​ഞ​ങ്ങ​ൾ​ ​കാ​ട്ടൂ​ക്കാ​ര​ൻ​ ​വീ​ട്ടി​ലെ​ത്തി.​ ​ഗു​ഡ്‌​നൈ​റ്റ് ​മോ​ഹ​നാ​ണ് ​പ്രൊ​ഡ്യൂ​സ​ർ.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​അ​സി​സ്റ്റ​ന്റു​മാ​ർ​ ​വ​ന്ന് ​കാ​ര്യം​ ​തി​ര​ക്കി.


ക​ലാ​ലാ​യ​ത്തി​ൽ​ ​നി​ന്നാ​ണെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​അ​വ​രെ​ ​ക​യ​റ്റി​വി​ടാ​ൻ​ ​പ​പ്പേ​ട്ട​ൻ​ ​പ​റ​ഞ്ഞ​ത് ​കേ​ട്ടു.​ ​ആ​കെ​ ​ഒ​രു​ ​കു​ളി​രും​ ​ഒ​പ്പം​ ​ഭ​യ​വും.​ ​അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ​ ​എ​ന്ത് ​പ​റ​യ​ണ​മെ​ന്ന​റി​യാ​തെ​ ​ഞ​ങ്ങ​ൾ​ ​നി​ന്നു.​ ​സ്വ​ന്തം​ ​ഹൃ​ദ​യ​മി​ടി​പ്പ് ​കേ​ൾ​ക്കാം.​ ​കോ​ളേ​ജി​ൽ​ ​നി​ന്ന​ല്ലേ,​ ​ഇ​രി​ക്കൂ​ ​എ​ന്ന് ​പ​പ്പേ​ട്ട​ൻ.​ ​ഞാ​ൻ​ ​ഇ​രു​ന്നെ​ന്ന് ​വ​രു​ത്തി.​ ​പ​റ​യൂ,​ ​ത​ല​കു​നി​ച്ച് ​സ്‌​ക്രി​പ്റ്റി​ൽ​ ​നോ​ക്കി​ ​പ​പ്പേ​ട്ട​ൻ.​ ​ഞാ​ൻ​ ​പ​റ​യാ​ൻ​ ​തു​ട​ങ്ങി.​ ​സാ​ർ,​ ​ഞ​ങ്ങ​ൾ​ ​സാ​റി​ന്റെ​ ​ക​ഥ​ക​ളു​ടെ​ ​ആ​രാ​ധ​ക​രാ​ണ്.​ ​ക​ഥ​യെ​ന്ന് ​കേ​ട്ട​പ്പോ​ൾ​ ​ത​ല​കു​നി​ച്ചി​രു​ന്ന​ ​പ​പ്പേ​ട്ട​ൻ​ ​പെ​ട്ടെ​ന്ന് ​ത​ല​യു​യ​ർ​ത്തി.​ ​ഒ​ടു​വി​ൽ​ ​ക​ലാ​കൗ​മു​ദി​യി​ൽ​ ​വ​ന്ന​ ​ആ​ഴ്‌​ച​യ​റു​തി​ ​എ​ന്ന​ ​ക​ഥ​ ​കൂ​ടി​ ​വാ​യി​ച്ചു​ ​എ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ആ​ ​മി​ഴി​ക​ൾ​ ​ക​മ​ല​ദ​ളം​ ​പോ​ലെ​ ​വി​രി​ഞ്ഞു.​ ​'​എ​ഴു​താ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​അ​താ​ണെ​ന്റെ​ ​വി​ഷ​മം.​ ​സ​മ​യം​ ​കി​ട്ടു​ന്നി​ല്ല​ ​ഇ​പ്പോ​ൾ​ ​ഒ​ന്നി​നും."​ ​പാ​രി​ജാ​ത​ത്തി​ന്റെ​ ​സു​ഗ​ന്ധ​മു​ള്ള​ ​ഭാ​ഷ​യി​ൽ​ ​ക​ഥ​ ​കൊ​രു​ത്തു​ ​വ​യ്‌​ക്കു​ന്ന​ ​ഗ​ന്ധ​ർ​വ​ൻ​ ​നൊ​മ്പ​രം​ ​പ​ങ്കു​വെ​ച്ചു.​ ​പി​ന്നെ​ ​ഞാ​ൻ​ ​എ​ടു​ത്തി​ട്ട​ത് ​'​കോ​ട​തി​വി​ധി​ക്ക് ​ശേ​ഷം​"എ​ന്ന​ ​ക​ഥ​യാ​ണ്.​ ​അ​തി​നെ​ ​സാ​ഹി​ത്യ​ ​വാ​ര​ഫ​ല​ത്തി​ൽ​ ​കൃ​ഷ്‌​ണ​ൻ​നാ​യ​ർ​ ​സാ​ർ​ ​വി​മ​ർ​ശി​ച്ചി​രു​ന്നു.​ ​ഞാ​ൻ​ ​പ​റ​ഞ്ഞു.​ ​'ഉ​വ്വോ,​ ​ഞാ​നും​ ​അ​ങ്ങ​നെ​ ​അ​റി​ഞ്ഞു.​ ​എ​ന്റെ​ ​സി​നി​മ​യി​ലെ​ ​ലി​റ്റ​റ​റി​ ​ക​ൺ​സ​ൾ​ട്ട​ന്റാ​ണ് ​കൃ​ഷ്‌​ണ​‌​ൻ​ ​നാ​യ​ർ​ ​സാ​ർ.​ ​എ​ന്താ​ണ് ​എ​ഴു​തി​യ​തെ​ന്ന് ​അ​നി​യ​ന് ​ഓ​ർ​മ്മ​യു​ണ്ടോ.​"​ ​പ​പ്പേ​ട്ട​ൻ​ ​എ​ഴു​തു​ന്ന​തെ​ന്തും​ ​കാ​ണാ​തെ​ ​പ​ഠി​ച്ചി​രു​ന്ന​ ​ഞാ​ൻ​ ​ഒ​രു​ ​അ​വ​സ​ര​മാ​യാ​ണ് ​അ​തി​നെ​ ​ക​ണ്ട​ത്.​ ​സം​സാ​ര​മൊ​ക്കെ​ ​ക​ഴി​ഞ്ഞ് ​ക​ലാ​ല​യ​ത്തി​ലേ​ക്ക് ​ക്ഷ​ണി​ച്ച​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​'​വേ​ണൂ,​ ​ഇ​വ​ർ​ക്ക് ​ന​മു​ക്കൊ​രു​ ​സ​മ​യം​ ​കൊ​ടു​ക്കാ​മോ​".​ ​'​അ​യ്യോ,​ ​സ​മ​യം​ ​തീ​രെ​യി​ല്ല​" ​എ​ന്ന് ​വേ​ണു.​ ​നാ​ളെ​ ​മു​ത​ൽ​ ​നി​ളാ​തീ​ര​ത്താ​ണ് ​ഷൂ​ട്ട്.​ ​ഒ​ടു​വി​ൽ​ ​ഇ​ന്ന് ​ത​ന്നെ​ ​വ​രാ​മെ​ന്നാ​യി.​ ​അ​പ്പോ​ൾ​ ​സ​മ​യം​ ​രാ​വി​ലെ​ 11.30.​ ​ശ​രി,​ ​നാ​ലു​മ​ണി​ക്ക് ​നി​ങ്ങ​ൾ​ ​എ​ല്ലാം​ ​അ​റേ​ഞ്ച് ​ചെ​യ്‌​തോ.​ ​പ​ത്മ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​ഞ​ങ്ങ​ൾ​ ​തു​ള്ളി​ച്ചാ​ടി​യാ​ണ് ​കാ​ട്ടൂ​ക്കാ​ര​ൻ​ ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ത്.

ക​റ​ന്റ് ​പോ​യി..​ ​ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ​യും...
അഞ്ചു മ​ണി​ക്ക് ​പ​പ്പേ​ട്ട​ൻ​ ​എ​ത്തു​മ്പോ​ൾ​ ​ഞ​ങ്ങ​ൾ​ ​എ​ല്ലാ​വ​രേ​യും​ ​ആ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് ​പ​റ​യ​ട്ടെ​ ​അ​പ്പോ​ഴേ​ക്കും​ ​ക​റ​ന്റ് ​പോ​യി.​ ​ഗു​ഡ്‌​നൈ​റ്റി​ന്റെ​ ​അം​ബാ​സ​ഡ​ർ​ ​കാ​റി​ൽ​ ​നി​ന്നി​റ​ങ്ങി​ ​വ​ന്ന​ ​പ്രൊ​ഡ​ക്ഷ​ൻ​ ​അ​സി​സ്റ്റ​ന്റു​മാ​ർ​ ​എ​ന്നെ​ ​തെ​റി​ ​പ​റ​ഞ്ഞു.​ ​അ​പ്പോ​ഴേ​ക്കും​ ​ജ​ന​റേ​റ്റ​ർ​ ​എ​ടു​ക്കാ​ൻ​ ​ആ​ൾ​ ​പോ​യി​രു​ന്നു.​ ​ഞ​ങ്ങ​ളെ​ല്ലാം​ ​വി​യ​ർ​ത്ത് ​കു​ളി​ച്ച് ​നി​ൽ​ക്കു​ക​യാ​ണ്.​ ​പ​പ്പേ​ട്ട​നെ​ ​എ​ൻ​ഗേ​ജ് ​ചെ​യ്യി​ക്കു​വാ​ൻ​ ​എ​ന്നെ​ ​ഏ​ൽ​പി​ച്ച് ​എ​ല്ലാ​വ​രും​ ​പോ​യി.​ ​സൗ​മ്യ​ത​യോ​ടെ​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പെ​രു​മാ​റ്റം.​ ​'പ​രി​പാ​ടി​യാ​കു​മ്പോ​ൾ​ ​അ​ങ്ങ​നെ​യൊ​ക്കെ​ ​ത​ന്നെ​യാ​ണ്.​ ​ടെ​ൻ​ഷ​ൻ​ ​വേ​ണ്ട."​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​പി​ന്നെ​യും​ ​അ​ദ്ദേ​ഹം​ ​ഏ​റെ​ ​സം​സാ​രി​ച്ചു.​ ​'​എ​ഴു​തി​വ​ച്ച​ത് ​മാ​റ്റു​ന്ന​യാ​ള​ല്ല​ ​ഞാ​ൻ.​ ​എ​ന്റെ​ ​മാ​ന​സി​കാ​വ​സ്ഥ​യാ​ണ് ​തി​ര​ക്ക​ഥ​യി​ൽ​ ​ഞാ​നെ​ഴു​തു​ന്ന​ത്.​ ​ആ​ ​മാ​ന​സി​കാ​വ​സ്ഥ​ ​ഷൂ​ട്ടിം​ഗ് ​സ​മ​യ​ത്ത് ​വീ​ണ്ടും​ ​ആ​ശ്ര​യി​ക്കേ​ണ്ടി​ ​വ​രും.​ ​അ​തൊ​രു​ ​ര​ണ്ടാം​ ​ജ​ന്മ​മാ​യി​ ​തോ​ന്നും.​"​ ​പ​പ്പേ​ട്ട​ൻ​ ​പ​റ​ഞ്ഞു.​ ​(​പി​ന്നീ​ട് ​പ്രൊ​ഡ്യൂ​സ​റാ​യ​ ​മോ​ഹ​ൻ​ ​ചി​ത്ര​ത്തി​ലും​ ​പാ​ട്ടു​ക​ളി​ലു​മൊ​ക്കെ​ ​ചി​ല​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്ത​ണ​മെ​ന്ന് ​നി​ർ​ബ​ന്ധി​ച്ച​പ്പോ​ഴും​ ​പ​പ്പേ​ട്ട​ൻ​ ​സ​മ്മ​തി​ച്ചി​ല്ല.​ ​ഒ​ടു​വി​ൽ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ജോ​ൺ​സ​ൺ​ ​മാ​ഷ് ​ഇ​ട​പെ​ട്ടി​ട്ടാ​ണ് ​മോ​ഹ​നെ​ ​തി​രു​ത്തി​യ​ത്).​ ​ പ​രി​പാ​ടി​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​രാ​ത്രി​ ഏഴു ​മ​ണി.​ ​അ​ന്ന് ​ മ​ണ്ണു​ത്തി​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഒ​റ്റ​ ​സ്റ്റു​ഡി​യോ​യി​ലേ​ക്ക് ​ ഞ​ങ്ങ​ൾ​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞി​രു​ന്നു.​ ​പ​പ്പേ​ട്ട​നോ​ടൊ​പ്പ​മു​ള്ള ​ ​ഞ​ങ്ങ​ളു​ടെ​ ​ഗ്രൂ​പ്പ് ​ഫോ​ട്ടോ​ ​എ​ടു​ക്കു​മ്പോ​ൾ​ ​അ​യാ​ൾ​ ​ക​ല്യാ​ണ​ത്തി​ന് ​ചി​ത്ര​മെ​ടു​ക്കു​ന്ന​തു​പോ​ലെ​ ​പ​പ്പേ​ട്ട​ന്റെ​ ​ഷ​ർ​ട്ടി​ൽ​ ​പി​ടി​ച്ച് ​ന​ടു​ക്കോ​ട്ട് ​മാ​റ്റി​ ​നി​ർ​ത്തി.​ ​അ​പ്പോ​ൾ​ ​ഒ​രു​ ​നോ​ട്ടം​ ​നോ​ക്കി.​ ​നോ​ട്ട​ത്തി​ന്റെ​യും​ ​ശ്വാ​സ​ത്തി​ന്റെ​യും​ ​ അ​ള​വൊ​ക്കെ​ ​കൃ​ത്യ​മാ​യി​ ​തി​ര​ക്ക​ഥ​യി​ലെ​ഴു​തു​ന്ന​ ​പ​പ്പേ​ട്ട​ന്റെ​ ​ആ​ ​നോ​ട്ടം​ ​ക​ണ്ട് ​ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ​യും​ ​'​ക​റ​ന്റ് ​പോ​യി​".

പൂ​മ്പാ​റ്റ​യു​ടെ​ ​ ഇ​ന്ദ്ര​ജാ​ലം
ഈ​ ​ഭൂ​മി​യി​ലെ​ ​പൂ​ക്ക​ളും​ ​ഭൂ​മി​യി​ലും​ ​തേ​നും​ ​മാ​ത്രം​ ​നു​ക​ർ​ന്നു​ ​ക​ഴി​യാ​ൻ​ ​അ​നു​മ​തി​ ​കി​ട്ടി​യ​ ​അ​രൂ​പി​യാ​യ​ ​വ​ർ​ണ​ശ​ല​ഭ​മാ​യി​രു​ന്നു​ ​പ​ത്മ​രാ​ജ​ൻ​ ​എ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​ക​ഥ​ ​പ​റ​ഞ്ഞ് ​ത​ന്ന് ​ക​ഥ​പ​റ​ഞ്ഞ് ​ ത​ന്ന് ​ എ​ന്നെ​ ​ക​ഥ​ ​പ​റ​ച്ചി​ലു​കാ​ര​നാ​ക്കി​ ​മാ​റ്റി​യ​ ​എ​ന്റെ​ ​ അ​മ്മ​ ​ ഞ​വ​ര​ക്ക​ൽ​ ​ദേ​വ​കി​യ​മ്മ​യ്‌​ക്ക് ​എ​ന്നൊ​ക്കെ​ ​ആ​മു​ഖ​മെ​ഴു​തി​ ​എ​ല്ലാ​ ​ക​ഥ​ക​ളും​ ​സ​മ​ർ​പ്പി​ക്കു​മ്പോ​ഴും​ ​ആ​ ​മ​ടി​യി​ൽ​ ​കി​ട​ന്ന് ​ക​ഥ​ക​ൾ​ ​കേ​ട്ട് ​വി​സ്‌​മ​യി​ക്കു​ന്ന​ ​കു​ട്ടി​യു​ടെ​ ​മ​ന​സാ​യി​രു​ന്നു​ ​ആ​ ​എ​ഴു​ത്തെ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​രാ​ധ​ക​രെ​ല്ലാം​ ​ര​ക്തം​ ​ര​ക്ത​ത്തെ​ ​തി​രി​ച്ച​റി​യു​ന്ന​ ​ഒ​രു​ ​നി​ശ​ബ്‌​ദ​ ​പ്ര​ക്രി​യ​ ​അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് ​എ​ന്നും​ ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​പു​ഴു​വി​നെ​ ​പൂ​മ്പാ​റ്റ​യാ​ക്കു​ന്ന​ ​ഇ​ന്ദ്ര​ജാ​ല​മാ​ണ് ​പി.​പ​ത്മ​രാ​ജ​ൻ​ ​എ​ന്ന​ ​എ​ഴു​ത്തു​കാ​ര​ന്റെ​ ​ക്രാ​ഫ്റ്റ്.​ ​അ​ത് ​തി​ര​ക്ക​ഥ​യി​ലാ​യാ​ലും ക​ഥ​യി​ലാ​യാ​ലു​മൊ​ക്കെ​ ​അ​നു​ഭ​വി​ക്കാ​വു​ന്ന​തേ​യു​ള്ളു.​ ​മ​നു​ഷ്യാ​ത്മാ​ക്ക​ളു​ടെ​ ​സ​ങ്കീ​ർ​ത്ത​ന​മാ​യി​രു​ന്നു​ ​ ആ​ ​ ക​ഥാ​ലോ​കം.​ ​മ​ന​സി​ന്റെ​ ​ശൂ​ന്യ​മാ​യ​ ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ​ ​പ​ല​കു​റി​ ​മു​ങ്ങി​ത്ത​പ്പു​മ്പോ​ൾ​ ​മു​ത്തു​ക​ൾ​ക്ക് ​പ​ക​രം​ ​ക​ന​ൽ​ക്ക​ല്ലു​ക​ൾ​ ​കി​ട്ടു​ന്ന​ ​മ​നു​ഷ്യ​രെ​ ​അ​തി​ൽ​ ​കാ​ണാം.

അ​രൂ​പി​യാ​യ​ ​ഗ​ഗ​ന​ചാ​രി
ഗ​ന്ധ​ർ​വ​ന് ​ദു​ർ​നി​മി​ത്ത​ങ്ങ​ളാ​യി​രു​ന്നു​ ​എ​ന്നും.​ ​ഷൂ​ട്ട് ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​മു​ത​ൽ​ ​അ​ത് ​ആ​രം​ഭി​ച്ചു.​ ​യ​ക്ഷ​നും,​ ​കി​ന്ന​ര​നും,​ ​ഗ​ന്ധ​ർ​വ​നു​മൊ​ക്കെ​ ​ഇ​തി​ഹാ​സ​ങ്ങ​ളി​ൽ​ ​ഉ​റ​ങ്ങു​ന്ന​വ​രാ​ണ്.​ ​അ​ഥ​ർ​വ​ ​വേ​ദ​ത്തി​ലെ​ 6333​ ​ഗ​ന്ധ​ർ​വ​ന്മാ​ർ​ക്ക് ​മ​ര​ണ​മി​ല്ല,​ ​പു​ന​ർ​ജ​ന്മ​മി​ല്ല,​ ​പ്ര​ത്യു​‌​ല്‌​പാ​ദ​ന​ ​ശേ​ഷി​യു​മി​ല്ല.​ ​മ​ദ്യ​വും​ ​സു​ന്ദ​രി​ക​ളാ​യ​ ​പെ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ് ​അ​വ​ർ​ക്ക് ​ദേ​വ​ലോ​ക​ത്തി​ൽ​ ​വേ​ണ്ട​ത്.​ ​അ​വ​രെ​ ​ഭൂ​മി​യി​ൽ​ ​ഇ​റ​ക്കി​ ​കൊ​ണ്ട് ​വ​ര​രു​ത്.​ ​അ​വ​രെ​ക്കു​റി​ച്ച് ​പ​ട​മെ​ടു​ക്ക​രു​ത് ​എ​ന്ന​ ​ഉ​പ​ദേ​ശ​ങ്ങ​ൾ​ ​പ​പ്പേ​ട്ട​ൻ​ ​കേ​ട്ടി​രു​ന്നി​ല്ല.​ ​ധ​നു​മാ​സ​ത്തി​ൽ​ ​വി​രി​യു​ന്ന​ ​പാ​ല​പ്പൂ​വി​ന് ​പ​ക​രം​ ​തൃ​ശൂ​ർ​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ലും,​ ​അ​ടാ​ട്ട് ​മ​ന​യി​ലു​മൊ​ക്കെ​ ​(​ചി​ത്രീ​ക​ര​ണം​ ​ന​ട​ന്ന​ ​ഇ​ട​ങ്ങ​ൾ​)​ ​തെ​ർ​മോ​ക്കോ​ളി​ൽ​ ​രാ​ജീ​വ് ​അ​ഞ്ച​ൽ​ ​പാ​ല​പ്പൂ​ ​തീ​ർ​ത്ത​പ്പോ​ഴും​ ​പ​ല​രും​ ​തി​രു​ത്തു​വാ​ൻ​ ​വ​ന്നു.​ ​അ​തൊ​ന്നും​ ​കേ​ട്ടി​ല്ല.​ ​മ​ണ്ണി​ൽ​ ​മു​ഹ​മ്മ​ദി​നോ​ട് ​പ​റ​ഞ്ഞ​ ​ക​ഥ​ ​നി​ർ​മാ​താ​വ് ​ഗു​ഡ്‌​നൈ​റ്റ് ​മോ​ഹ​ൻ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ത​ന്നെ​ ​മു​ഹ​മ്മ​ദി​ന് ​ക​ഷ്‌​ട​കാ​ല​ങ്ങ​ൾ​ ​ആ​രം​ഭി​ച്ചി​രു​ന്നു​ ​എ​ന്നാ​ണ് ​പി​ന്നീ​ട് ​കേ​ട്ട​ത്.​ ​ക​ണ്ണ്‌​ ​കൊ​ണ്ട് ​പി​ടി​ക്കു​ന്ന​ ​ഒ​രാ​ൾ​ ​വേ​ണം.​ ​ഒ​രു​ ​കു​സൃ​തി​പ്പു​ഞ്ചി​രി​ ​ചു​ണ്ടി​ലൊ​ളി​പ്പി​ക്കാ​നു​ള്ള​ ​ക​ഴി​വ് ​വേ​ണം​ ​അ​താ​യി​രി​ക്ക​ണം​ ​ഗ​ന്ധ​ർ​വ​നെ​ന്ന് ​പ​പ്പേ​ട്ട​ൻ​ ​പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ​ദൂ​ര​ദ​ർ​ശ​നി​ലെ​ ​മ​ഹാ​ഭാ​ര​ത​ത്തി​ലെ​ ​കൃ​ഷ്‌​ണ​നാ​യി​ ​വ​ന്ന​ ​നി​തീ​ഷ് ​ഭ​ര​ദ്വാ​ജി​നെ​ ​കൊ​ണ്ടു​വ​രാ​മെ​ന്ന് ​മോ​ഹ​ൻ​ ​ഏ​റ്റ​ത്.


1991​ ​ജ​നു​വ​രി​ 11​ ​ന് ​തൃ​ശൂ​ർ​ ​സ്വ​പ്‌​ന​ ​തി​യ​റ്റ​റി​ലാ​ണ് ​ഞാ​ൻ​ ​ഗ​ന്ധ​ർ​വ​ൻ​ ​സി​നി​മ​ ​കാ​ണു​ന്ന​ത്.​ ​ഞ​ങ്ങ​ളു​ടേ​ത് ​കൂ​ടി​യു​ള്ള​ ​ചി​ത്ര​മാ​യാ​ണ് ​അ​തി​നെ​ ​ക​ണ്ട​ത്.​ ​രാ​ക്കാ​റ്റി​ൽ​ ​പാ​ല​പ്പൂ​ ​മ​ണം​ ​ഒ​ഴു​കി​യെ​ത്തു​ന്ന​ ​ഒ​രു​ ​ധ​നു​മാ​സ​ത്തി​ലാ​യി​രു​ന്നു​ ​റി​ലീ​സ്.​ ​ന​രേ​ന്ദ്ര​പ്ര​സാ​ദി​ന്റെ​ ​ശ​ബ്‌​ദ​ത്തി​ൽ​ ​കേ​ട്ട​ ​അ​ശ​രീ​രി​ ​പോ​ലെ​ ​ച​ന്ദ്ര​സ്‌​പ​ർ​ശ​മു​ള്ള​ ​രാ​ത്രി​ക​ളി​ൽ​ ​ഇ​നി​ ​നീ​യി​ല്ല,​ ​സൂ​ര്യ​സ്‌​പ​ർ​ശ​മു​ള്ള​ ​പ​ക​ലു​ക​ളി​ലും​ ​എ​ന്ന​ ​വ​രി​ക​ൾ​ ​നൊ​മ്പ​ര​മാ​യി​ ​മ​ന​സി​ൽ​ ​നി​റ​ച്ച് ​കി​ട​ന്നു​റ​ങ്ങി​യ​ ​കാ​ലം.​ ​ജ​നു​വ​രി​ 24​ ​ന് ​രാ​വി​ലെ​ ​ഉ​റ​ക്ക​ച്ച​ട​വി​ൽ​ ​ഹോ​സ്റ്റ​ലി​ലെ​ ​ടേ​ബി​ൾ​ ​ടെ​ന്നീ​സ് ​കോ​ർ​ട്ടി​ൽ​ ​കി​ട​ക്കു​ന്ന​ ​പ​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ക​ണ്ണോ​ടി​ക്ക​വെ​ ​ഇ​ന്ത്യ​ൻ​ ​എ​ക്സ്പ്ര​സി​ൽ​ ​ കണ്ടു ആ വിയോഗ വാർത്ത. കാ​റ്റെ​ടു​ത്തു​ ​പോ​യ​ ​ഒ​രു​ ​മേ​ഘ​ക്കീ​റ് ​പോ​ലെ​ ​ക​ട​ൽ​വി​ഴു​ങ്ങി​യ​ ​ക​ര​ത്ത​രി​ ​പോ​ലെ​ ​ഹൃ​ദ​യം​ ​നു​റു​ങ്ങി​യ​ ​ആ​ഘാ​ത​മാ​യി​രു​ന്നു​ ​മ​ന​സി​ൽ.

പി​ന്നീ​ട് ​കേ​ട്ട​ത്,​​​ ​മു​തു​കു​ള​ത്തെ​ ​വീ​ട്ടി​ൽ​ ​ചി​ത​യെ​രി​ഞ്ഞ് ​തീ​ർ​ന്നു.​ ​തി​രി​ച്ചു​ള്ള​ ​യാ​ത്ര​യി​ൽ​ ​ഗാ​ന്ധി​മ​തി​ ​ബാ​ല​നും,​ ​ഗു​ഡ്‌​നൈ​റ്റ് ​മോ​ഹ​നും​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​കാ​ർ​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.​ ​ഡ്രൈ​വ​ർ​ ​മ​രി​ച്ചു.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​ബാ​ല​നും,​ ​മോ​ഹ​നും,​ ​ക​ഷ്‌​ടി​ച്ച് ​ര​ക്ഷ​പെ​ട്ടു.​ ​വി​ലാ​പ​യാ​ത്ര​യാ​യി​ ​ഭൗ​തി​ക​ശ​രീ​രം​ ​കൊ​ണ്ടു​വ​രു​ന്ന​ ​വ​ഴി​യി​ൽ​ ​എ​റ​ണാ​കു​ളം​ ​വ​രെ​ ​നി​തീ​ഷ് ​ഭ​ര​ദ്വാ​ജ് ​ഉ​ണ്ടാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​ബോം​ബെ​യ്‌​ക്ക് ​പോ​യി.​ ​പൂ​നെ​യി​ൽ​ ​വ​ച്ച് ​നി​തീ​ഷി​നും​ ​അ​പ​ക​ട​മു​ണ്ടാ​യി.
(ലേഖകന്റെ ഫോൺ:9847111827)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, WRITER, DIRECTOR, P PADMARAJAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.