SignIn
Kerala Kaumudi Online
Sunday, 29 March 2020 2.37 AM IST

ആദ്യം മമ്മൂട്ടിയെത്തി പിന്നാലെ മോഹൻലാലും,​വൻതാര പ്രൗഡിയിൽ മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹം: ചിത്രങ്ങൾ കാണാം

maniyanpilla-raju

നടൻ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​ൻ സ​ച്ചി​ന്റെ വിവാഹത്തിനെത്തിയത് മലയാള സിനിമയിലെ വൻ താരനിര. താരപുത്രന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സൂപ്പർസ്റ്റാറുകളായ മോഹൻലാൽ,​ മമ്മൂട്ടി,​സുരേഷ് ഗോപി,​ ജയറാം,​പാർവതി,​ ലിസി,​ആനി,​ ഷാജി കെെലാസ്,​സുരാജ്,​ ജയസൂര്യ, ​മേനക,​ രമേഷ് പിഷാരടി തുടങ്ങിയവരാണ് വധു വരന്മാർക്ക് ആശംസകൾ നേരാനെത്തിയത്.

wedding

അമ്പലത്തിലെ താലിക്കെട്ടിന് ശേഷം ഓഡിറ്റോറിയത്തിലും വിവാഹ ചടങ്ങുകള്‍ നടന്നു. ശം​ഖു​മു​ഖം ദേ​വി ക്ഷേ​ത്ര​ത്തി​ൽ വ​ച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി കൃഷ്ണൻ പോറ്റി മുഖ്യ കാർമികത്വം വഹിച്ചു.

wedding

ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളുംമാത്രമായിരുന്നു പ​ങ്കെ​ടു​ത്ത​ത്. തുടർന്ന് സി​നി​മ,രാ​ഷ്ട്രി​യ, സാം​സ്ക്കാ​രി​ക രം​ഗ​ത്തെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കാ​യി ഒരുക്കിയ വി​വാ​ഹ​സ​ത്ക്കാ​രത്തിലാണ് താരങ്ങൾ എത്തിയത്.

സച്ചിന്‍ സിനിമയില്‍ വന്നില്ലെങ്കിലും സഹോദരന്‍ നിരഞ്ജ് സിനിമയില്‍ സജീവമാണ്. ബ്ലാക്ക് ബട്ടര്‍ഫ്‌ളെെസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് മണിയന്‍പിളള രാജു മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് ബോബി, ഡ്രാമ, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂടെയും നടന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു.

maniyanpilla-raju

wedding

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR MANIYANPILLA RAJU, SON, SACHIN, WEDDING, VIDEO, MALAYALM CINEMA, ACTORS, VIRAL VIDEO, PHOTOS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.