SignIn
Kerala Kaumudi Online
Saturday, 11 April 2020 12.29 AM IST

കിഫ്ബി പ്രദർശനം 28ന് കാസർകോട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

kiifb

കാസർകോട്: കിഫ്ബിയെ അടുത്തറിയാനായി 28 മുതൽ 30 വരെ കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സ്പീഡ് വേ ഗ്രൗണ്ടിൽ പ്രദർശനം സംഘടിപ്പിക്കുന്നു. 28 ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രദർശനമേളയുടെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും. മന്ത്രി ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. രാത്രി ഏഴുമണി മുതൽ ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്.പ്രദീപിന്റെ പ്രശ്‌നോത്തരിയും കാസർകോട് ജില്ലയിലെ പ്രവാസികൾക്കായി ഓൺലൈൻ ടെലി പ്രവാസി ക്വിസ് മത്സരവും നടക്കും.

29 ന് പ്രധാന വേദിയിൽ രാവിലെ 10 മുതൽ രാത്രി എട്ടു വരെ സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രദർശനം നടക്കും. രാവിലെ 10 മുതൽ 12.30 വരെ സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചർച്ചയും ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ച് വരെ ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്.പ്രദീപ് നയിക്കുന്ന പ്രശ്‌നോത്തരി. രാത്രി 7 ന് കലാസന്ധ്യ.

മാദ്ധ്യമവേദിയിൽ രാവിലെ 10 മുതൽ 12.30 വരെ കോളേജ് വിദ്യാർത്ഥികളുടെ പ്രബന്ധാവതരണവും സ്‌കൂൾ വിദ്യാർത്ഥികളുടെ ഉപന്യാസ മത്സരവും നടക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ അഞ്ചു വരെ ചർച്ചകൾ നടക്കും. 30 ന് രാവിലെ 10 മുതൽ രാത്രി എട്ടു വരെ സർക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രദർശനം. ജില്ലയിലെ എം.എൽ.എമാർ, വകുപ്പദ്ധ്യക്ഷന്മാർ, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന നിയമസഭാ മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനവും രാവിലെ 10 ന് ആരംഭിക്കും.

ഉച്ചയ്ക്ക് 2 ന് കാസർകോട് ജില്ലാ കളക്ടർ ഡോ.ഡി.സജിത്ത് ബാബു ജില്ലയുടെ 10 വികസന പദ്ധതികൾ അവതരിപ്പിക്കും. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ കാസർകോടിന്റെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കും. വൈകിട്ട് ആറിന് കലാസന്ധ്യ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KIFBI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.