SignIn
Kerala Kaumudi Online
Wednesday, 19 February 2020 1.33 PM IST

തക്കി ബായിയെ കൊലപ്പെടുത്തിയത് ചോട്ടാ രാജനോ ദാവൂദോ? ജെറ്റ് എയർവേയ്സ് ഉടമയുമായും ബന്ധം: ബിസിനസ് ലോകത്തെ വളർച്ചകൊണ്ട് ​രാ​ജ്യ​ത്തെ​ ​മു​ഴു​വ​ൻ​ ​ ഞെ​ട്ടി​ച്ച​ ​മലയാളിക്ക് സംഭവിച്ചത്...

east-west-airlines

ബിസിനസ് ലോകം വെട്ടിപ്പിടിക്കാൻ പോയ വർക്കല സ്വദേശിയുടെ കൊലപാതകത്തിൽ ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങൾ. സ്വ​ന്തം​ ​വ​ള​ർ​ച്ച​കൊ​ണ്ട് ​രാ​ജ്യ​ത്തെ​ ​മു​ഴു​വ​ൻ​ ​ ഞെ​ട്ടി​ച്ച​ ​ആ​ ​വ​ർ​ക്ക​ല​ ​ഇ​ട​വാ​ക്കാ​ര​ന്റെ​ ​ജീ​വി​തം​ 39​-ാം​ ​വ​യ​സി​ൽ​ ​അ​വി​ടെ​ ​അ​വ​സാ​നി​ച്ചു.​ ​എ​ന്നാ​ൽ​ ​ആ​ ​കൊ​ല​പാ​ത​കം​ ​സം​ബ​ന്ധി​ച്ച​ ​ദു​രൂ​ഹ​ത​ ​ഇ​പ്പോ​ഴും​ ​തു​ട​രു​ന്നു.​ ​കൊ​ല​ക്കേ​സി​ലെ​ ​പ്ര​തി​യെ​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി​യ​ ​ഒ​ടു​വി​ല​ത്തെ​ ​ആ​ൾ​ ​ഇ​സാ​സ് ​ല​ക്ക്ഡാ​ ​വാ​ലാ​യെ​ ​ക​ഴി​ഞ്ഞ​ ​എ​ട്ടി​ന് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ ​ചെ​യ്‌​തി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​സ​ത്യം​ ​ഇ​പ്പോ​ഴും​ ​മൂ​ടു​പ​ട​ത്തി​നു​ള്ളി​ലാ​ണ്.


മുംബ​യി​ലെ​ ​ബാ​ന്ദ്ര​ ​വെ​സ്റ്റ്.​ ​അ​തി​സ​മ്പ​ന്ന​രും​ ​ സെ​ലി​ബ്രി​റ്റി​ക​ളു​മൊ​ക്കെ​ ​താ​മ​സി​ക്കു​ന്ന​ ​സ്ഥ​ലം.​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​സ്വ​കാ​ര്യ​ ​വി​മാ​ന​ ​ക​മ്പ​നി​യാ​യ​ ​ഈ​സ്റ്റ് ​വെ​സ്റ്റ് ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​ഓ​ഫീ​സും​ ​ഉ​ട​മ​ ​ ത​ക്കി​യു​ദ്ദീ​ൻ​ ​അ​ബ്‌​ദു​ൽ​ ​വാ​ഹീ​ദി​ന്റെ​ ​വീ​ടും​ ​അ​വി​ടെ​ ​ത​ന്നെ.​ ​ര​ണ്ടും​ ​ത​മ്മി​ൽ​ ​ക​ഷ്‌​ടി​ച്ച് ​ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ​ ​ദൂ​രം.
അ​ന്ന് 1995​ ​ന​വം​ബ​ർ​ 13.​ ​ക​മ്പ​നി​ ​എം.​ഡി​ ​ത​ക്കി​യു​ദ്ദീ​നെ​ ​തേ​ടി​ ​പ​തി​വു​ ​പോ​ലെ​ ​ഒ​രു​ ​ഫോ​ൺ​ ​വി​ളി​യെ​ത്തി.​ ​ഭാ​ര്യ​ ​സ​ജ്നി.​ ​ആ​വ​ശ്യം​ ​കേട്ട് കു​ട്ടി​ക​ൾ​ക്കും​ ​ഭാ​ര്യ​യ്ക്കുമൊ​പ്പം​ ​അ​ത്താ​ഴം​ ​ക​ഴി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ ​ന​ൽ​കി​ ​ജോ​ലി​ ​തീ​ർ​ക്കു​ക​യാ​ണ് ​ജീ​വ​ന​ക്കാ​ർ​ ​ത​ക്കി​ഭാ​യി​ ​എ​ന്നു​ ​ത​ക്കി​സാ​ർ​ ​എ​ന്നൊ​ക്കെ​ ​വി​ളി​ക്കു​ന്ന​ ​ ത​ക്കി​യു​ദ്ദീ​ൻ.​ ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​വി​പു​ലീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​മ​റ്റൊ​രു​ ​ച​ർ​ച്ച​ ​ക​ഴി​ഞ്ഞു.​ ​ പു​തു​താ​യി​ ​ര​ണ്ട് ​അ​ത്യാ​ധു​നി​ക​ ​ബോ​യിം​ഗ് ​വി​മാ​ന​ങ്ങ​ൾ​ ​വാ​ട​ക​യ്‌​ക്ക് ​എ​ടു​ക്കു​ന്ന​ത്​ ​സം​ബ​ന്ധി​ച്ചാ​യി​രു​ന്നു​ ​അ​ത്.​ ​ഈ​ ​വി​മാ​ന​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ ​ത​ക്കി​യു​ദ്ദീ​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​ഫൈ​സ​ൽ​ ​അ​ന്ന് ​ല​ണ്ട​നി​ലാ​യി​രു​ന്നു.

ബാ​പ്പ​ ​വ​രു​ന്ന​തും​ ​കാ​ത്ത് ​വീ​ട്ടി​ൽ​ ​അ​ക്ഷ​മ​രാ​യി​രി​ക്കു​ന്ന​ ​മ​ക്ക​ളാ​യ​ ​ഷെ​ഹ്നാ​സി​നെ​യും​ ​(​എ​ട്ട്),​ ​സാ​ഹി​ലി​നെ​യും​ ​(​ഏ​ഴ്)​ ​ഓ​ർ​ത്ത​പ്പോ​ൾ​ ​ അ​ന്ന​ത്തെ​ ​ജോ​ലി​ ​ഒ​തു​ക്കി​ ​ത​ക്കി​യു​ദ്ദീ​ൻ​ ​ക​സേ​ര​യി​ൽ​ ​നി​ന്നും​ ​എ​ണീ​റ്റു.​ ​മ​ക്ക​ൾ​ക്കൊ​പ്പം​ ​എ​ത്താ​നു​ള്ള​ ​തി​ടു​ക്ക​ത്തി​ൽ​ ​കാ​റി​ന്റെ​ ​അ​ടു​ത്തേ​ക്ക് ​ന​ട​ന്നു.​ ​ഡ്രൈ​വ​ർ​ ​ഫാ​റൂ​ഖ് ​അ​ഹ​മ്മ​ദ് ​ബ​ർ​ക്ക​ത്ത​ലി​ ​ഷെ​യ്ഖി​ന്റെ​ ​മു​ഖ​ത്താ​കെ​ ​പ​രി​ഭ്ര​മം.​ ​പു​തു​താ​യി​ ​ ഇ​റ​ക്കു​മ​തി​ ​ചെ​യ്‌​ത​ ​മെ​ഴ്സി​ഡീ​സ് ​കാ​ർ​ ​സ്റ്റാ​ർ​ട്ടാ​കാ​ത്ത​താ​യി​രു​ന്നു​ ​കാ​ര​ണം.


അ​റേ​ബ്യ​ൻ​ ​സ​മു​ദ്ര​ത്തി​ന് ​അ​ഭി​മു​ഖ​മാ​യി,​ ​ വ​ലി​യ​ ​ഗ്ലാ​സ് ​ജ​നാ​ല​ക​ളു​ള്ള​ ​മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​ഇ​രു​നി​ല​ക്കെ​ട്ടി​ട​മാ​യി​രു​ന്നു​ ​ത​ക്കി​യു​ദ്ദീ​ന്റെ​ ​വീ​ട്.​ ​ഓ​ഫി​സ് ​ജീ​വ​ന​ക്കാ​ർ​ ​തക്കി​യു​ദ്ദീ​നു​ ​പോ​കാ​ൻ​ ​മ​റ്റൊ​രു​ ​കാ​ർ​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​ഒ​രു​ക്കം​ ​തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും​ ​ക​ടും​നീ​ല​ത്തി​ലു​ള്ള​ ​മെ​ഴ്സി​ഡീ​സ് ​ബെ​ൻ​സ് ​സ്റ്റാ​ർ​ട്ടാ​യി. സ​മ​യം​ 9.25.​ ​ത​ക്കി​യു​ദ്ദീ​നു​മാ​യി​ ​കാ​ർ​ ​മു​ന്നോ​ട്ട്.​ ​പെ​ട്ടെ​ന്ന് ​തൊ​ട്ട​ടു​ത്ത​ ​ഒ​രു​ ​ഇ​ട​റോ​ഡി​ൽ​ ​നി​ന്ന് ​ഒ​രു​ ​ചു​വ​ന്ന​ ​മാ​രു​തി​ ​വാ​ൻ​ ​മെ​ഴ്സി​ഡീ​സി​ന്റെ​ ​മു​ന്നി​ലേ​ക്കു​ ​ക​യ​റി​ ​വ​ഴി​മു​ട​ക്കി​ ​നി​ന്നു.​ ​വാ​നി​ൽ​ ​നി​ന്നു​ ​മൂ​ന്നു​പേ​ർ​ ​തോ​ക്കു​ക​ളു​മാ​യി​ ​ചാ​ടി​യി​റ​ങ്ങി.​ ​അ​വ​രി​ൽ​ ​ഒ​രാ​ൾ​ ​ചു​റ്റി​ക​ ​കൊ​ണ്ട് ​വി​ൻ​ഡ് ​സ്‌​ക്രീ​ൻ​ ​ത​ക​ർ​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​മ​റ്റു​ ​ര​ണ്ടു​പേ​ർ​ ​കാ​റി​നു​ള്ളി​ലേ​ക്ക് ​തു​രു​തു​രെ​ ​വെ​ടി​വ​ച്ചു.​ ​നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളിൽ അ​ക്ര​മി​ക​ൾ​ ​വാ​നി​ലേ​ക്കു​ ​ഓ​ടി​ക്ക​യ​റി​ ​അ​പ്ര​ത്യ​ക്ഷ​രാ​യി.​ ​ഞെ​ട്ട​ലി​ൽ​ ​നി​ന്നു​ണ​ർ​ന്ന​ ​ബ​ർ​ക്ക​ത്ത​ലി​ ​വാ​നി​നെ​ ​പി​ന്തു​ട​ർ​ന്നെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​കാ​ർ​ ​അ​തി​വേ​ഗം​ ​ഈ​സ്റ്റ് ​വെ​സ്റ്റി​ന്റെ​ ​ഓ​ഫി​സി​ലേ​ക്ക് .​ ​മ​റ്റു​ ​ജീ​വ​ന​ക്കാ​ർ​കൂ​ടി​ ​ ചേ​ർ​ന്ന് ​തൊ​ട്ട​ടു​ത്ത് ​ഭാ​ഭാ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ത​ക്കി​യു​ദ്ദീ​നെ​ ​എ​ത്തി​ച്ച​പ്പോ​ൾ​ ​സ​മ​യം​ 9.55.​ ​സ്വ​ന്തം​ ​വ​ള​ർ​ച്ച​കൊ​ണ്ട് ​രാ​ജ്യ​ത്തെ​ ​മു​ഴു​വ​ൻ​ ​ ഞെ​ട്ടി​ച്ച​ ​ആ​ ​വ​ർ​ക്ക​ല​ ​ഇ​ട​വാ​ക്കാ​ര​ന്റെ​ ​ജീ​വി​തം​ 39​-ാം​ ​വ​യ​സി​ൽ​ ​അ​വി​ടെ​ ​അ​വ​സാ​നി​ച്ചു.​ ​എ​ന്നാ​ൽ​ ​ആ​ ​കൊ​ല​പാ​ത​കം​ ​സം​ബ​ന്ധി​ച്ച​ ​ദു​രൂ​ഹ​ത​ ​ഇ​പ്പോ​ഴും​ ​തു​ട​രു​ന്നു.​ ​കൊ​ല​ക്കേ​സി​ലെ​ ​പ്ര​തി​യെ​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി​യ​ ​ഒ​ടു​വി​ല​ത്തെ​ ​ആ​ൾ​ ​ഇ​സാ​സ് ​ല​ക്ക്ഡാ​ ​വാ​ലാ​യെ​ ​ക​ഴി​ഞ്ഞ​ ​എ​ട്ടി​ന് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ ​ചെ​യ്‌​തി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​സ​ത്യം​ ​ഇ​പ്പോ​ഴും​ ​മൂ​ടു​പ​ട​ത്തി​നു​ള്ളി​ലാ​ണ്.


ഈ​ ​കേ​സി​ലെ​ ​പ്ര​തി​ ​ബ​ണ്ടി​ ​പാ​ണ്ഡെ​ ​വേ​റൊ​രു​ ​കേ​സി​ൽ​ ​ശി​ക്ഷി​ക്ക​പ്പെ​ട്ട് ​ഇ​പ്പോ​ൾ​ ​മും​ബ​യ് ​ജ​യി​ലി​ലു​ണ്ട്.​ 2015​ ​ന​വം​ബ​റി​ൽ​ ​ഇ​ന്തൊ​നീ​ഷ്യ​യി​ൽ​ ​പി​ടി​യി​ലാ​യ​ ​ഛോ​ട്ടാ​ ​രാ​ജ​ൻ​ ​ഇ​പ്പോ​ൾ​ ​ഡ​ൽ​ഹി​ ​തി​ഹാ​ർ​ ​ജ​യി​ലി​ലു​മു​ണ്ട്.​ ​പൊ​ലി​സും​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളും​ ​മ​ന​സു​വ​ച്ചാ​ൽ​ ​സ​ത്യം​ ​മ​റ​ നീ​ക്കും.

കൊ​ല്ലി​ച്ച​ത് ​ദാ​വൂ​ദോ​ ​ഛോ​ട്ടാ​രാ​ജ​നോ​ ​അ​തോ​ ​മൂ​ന്നാ​മ​നോ​?​
മും​ബ​യ് ​പൊ​ലീ​സി​ന്റെ​ ​കു​റ്റ​പ​ത്രം​ ​അ​നു​സ​രി​ച്ച് ​ കൊ​ല​ ​ന​ട​ത്തി​യ​ത് ​ഛോ​ട്ടാ​ ​രാ​ജ​ൻ​ ​സം​ഘ​മാ​ണ്.​ ​പ്ര​തി​ക​ൾ​ ​ഇ​വ​ർ​:​ ​രോ​ഹി​ത് ​വ​ർ​മ്മ,​​​ ​ജോ​സ​ഫ് ​ജോ​ൺ​ ​ഡി​സൂ​സ,​​​ ​സു​നി​ൽ​ ​മ​ൽ​ഗോ​ക​ർ,​​​ ​ബ​ണ്ടി​ ​പാ​ണ്ഡെ,​​​ ​ഇ​ജാ​സ് ​ല​ഡാ​വാ​ല​ ​(​കേ​സി​ൽ​ ​പാ​ണ്ഡെ​യു​ടെ​യും​ ​ല​ഡാ​വാ​ല​യു​ടെ​യും​ ​പേ​രു​ക​ൾ​ ​പൊ​ലീ​സ് ​പി​ന്നീ​ടാ​ണ് ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്).


രോ​ഹി​ത് ​വ​ർ​മ്മ​ 2000​ ​ൽ​ ​ബാ​ങ്കോ​ക്കി​ൽ​ ​ദാ​വൂ​ദ് ​സം​ഘ​ത്തി​ന്റെ​ ​ ആ​ക്ര​മ​ണ​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ജോ​സ​ഫ് ​ജോ​ൺ​ ​ഡി​സൂ​സ​ ​വാ​ഹി​ദ് ​കൊ​ല്ല​പ്പെ​ട്ട​തി​ന്റെ​ ​പി​റ്റേ​മാ​സം​ ​ത​ന്നെ​ ​പി​ടി​യി​ലാ​യെ​ങ്കി​ലും​ 1998​ ​ൽ​ ​തെ​ളി​വി​ല്ലെ​ന്നു​ ​പ​റ​ഞ്ഞ് ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​വി​ട്ട​യ​ച്ചു.​ 2004​ ​ൽ​ ​മും​ബ​യി​ൽ​ ​പൊ​ലീ​സ് ​എ​ൻ​കൗ​ണ്ട​റി​ൽ​ ​ഇ​ൻ​സ്‌​പെ​ക്‌​ട​ർ​ ​പ്ര​ദീ​പ് ​ശ​ർ​മ​ ​വെ​ടി​വ​ച്ചു​ ​കൊ​ന്നു.​ ​സു​നി​ൽ​ ​മ​ൽ​ഗോ​ക്ക​റി​നെ​ ​പി​ടി​ച്ചെ​ങ്കി​ലും​ ​ഡി​സൂ​സ​യ്‌​ക്കൊ​പ്പം​ ​വി​ട്ട​യ​ച്ചു.​ ​ബ​ണ്ടി​ ​പാ​ണ്ഡെ​യെ​ 2010​ ​ൽ​ ​വി​യ​റ്റ്നാ​മി​ൽ​ ​വ​ച്ച് ​പി​ടി​ച്ചു.​ ​മ​റ്റൊ​രു​ ​വ​ധ​ ​ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ​ 2014​ ​ൽ​ ​ജീ​വ​പ​ര്യ​ന്തം​ ​ത​ട​വു​ശി​ക്ഷ.​ ​ഛോ​ട്ടാ​രാ​ജ​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ്​ ​കൊ​ല​യെ​ന്ന് ​മൊ​ഴി​ ​ന​ൽ​കി​യ​ത് ​ഡി​സൂ​സ.​ 1996​ ​ൽ​ ​ഒ​രു​ ​ഇം​ഗ്ളീ​ഷ് ​വാ​രി​ക​യ്‌​ക്ക് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ഛോ​ട്ടാ​ ​രാ​ജ​നും​ ​ഇ​തു​ ​സ്ഥി​രീ​ക​രി​ച്ചു.​ ​വാ​ഹി​ദി​നു​ ​ദാ​വൂ​ദു​മാ​യി​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ബ​ന്ധ​മാ​ണു​ ​കാ​ര​ണ​മെ​ന്നും​ ​പ​റ​ഞ്ഞു.


2003​ ​ൽ​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ ​'​റോ​"​ ​മും​ബ​യ് ​അ​ധോ​ലോ​ക​ത്തു​ ​നി​ന്നു​ ​ചോ​ർ​ത്തി​യ​ ​ചി​ല​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ​ ​ദാ​വൂ​ദ് ​സം​ഘ​മാ​ണു​ ​കൊ​ല​യ്‌​ക്കു​ ​പി​ന്നി​ലെ​ന്ന​ ​സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​പ്ര​തി​ഫ​ലം​ ​സം​ബ​ന്ധി​ച്ച​ ​ചി​ല​ ​വി​വ​ര​ങ്ങ​ളും​ ​ല​ഭി​ച്ചു.​ ​സ​മാ​ന​മാ​യ​ ​കൂ​ടു​ത​ൽ​ ​ഫോ​ൺ​ ​സ​ന്ദേ​ശ​ങ്ങ​ൾ​കൂ​ടി​ ​ല​ഭി​ച്ച​തോ​ടെ​ ​'​റോ​" 2005​ ​ൽ​ ​പു​ന​ര​ന്വേ​ഷ​ണം​ ​നി​ർദ്ദേശി​ച്ചു​വെ​ങ്കി​ലും​ ​മും​ബ​യ് ​പൊ​ലീ​സ് ​അ​തി​നു​ ​ത​യാ​റാ​യി​ല്ല.

പൊ​ലീ​സി​ന്റെ​ ​ഒ​ളി​ച്ചു​ക​ളി​യും​ ​ക​ഴു​ക​ന്മാ​രു​ടെ​ ​വി​രു​ന്നും
ഈ​സ്റ്റ് ​വെ​സ്റ്റ് ​ എ​യ​ർ​ലൈ​നു​ ​ശേ​ഷം​ ​ആ​രം​ഭി​ച്ച​ ​ജെ​റ്റ് ​എ​യ​ർ​വേ​യ്സി​ന്റെ​ ​ഉ​ട​മ​ ​ന​രേ​ഷ് ​ഗോ​യ​ലി​ലേ​ക്ക് ​സം​ശ​യ​ത്തി​ന്റെ​ ​ മു​ന​ ​എ​ത്തി​യി​രു​ന്നു.​ ​ത​ക്കി​യു​ദ്ദീ​ൻ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ഈ​സ്റ്റ് ​വെ​സ്റ്റ് ​ത​ക​ർ​ന്നു.​ ​ന​രേ​ഷ് ​ഗോ​യ​ലി​ന്റെ​ ​ജെ​റ്റ് ​എ​യ​ർ​വെ​യ്സ് ​ഇ​ന്ന് ​രാ​ജ്യ​ത്തെ​ ​പ്ര​മു​ഖ​ ​എ​യ​ർ​ലൈ​ൻ​സാ​യി​ ​ത​ഴ​ച്ചു​വ​ള​ർ​ന്നു.​ ​ന​രേ​ഷ് ​ഗോ​യ​ലി​നെ​ ​കു​റി​ച്ച് ​മ​ല​യാ​ളി​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ​ ​ജോ​സി​ ​ജോ​സ​ഫ് ​ത​ന്റെ​ ​'​ക​ഴു​ക​ന്മാ​രു​ടെ​ ​വി​രു​ന്ന് "​ ​(​ ​A​ ​Fea​s​t​ ​o​f​ ​V​u​l​t​u​r​e​s​ ​-​T​h​e​ ​H​i​d​d​e​n​ ​B​u​s​i​n​e​s​s​ ​o​f​ ​D​e​m​oc​r​a​c​y​ ​i​n​ ​I​n​d​i​a​)​ ​എ​ന്ന് ​എ​ഴു​തി​യ​പ്പോ​ൾ​ ​ന​രേ​ഷ് ​കോ​ട​തി​യി​ൽ​ ​മാ​ന​ന​ഷ്‌​ട​ത്തി​ന് ​കേ​സ് ​ന​ൽ​കി.​ ​പ​ക്ഷെ,​​​ ​തെ​ളി​വു​ക​ളു​മാ​യി​ ​കോ​ട​തി​യി​ലെ​ത്തി​യ​ ​ജോ​സി​ ​ജോ​സ​ഫി​നു​മേ​ൽ​ ​വി​ജ​യം​ ​നേ​ടാ​ൻ​ ​ന​രേ​ഷി​നാ​യി​ല്ല. കൊ​ല്ലി​ച്ച​ത് ​ന​രേ​ഷ് ​ഗോ​യ​ലെ​ന്ന് ​തീ​ർ​ത്തു​ ​പ​റ​യാ​നാ​കി​ല്ലെ​ന്ന് ​ ഈ​സ്റ്റ് ​വെ​സ്റ്റി​ന്റെ​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്‌​ട​റും​ ​ത​ക്കി​യു​ദ്ദീ​ന്റെ​ ​ഇ​ള​യ​സ​ഹോ​ദ​ര​നു​മാ​യ​ ​ഫൈ​സ​ൽ​ ​വാ​ഹീ​ദ് ​പ​റ​ഞ്ഞു.​ ​പ​ക്ഷേ,​​​ ​ഈ​സ്റ്റ് ​കോ​സ്റ്രി​നെ​ ​ത​ക​ർ​ക്കാ​ൻ​ ​ന​രേ​ഷ് ​ഗോ​യ​ൽ​ ​നി​ര​ന്ത​ര​മാ​യി​ ​ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് ​പ​ല​ ​സം​ഭ​വ​ങ്ങ​ളും​ ​നി​ര​ത്തി​ ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്നു.


'​'​സം​ഭ​വം​ ​ന​ട​ന്ന​ ​അ​ടു​ത്ത​ ​ദി​വ​സം​ ​വൈ​കി​ട്ട് ​ഞാ​ൻ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി.​ ​മൂ​ന്നു​ ​നാ​ലു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​ഞാ​ൻ​ ​മും​ബ​യി​ലെ​ത്തി.​ ​അ​പ്പോ​ൾ​ ​മും​ബ​യ് ​എ​നി​ക്ക് ​സു​ര​ക്ഷി​ത​മ​ല്ല​ ​മാ​റി​ ​നി​ൽ​ക്ക​ണ​മെ​ന്ന് ​പൊ​ലീ​സു​കാ​രി​ൽ​ ​ചി​ല​ർ​ ​പ​റ​ഞ്ഞു.​ ​എ​ന്റെ​ ​മ​ന​സ് ​അ​പ്പോ​ഴേ​ക്കും​ ​ മ​ര​വി​ച്ചി​രു​ന്നു.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​പേ​ടി​യൊ​ന്നും​ ​തോ​ന്നി​യി​ല്ല.​ ​‌​‌​‌​‌​‌​‌​‌​‌​ഞാ​ൻ​ ​ത​ന്നെ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​തേ​ടി​പ്പോ​യി.​ ​ബാ​ന്ദ്രാ​ ​വെ​സ്റ്റി​ലെ​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​മു​ത​ൽ​ ​അ​ന്ന​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വ​രെ​ ​പോ​യി​ക​ണ്ടു.​ ​ഇ​വ​ർ​ ​കേ​സ​ന്വേ​ഷ​ണം​ ​തു​ട​ക്കം​ ​പോ​ലും​ ​ന​ട​ത്തി​യി​രു​ന്നി​ല്ല.​ ​സം​ഭ​വം​ ​ന​ട​ന്ന​ ​ദി​വ​സം​ ​ത​ന്നെ​ ​ര​ണ്ട് ​ഗ്രൂ​പ്പു​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​പോ​രാ​യി​ ​ചി​ത്രീ​ക​രി​ച്ച് ​എ​ഴു​തി​ ​ത​ള്ളാ​നാ​യി​രു​ന്നു​ ​തി​ടു​ക്കം.


ദൃക്​സാ​ക്ഷി​യൊ​ന്നും​ ​ഇ​ല്ലെ​ന്നാ​യി​രു​ന്നു​ ​പൊ​ലീ​സ് ​എ​ന്നോ​ടു​ ​പ​റ​‍​ഞ്ഞ​ത്.​ ​ഞാ​ൻ​ ​അ​ന്വേ​ഷി​ച്ചി​റ​ങ്ങി.​ ​മൂ​ന്നു​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ദൃ​ക‌്സാ​ക്ഷി​ക​ളെ​ ​ഡ്രൈ​വ​റു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​ണ്ടെ​ത്തി.​ ​അ​വ​ർ​ ​എ​ല്ലാം​ ​പ​റ​ഞ്ഞു.​ ​ത​ക്കി​സാ​ർ​ ​ഞ​ങ്ങ​ളെ​ ​കാ​ണു​മ്പോ​ൾ​ ​കൈ​ ​കാ​ണി​ച്ചി​ട്ടാ​ണ് ​പോ​കു​ന്ന​ത്.​ ​അ​ന്നും​ ​കാ​റി​ന്റെ​ ​ഗ്ലാ​സ് ​താ​ഴ്‌​ത്തി​ ​വി​ഷ് ​ചെ​യ്യാ​ൻ​ ​ഒ​രു​ങ്ങു​മ്പോ​ഴാ​യി​രു​ന്നു.​ ​ഒ​രു​ ​കാ​ർ​ ​വ​ന്ന് ​ബ്ളോ​ക്ക് ​ചെ​യ്‌​ത​ത് ​എ​ന്നൊ​ക്കെ​. ​ഇ​തെ​ല്ലാം​ ​ഞാ​ൻ​ ​റെ​ക്കാ​ർ​ഡ് ​ചെ​യ്‌​തു.​ ​ഇ​വ​രെ​ ​‍​ഞാ​ൻ​ ​പൊ​ലീ​സി​ന്​ ​മു​ന്നി​ൽ​ ​എ​ത്തി​ച്ചു.​ ​പ​ക്ഷേ,​​​ ​ പൊ​ലീ​സ് ​പ​രു​ഷ​മാ​യാ​ണ് ​അ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്‌​ത​ത്.​ ​അ​തി​ലൊ​രാ​ൾ​ ​ക​ര​യും​ ​പോ​ലെ​യാ​യി.​ ​ഞാ​ൻ​ ​ടേ​പ്പ് ​ന​ൽ​കി​യി​ട്ടും​ ​ക​മ്മി​ഷ​ണ​റും​ ​പൊ​ലീ​സും​ ​കേ​ട്ടി​ല്ല.​ ​എ​ന്റെ​ ​കൈ​യി​ൽ​ ​നി​ന്നും​ ​പ​ണം​ ​വാ​ങ്ങാ​ൻ​ ​വേ​ണ്ടി​യാ​ണ് ​ഇ​വ​ർ​ ​വ​ന്ന​തെ​ന്നും​ ​ പ​റ​ഞ്ഞ് ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി.​ ​നേ​പ്പാ​ളി​യെ​ ​പോ​ലെ​യു​ള്ള​ ​ആ​ളാ​യി​രു​ന്നു​ ​വെ​ടി​വ​ച്ച​തെ​ന്നാ​ണ് ​അ​വ​ർ​ ​പ​റ​ഞ്ഞ​ത്.​ ​എ​ന്നാ​ൽ​ ​അ​പ്പോ​ൾ​ ​പി​ടി​കൂ​ടി​യ​ത് ​ഒ​രു​ ​ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ര​നെ​യാ​യി​രു​ന്നു.


ഞാ​ൻ​ ​പോ​യി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​സം​സാ​രി​ച്ച​ത​ല്ലാ​തെ​ ​ന​മ്മു​ടെ​ ​കു​ടും​ബ​ത്തി​ലെ​ ​ഒ​രാ​ളോ​ടും​ ​എ​ന്താ​ണ് ​ന​ട​ന്ന​ത് ​എ​ന്ന് ​ഒ​രു​ ​പൊ​ലീ​സു​കാ​ര​ൻ​ ​പോ​ലും​ ​ചോ​ദി​ച്ചി​ല്ല.​ ​ര​ണ്ടു​ ​ദി​വ​സം​ ​മു​മ്പ് ​ഒ​രാ​ൾ​ ​സ​ർ​ദാ​ർ​ജി​യു​ടെ​ ​വേ​ഷ​ത്തി​ൽ​ ​ഓ​ഫീ​സി​ൽ​ ​വ​ന്നി​രു​ന്നു.​ ​നി​ങ്ങ​ളു​ടെ​ ​എം.​ഡി​ ​ഇ​വി​ടെ​യ​ല്ലേ​ ​താ​മ​സി​ക്കു​ന്ന​ത് ​എ​ന്നു​ ​ചോ​ദി​ച്ചു.​ ​അ​ടു​ത്താ​ണ് ​താ​മ​സം​ ​എ​ന്നു​ ​പ​റ​ഞ്ഞു.​ ​ഇ​തേ​കു​റി​ച്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യി​ല്ല


ജെ​റ്റ് ​എ​യ​ർ​വേ​യ്സി​ൽ​ ​പി​ണ​ങ്ങി​യെ​ന്നും​ ​പ​റ​ഞ്ഞ് ​ഒ​രാ​ൾ​ ​‍​ഞ​ങ്ങ​ളു​ടെ​ ​ക​മ്പ​നി​യി​ൽ​ ​വ​ന്ന് ​ജോ​ലി​ചെ​യ്‌​തു.​ ​ഇ​വി​ട​ത്തെ​ ​കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​മ​ന​സി​ലാ​ക്കി​ ​മു​ങ്ങി.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​ത​ക്കി​ഭാ​യി​യും​ ​ന​രേ​ഷ് ​ഗോ​യ​ലു​മാ​യി​ ​വ​ഴ​ക്കു​ണ്ടാ​യി.​ ​ഇ​ത് ​പൊ​ലീ​സ് ​കേ​സാ​കു​മെ​ന്ന​റി​ഞ്ഞ​പ്പോ​ൾ​ ​ന​രേ​ഷ് ​പ്ളേ​റ്റ് ​മാ​റ്റി.​ ​ത​ക്കി​ ​സ​ഹോ​ദ​ര​നെ​ ​പോ​ലെ​യാ​ണെ​ന്ന് ​ന​മ്മു​ടെ​ ​സീ​നി​യ​ർ​ ​ മാ​നേ​ജ​ർ​ ​റാം​ ​മ​നോ​ഹ​റി​നോ​ട് ​പ​റ​ഞ്ഞ​ത്. ന​മ്മു​ടെ​ ​ക​മ്പ​നി​യി​ൽ​ ​നി​ന്നും​ ​ ആ​ളു​ക​ളെ​ ​വ​ലി​ച്ചാ​ണ് ​ജെ​റ്റ് ​എ​യ​ർ​വേ​സ് ​തു​ട​ങ്ങി​യ​ത്.​ ​ന​മ്മ​ളെ​ ​ത​ള​ർ​ത്താ​യി​ ​ സി.​ബി.​ഐ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ത്തി.​ ​മു​ന്തി​യ​ ​ഇം​ഗ്ളീ​ഷ് ​പ​ത്ര​ത്തി​ൽ​ ​വാ​‌​ർ​ത്ത​ ​വ​ന്നു​.

ത​ക്കി​ഭാ​യി​യു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​കേ​സു​മാ​യി​ ​പോ​കാ​ത്ത​തെ​ന്ത്?​
പൊ​ലീ​സ് ​പ​റ​ഞ്ഞി​രു​ന്ന​ത് ​ഛോ​ട്ടാ​രാ​ജ​ൻ​ ​കൊ​ല്ലി​ച്ച​തെ​ന്നാ​ണ്.​ ​എ​ന്റെ​ ​പു​സ്‌​ത​ക​ത്തി​ലാ​ണ് ​ദാ​വൂ​ദി​നെ​ ​കൊ​ണ്ട് ​ബി​സി​ന​സ് ​ പ​ക​ ​കാ​ര​ണം​ ​ന​രേ​ഷ് ​ഗോ​യ​ൽ​ ​ചെ​യ്യി​ച്ച​തെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​ത​ക്കി​യു​ദ്ദീ​ന്റെ​ ​മ​ര​ണ​ ​ശേ​ഷം​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​പേ​ടി​ച്ചു​ ​പോ​യി.​ ​ബി​സി​ന​സ് ​പ​ക​യാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്ന് ​ഒ​രു​ ​അ​ദ്ധ്യാ​യ​ത്തി​ലും​ ​അ​ടു​ത്ത​ ​അ​ദ്ധ്യാ​യ​ത്തി​ൽ​ ​ന​രേ​ഷ് ​ഗോ​യ​ലും​ ​ദാ​വൂ​ദും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധ​വു​മാ​ണ് ​പ​റ​ഞ്ഞി​രു​ന്നു.​ ​ഇ​തു​ ​ര​ണ്ടും​ ​കൂ​ട്ടി​ വാ​യി​ച്ചി​ട്ടാ​ണ് ​അ​വ​ർ​ ​കേ​സ് ​കൊ​ടു​ത്ത​ത്.


ഈ​ ​കൊ​ല​പാ​ത​കം​ ​ഒ​രു​ ​ബി​സി​ന​സി​ന്റെ​ ​അ​വ​സാ​ന​മാ​യി​രു​ന്നു.​ ​ത​ക്കി​യു​ദ്ദീ​ന്റെ​ ​കു​ടും​ബം​ ​ആ​കെ​ ​ഉ​ല​ഞ്ഞു​ ​പോ​യി.​ ​അ​വ​ർ​ ​പ​ല​വ​ഴി​ക്കു​ ​പോ​യി.​ ​ഇ​സാ​സി​ന്റെ​ ​അ​റ​സ്റ്റു​ ​കൊ​ണ്ടൊ​ന്നും​ ​ഈ​ ​കൊ​ലാ​പാ​ത​ക​ത്തി​ന്റെ​ ​ചു​രു​ള​ഴി​യി​ല്ല.​ ​ത​ക്കി​യു​ദ്ദീ​നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കു​ടും​ബ​ത്തി​ന്​ ​നീ​തി​ ​ല​ഭി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ​ ​ന​രേ​ഷ് ​ഗോ​യ​ൽ​ ​അ​ട​ക്ക​മു​ള്ള​ ​ബി​സി​ന​സ് ​ശ​ത്രു​ക്ക​ൾ​ക്കെ​തി​രെ​ ​അ​ന്വേ​ഷ​ണം​ ​കൊ​ണ്ടു​ ​വ​ര​ണം.​ ​‌​ഞാ​നെ​ന്റെ​ ​ബു​ക്കി​ൽ​ ​ഇ​ത്ര​യും​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടും​ ​ബ​ന്ധു​ക്ക​ളോ​ ​സു​ഹൃ​ത്തു​ക്ക​ളോ​ ​കൂ​ടെ​ ​ജോ​ലി​ ​ചെ​യ്‌​തി​രു​ന്ന​വ​രോ​ ​രാ​ഷ്ട്രീ​യ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്താ​ൻ​ ​മ​ടി​ച്ചു.​ ​അ​തി​നു​ ​കാ​ര​ണം​ ​ഈ​ ​കു​ടും​ബ​ത്തി​നോ​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കോ​ ​മ​റ​ച്ചു​വ​യ്‌​ക്കാ​വു​ന്ന​ ​ര​ഹ​സ്യം ​ ​ഉ​ണ്ടോ​ ​എ​ന്ന് ​പ​ല​പ്പോ​ഴും​ ​സം​ശ​യി​ച്ചി​ട്ടു​ണ്ട്.​ ​ആ​ ​ബു​ക്കി​ന്റെ​ ​പേ​രി​ൽ​ ​എ​നി​ക്കു​ ​കേ​സ് ​ഉ​ണ്ടാ​വു​ക​യും​ ​ഞാ​ൻ​ ​എ​ഴു​തി​യ​ത് ​സ​ത്യ​മാ​ണെ​ന്ന് ​കോ​ട​തി​ക്ക് ​ബോ​ദ്ധ്യം​ ​വ​ന്നി​ട്ടും​ ​ആ​രും​ ​തു​ട​ർ​ ​ അ​ന്വേ​ഷ​ണ​ ​ആ​വ​ശ്യം​ ​കോ​ട​തി​യി​ൽ​ ​പോ​ലും​ ​ ഉ​ന്ന​യി​ച്ചി​ല്ല.​ ​ഒ​രു​പ​ക്ഷെ,​​​ ​കു​ടും​ബ​ത്തി​ന്റെ​ ​താ​ങ്ങും​ ​ത​ണ​ലു​മാ​യ​ ​ഒ​രാ​ൾ​ ​മ​രി​ച്ച​തി​ന്റെ​ ​ഷോ​ക്കി​ൽ​ ​നി​ന്നും​ ​മോ​ചി​ത​രാ​കാ​ത്ത​തു​കൊ​ണ്ടും​ ​ആ​കാം​ ​ബി​സി​ന​സ് ​ലോ​കം​ ​വെ​ട്ടി​പ്പി​ടി​ക്കാ​ൻ​ ​പോ​യ​ ​മ​ല​യാ​ളി​ക​ളാ​യ​ ​ത​ക്കി​യു​ദ്ദീ​നും​ ​രാ​ജ​ൻ​ ​പി​ള്ള​യ്‌​ക്കും​ ​നീ​തി​ ​കി​ട്ടി​യി​ട്ടി​ല്ല.

ഇ​ല്ല​ ​അ​ധോ​ലോ​ക​ ​ബ​ന്ധം
ത​ക്കി​യു​ദ്ദീ​നോ​ ​ത​ങ്ങ​ൾ​ക്കോ​ ​അ​ധോ​ലോ​ക​ ​ബ​ന്ധം​ ​ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​അ​ടി​വ​ര​യി​ട്ടു​ ​പ​റ​യു​ന്നു.​ ​ബ​ഹ​റി​ൻ​ ​രാ​ജ​കു​ടും​ബ​വു​മാ​യി​ ​ന​ല്ല​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​ ​ത​ക്കി​യു​ദ്ദീ​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​നാ​സ​റു​ദ്ദീ​ന് ​ഗ​ൾ​ഫ് ​മാ​ൻ​ ​പ​വ​ർ​ ​എ​ന്ന​ ​റി​ക്രൂ​ട്ടിം​ഗ് ​ഏ​ജ​ൻ​സി​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​പ്ര​തി​വ​ർ​ഷം​ ​അ​യ്യാ​യി​രം​ ​പേ​രെ​യാ​ണ് ​ഈ​ ​ക​മ്പ​നി​ ​റി​ക്രൂ​ട്ട് ​ചെ​യ്‌​തി​രു​ന്ന​ത്.​ ​പി​ന്നീ​ട് ​തു​ട​ങ്ങി​യ​ ​ഈ​സ്റ്റ് ​വെ​സ്റ്റ് ​ട്രാ​വ​ൽ​സ് 1985​ ​ ഓ​ടെ​ ​രാ​ജ്യ​ത്തെ​ ​ന​മ്പ​ർ​ ​വ​ൺ​ ​ആ​യി.​ 40​ ​ശ​ത​മാ​നം​ ​എ​യ​ർ​ ​ടി​ക്ക​റ്റു​ക​ളും​ ​ ഞ​ങ്ങ​ളാ​ണ് ​ന​ൽ​കി​യി​രു​ന്ന​ത്.​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ​ ​പ്ര​ഖ്യാ​പി​ച്ച​ ​പു​തി​യ​ ​ന​യം​ ​അ​നു​സ​രി​ച്ചാ​ണ് ​‍​എ​യ​ർ​ലൈ​ൻ​ ​തു​ട​ങ്ങു​ന്ന​ത്.​ ​അ​തി​നു​ ​മു​മ്പ് ​ത​ക്കി​ഭാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​ക​ണ്ട് ​സം​സാ​രി​ക്കു​ക​യും​ ​ചെ​യ്തു.​ ​ദാ​വൂ​ദ് ​ഇ​ബ്രാ​ഹി​മു​മാ​യി​ ​ഞ​ങ്ങ​ൾ​ക്ക് ​ഒ​രു​ ​ബ​ന്ധ​വു​മി​ല്ല- ത​ക്കി​യു​ദ്ദീ​ന്റെ​ ​വാ​ഹി​ദി​ന്റെ​ ​ സ​ഹോ​ദ​ര​ൻ​ ​ഫൈ​സ​ൽ​ ​പ​റ​യു​ന്നു.​ ​'​'​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ​ 1997​ൽ​ ​ഈ​സ്റ്റ് ​വെ​സ്റ്റ് ​എ​യ​ർ​ലൈ​ൻ​സ് ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​പെ​ടി​ല്ലാ​യി​രു​ന്നു​വ​ല്ലോ​?​ ​മും​ബ​യ് ​സ്‌​ഫോ​ട​ന​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മേ​മ​ൻ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​പോ​കാ​ൻ​ ​ടി​ക്ക​റ്റ് ​ന​ൽ​കി​യ​ത് ​ഈ​സ്റ്റ് ​വെ​സ്റ്റ് ​എ​യ​ർ​ലൈ​ൻ​സ് ​ആ​ണ് ​എ​ന്നാ​യി​രു​ന്നു​ ​മ​റ്റൊ​രു​ ​ആ​രോ​പ​ണം.​ ​ടൈം​സ് ​ഓ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ഒ​ന്നാം​ ​പേ​ജി​ൽ​ ​ഈ​ ​വാ​ർ​ത്ത​ ​വ​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ ​ടി​ക്ക​റ്റു​ക​ൾ​ ​ന​ൽ​കി​യ​ത് ​ഈ​സ്റ്റ് ​വെ​സ്റ്റ് ​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​ർ​സ് ​എ​ന്ന​ ​മ​റ്റൊ​രു​ ​ട്രാ​വ​ൽ​ ​ഏ​ജ​ൻ​സി​ ​ആ​യി​രു​ന്നു.​ ​ആ​ ​വാ​ർ​ത്ത​ ​പ​ക്ഷേ,​ ​ഞ​ങ്ങ​ൾ​ക്കു​ ​വ​ല്ലാ​തെ​ ​ദ്രോ​ഹം​ ​ചെ​യ്‌​തു""​–​ഫൈ​സ​ൽ​ ​പ​റ​ഞ്ഞു.

ചി​റ​കു​ ​മു​ള​യ്‌​ക്കു​മോ​ ​വീ​ണ്ടും
ഈ​സ്റ്റ് ​വെ​സ്റ്റ് ​എ​യ​ർ​ലൈ​ൻ​സ് ​പു​ന​രാരംഭി​ക്കാ​നു​ള്ള​ ​ തീ​രു​മാ​ന​ത്തി​ലാ​ണ് ​ക​മ്പ​നി​യു​ടെ​ ​ചെ​യ​ർ​മാ​നും​ ​ത​ക്കി​യു​ദ്ദീ​ന്റെ​ ​സ​ഹോ​ദ​ര​നു​മാ​യ​ ​നാ​സ​റു​ദ്ദീ​ന്റെ​ ​തീ​രു​മാ​നം.​ ​ഇ​തി​നോ​ട് ​മ​റ്റ് ​സ​ഹോ​ദ​ര​ങ്ങ​ളും​ ​യോ​ജി​ച്ചു​വ​രു​ന്നു.​ ​ബാ​ങ്കി​ന് 30​ ​കോ​ടി​ ​രൂ​പ​ ​കൊ​ടു​ക്കാ​നു​ണ്ട് 100​ ​കോ​ടി​യി​ൽ​ ​കു​റ​യാ​ത്ത​ ​ആ​സ്‌​തി​ ​ബാ​ങ്കി​ലു​ണ്ട്.​ ​അ​ത് ​ഉ​ട​നെ​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കും.​ ​കോ​വ​ള​ത്ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വ​സ്‌​തു​വ​ക​ക​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​ബി​സി​ന​സ് ​വി​പു​ല​മാ​ക്കും.​ ​താ​ൽ​പ​ര്യ​മു​ള്ള​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​ ​മു​ഴു​വ​ൻ​ ​കൂ​ട്ടും​ ​-​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​കാ​ലം​ ​പ്ര​തി​കൂ​ല​മ​ല്ലേ​ ​എ​ന്നു​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​എ​ല്ലാ​വ​രും​ ​മ​ടി​ച്ചു​ ​നി​ന്ന​പ്പോ​ഴാ​യി​രു​ന്നു​ ​ന​മ്മ​ൾ​ ​എ​യ​ർ​ലൈ​ൻ​ ​തു​ട​ങ്ങി​യ​ത് ​എ​ന്നാ​യി​രു​ന്നു​ ​ഫൈ​സ​ലി​ന്റെ​ ​മ​റു​പ​ടി.​ ​വ​ന​വാ​സം​ ​ക​ഴി​ഞ്ഞു​വെ​ന്ന് ​നാ​സ​റു​ദ്ദീ​നും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EAST WEST AIRLINES, ​ OWNER, ​ TAKIYUDIN, ​ ABDUL WAHEED, ​MURDER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.