SignIn
Kerala Kaumudi Online
Wednesday, 19 February 2020 6.50 AM IST

മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ ഏഴ് മണിക്കൂർ തടഞ്ഞുവച്ചു,​ നാദാപുരത്ത് രണ്ട് സൂപ്പർമാർക്കറ്റ് ജീവനക്കാർ അറസ്റ്റിൽ

-women

നാദാപുരം: മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏഴു മണിക്കൂര്‍ തടഞ്ഞുവച്ചു. കോഴിക്കോട് നാദാപുരത്തെ സൂപ്പർ മാർക്കറ്റിലാണ് സംഭവം നടന്നത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് വീട്ടമ്മയ്ക്ക് ദുരനുഭവമുണ്ടായത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു വീട്ടമ്മയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

തന്നെ ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ ആരോപിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെ ആളില്ലാത്ത സ്റ്റോർ മുറിയിൽ കൊണ്ടുപോയി ഇരുത്തിയ വീട്ടമ്മയോട് ഇവർ വെള്ളപ്പേപ്പറിൽ ഇതിന് മുമ്പും മോഷണം നടത്തിയെന്ന് എഴുതി ഒപ്പിട്ട് തരാൻ പറഞ്ഞു. കൂടാതെ വീട്ടമ്മയുടെ ഫോട്ടോ എടുക്കുകയും ഒച്ചവച്ച് ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. രാവിലെ മാര്‍ക്കറ്റില്‍ സാധനം വാങ്ങിക്കാനായി എത്തിയ ഇവരെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് പുറത്തുവിട്ടത്.

എന്നാല്‍ വീട്ടമ്മയെ പിടിച്ചുവച്ചിട്ടില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പറയുന്നത്. മോഷണം നടത്തിയത് അറിഞ്ഞപ്പോള്‍ ചോദിക്കാന്‍ ഓഫീസില്‍ വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തതെന്ന് സൂപ്പർമാർക്കറ്റ് ഉടമ വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NADAPURAM, SUPER MARKET, MENTAL TORTURE, WOMEN, ALLEGING, ROBBERY, CHILLI POWDE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.