SignIn
Kerala Kaumudi Online
Tuesday, 31 March 2020 9.42 PM IST

പറയാൻ മറന്ന പരിഭവങ്ങൾ: തന്റെ സംഗീത യാത്ര പങ്കുവച്ച് രമേശ് നാരായൺ

ramesh-narayan

സം​ഗീ​തം​ ​ജീ​വ​വാ​യു​വാ​ണ് ​ര​മേ​ഷ് ​നാ​രാ​യ​ണി​ന്.​ ​ഓ​രോ​ ​നി​മി​ഷ​വും​ ​അ​തി​ൽ​ ​ജീ​വി​ച്ച്,​ ​സ​ന്തോ​ഷി​ച്ച് ​ക​ഴി​യാ​നാ​ണ് ​അ​ദ്ദേ​ഹ​ത്തി​നി​ഷ്‌​ടം.​ ​സം​ഗീ​ത​മ​ല്ലാ​തെ​ ​മ​റ്റൊ​ന്നി​നോ​ടും​ ​ഇ​ത്ര​മേ​ൽ​ ​പ്ര​ണ​യ​മി​ല്ലെ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​ആ​രാ​ധ​ക​ർ​ക്കും​ ​ അ​തി​ൽ​ ​തെ​ല്ലും​ ​സം​ശ​യ​മി​ല്ല.​ ​അ​ദ്ദേ​ഹം​ ​ ഈ​ണം​ ​പ​ക​ർ​ന്ന​ ​എ​ത്ര​യെ​ത്ര​ ​ഗാ​ന​ങ്ങ​ളാ​ണ് ​ഇ​ന്നും​ ​മ​ല​യാ​ളി​ക​ൾ​ ​നെ​ഞ്ചോ​ട് ​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.​ ​അ​വ​യോ​രോന്നും​ ​പ​ക​രം ​വ​യ്‌​ക്കാ​നാ​വാ​ത്ത​ ​വി​ധം​ ​മ​നോ​ഹ​ര​മാ​യി​ ​ചി​ട്ട​പ്പെ​ടു​ത്തി​യ​വ​യും.


മും​ബ​യ് ​ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​പ​ണ്ഡി​റ്റ് ​ജ​സ്‌​ ​രാ​ജ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മ്യൂ​സി​ക് ​ഫൗ​ണ്ടേ​ഷ​ന്റെ​ ​മേ​വാ​ത്തി​ ​ഊ​ർജ പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ച​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​നി​ട​യി​ലാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ണു​ന്ന​ത്.​ ​ത​ന്റെ​ ​ഗു​രു​ ​പ​ണ്ഡി​റ്റ് ​പ​ദ്മ​വി​ഭൂ​ഷ​ൺ​ ​ജ​സ്‌​രാ​ജി​ന്റെ​ ​ന​വ​തി​ ​ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ ​മും​ബ​യി​ൽ​ ​വ​ച്ചു​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ൽ​ ​നി​ന്നും​ ​നേ​രി​ട്ട് ​അ​വാ​ർ​ഡ് ​ഏ​റ്റു​വാ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞത്​ ജീ​വി​ത​ത്തി​ലെ​ ​ധ​ന്യ​മു​ഹൂ​ർ​ത്ത​മാ​യി​രു​ന്നു​വെ​ന്ന് ​ര​മേ​ഷ് ​നാ​രാ​യ​ൺ ​പ​റ​യു​ന്നു.


ഹി​ന്ദു​സ്ഥാ​നി​ സം​ഗീ​ത​ത്തി​ലേ​ക്ക്
ചി​റ്റൂ​ർ​ ​ഗ​വ​ൺ​മെ​ന്റ് ​സം​ഗീ​ത​കോ​ളേ​ജി​ൽ​ ​പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന​ ​സ​മ​യ​ത്ത്,​ ​ഇ​രു​പ​താ​മ​ത്തെ​ ​വ​യ​സി​ലാ​ണ് ​പൂ​നെ​യി​ലു​ള്ള​ ​ ജ്യേ​ഷ്‌​ഠ​ൻ​ ​രാം​ദാ​സി​ന്റെ​ ​അ​ടു​ത്തേ​ക്ക്‌​ ​പോ​യ​ത്.​ ​അ​വി​ടെ​ ​ഭാ​ര​തീ​യ​ ​ഗ​ന്ധ​ർ​വ​ ​മ​ഹാ​വി​ദ്യാ​ല​യ​ത്തി​ൽ​ ​ചേ​ർ​ന്നു​ ​പ​ഠി​ക്കു​ക​യും​ ​പ്ര​ഗ​ത്ഭ​രും​ ​പ്ര​സ്‌​ത​രു​മാ​യ​ ​സം​ഗീ​ത​ജ്ഞ​രു​ടെ​ ​ശി​ക്ഷ​ണം​ ​ല​ഭി​യ്‌​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​പ​ണ്ഡി​റ്റ് ​ര​വി​ശ​ങ്ക​റി​ന്റെ​ ​ശി​ഷ്യ​ൻ​ ​പ​ണ്ഡി​റ്റ് ​സ​ച്ചി​ദാ​ന​ന്ദ​ ​ഫാ​ട്ക​യു​ടെ​ ​കീ​ഴി​ൽ​ ​സി​ത്താ​റും​ ​അ​ഭ്യ​സി​ച്ചു.​ ​ഏ​ഴു​ ​വ​ർ​ഷ​ത്തെ​ ​പ​ഠ​ന​ത്തി​ന്‌​ ​ശേ​ഷം​ 1985​ലാ​ണ് ​പ​ണ്ഡി​റ്റ് ​ജ​സ്‌​ ​രാ​ജി​ന്റെ​ ​ശി​ഷ്യ​നാ​കു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശി​ഷ്യ​നാ​കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ത​ന്നെ​ ​ജീ​വി​ത​ത്തി​ലെ​ ​മ​ഹാ​ഭാ​ഗ്യ​മാ​ണ്.​ ​ര​ണ്ടു വ​ർ​ഷ​ത്തോ​ളം​ ​പ​രീ​ക്ഷ​ണ​കാ​ല​ഘ​ട്ട​മാ​യി​രു​ന്നു.​ ​ജ്ഞാ​ന​സ്ഥ​നാ​വു​ക​ ​എ​ന്ന​ ​ആ​ഗ്ര​ഹം​ ​പൂ​ർ​ണ​മാ​യും​ ​ത​ന്നി​ലു​ണ്ടെ​ന്ന് ​മ​ന​സി​ലാ​യ​തി​ന്‌​ ​ശേ​ഷം​ ​ മാ​ത്ര​മാ​ണ് ​ഗു​രു​ ​ത​ന്നെ​ ​എ​ല്ലാ​ ​അ​ർ​ത്ഥ​ത്തി​ലും​ ​ശി​ഷ്യ​ൻ​ ​എ​ന്ന​ ​പ​ദ​ത്തി​ന്‌​ ​യോ​ഗ്യ​നാ​ക്കി​യ​ത്.


''1983​ൽ​ ​എ​റ​ണാ​കു​ള​ത്ത് ​ഫൈ​ൻ​ ​ആ​ർ​ട്സ്‌​ ​കോ​ളേ​ജി​ൽ​ ​വ​ച്ചു​ന​ട​ന്ന​ ​സം​ഗീ​ത​ ​ക​ച്ചേ​രി​യി​ൽ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ​ഗു​രു​ ​എ​ന്നോ​ട് ​സ​ദ​സി​ൽ​ ​പാ​ടാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​ശാ​സ്ത്രീ​യ​ ​സം​ഗീ​ത​മാ​യ​ ​ഹി​ന്ദു​സ്ഥാ​നി​ ​ആ​ല​പി​ച്ച​ത് ​മ​ല​യാ​ള​ത്തി​ന്റെ​ ​പു​ത്ര​നാ​ണെ​ന്ന് ​ഗു​രു​ ​സ​ദ​സി​ന് ​മു​ന്നി​ൽ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും​ ​അ​ഭി​ന​ന്ദി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​ഹി​ന്ദു​സ്ഥാ​നി​ ​സം​ഗീ​ത​ത്തി​ന് ​അ​ന്ന് ​വ​ലി​യ​ ​പ്ര​ചാ​ര​മൊ​ന്നും​ ​ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​ ​കേ​ര​ള​ത്തി​ൽ​ ​വ​ച്ചു​ത​ന്നെ​ ​ആ​ ​ഭാ​ഗ്യം​ ​ല​ഭി​ച്ചു.​ ​ഇ​പ്പോ​ഴും​ ​ഗു​രു​വി​ന്റെ​ ​ശി​ഷ്യ​ൻ​ ​മാ​ത്ര​മാ​ണ്.​ ​സ്വ​ര​ഭാ​വ​രാ​ഗ​ങ്ങ​ളു​ടെ​ ​അ​ന​ന്ത​സാ​ഗ​ര​മാ​യ​ ​ഹി​ന്ദു​സ്ഥാ​നി​ ​സം​ഗീ​ത​ത്തി​ലെ​ ​മു​ത്തു​ക​ൾ​ ​സ്വാ​യ​ത്ത​മാ​ക്കാ​ൻ​ ​ഈ​ ​ജ​ന്മം​ ​മ​തി​യാ​കി​ല്ല.​ ​ഗു​രു​വി​നൊ​പ്പം​ ​അ​സു​ല​ഭ​മാ​യ​ ​പ​ല​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളും​ ​പ​ങ്കു വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​ത​ന്റെ​ ​പു​തി​യ​ ​വീ​ടി​ന്റെ​ ​ഗൃ​ഹ​പ്ര​വേ​ശ​ത്തി​ന്റെ​ ​മൂ​ന്നാം​ ​ദി​വ​സം​ ​ഗു​രു​ ​വ​ന്ന​തും​ ​അ​വി​ടം​ ​സം​ഗീ​ത​ത്താ​ൽ​ ​പ​രി​പാ​വ​ന​മാ​ക്കു​ക​യും​ ​ചെ​യ്‌​ത​തി​ൽ​ ​പ​രം​ ​പു​ണ്യം​ ​ ഈ​ ​ജീ​വി​ത​ത്തി​ൽ​ ​ല​ഭി​യ്‌​ക്കാ​നി​ല്ല.
സം​ഗീ​ത​സം​വി​ധാ​നം​ അ​ന്നേ​ ​മ​ന​സി​ലു​ണ്ട്
സം​ഗീ​തം​ ​ജ​ന്മ​സി​ദ്ധ​മാ​യി​ ​കൂ​ടെ​യു​ണ്ട്.​ ​കു​ട്ടി​ക്കാ​ലം​ ​മു​ത​ൽ​ ​ത​നി​യെ​ ​ ഈ​ണം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​സം​ഗീ​തം​ ​കൂ​ടു​ത​ൽ​ ​അ​റി​ഞ്ഞു​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​നൈ​സ​ർ​ഗി​ക​മാ​യ​ ​ഈ​ ​സി​ദ്ധി​ ​കൂ​ടു​ത​ൽ​ ​ശ​ക്തി​യാ​‌​‌​‌​‌​‌​‌​‌​‌​‌​ർ​ജി​ച്ചു.​ ​സി​നി​മ​യ​ല്ല​ ​സം​ഗീ​ത​ത്തി​ന്റെ​ ​അ​വ​സാ​ന​ ​വാ​ക്ക്.​ ​എ​ന്നാ​ൽ​ ​സം​ഗീ​ത​ത്തെ​ ​കു​റി​ച്ച​റി​വു​ള്ള​വ​രും​ ​ഇ​ല്ലാ​ത്ത​വ​രും​ ​ഒ​രു​പോ​ലെ​ ​ആ​സ്വ​ദി​യ്‌​ക്കും​ ​എ​ന്ന​തി​നാ​ൽ​ ​ക​ലാ​കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ജ​ന​ങ്ങ​ളി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​ഇ​റ​ങ്ങി​ച്ചെ​ല്ലാ​ൻ​ ​ക​ഴി​യു​ന്നു​ ​എ​ന്ന​ത് ​വ​ള​രെ​ ​സ​ന്തോ​ഷ​മു​ള്ള​ ​കാ​ര്യ​മാ​ണ്.​ ​ടെ​ലി​വി​ഷ​ൻ​ ​പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യാ​ണ് ​സം​ഗീ​ത​സം​വി​ധാ​ന​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ച​ത്.​ 1993​ ​ൽ​ ​പി.​ടി​ ​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്റെ​ ​'മ​ഗ​രി​ബ് ​"​ ​എ​ന്ന​ ​ച​ല​ച്ചി​ത്ര​ത്തി​ൽ​ ​ റീ​റെ​ക്കാ​ർ​ഡിം​ഗ് ​നി​ർ​വ​ഹി​ച്ചു​ കൊ​ണ്ടാ​യി​രു​ന്നു​ ​സി​നി​മാ​മേ​ഖ​ല​യി​ൽ​ ​എ​ത്തി​യ​ത്.​ ​പി.​ ​ടി​ ​യു​ടെ​ 1999​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ ​'​ഗ​ർ​ഷോം​" ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ ആ​ദ്യ​മാ​യി​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​റ​ഫീ​ക്ക് ​അ​ഹ​മ്മ​ദി​ന്റെ​ ​'​പ​റ​യാ​ൻ​ ​മ​റ​ന്ന​ ​പ​രി​ഭ​വ​ങ്ങ​ൾ​ ​…​"​ ​എ​ന്ന​ ​ഗാ​ന​ത്തി​ന്റെ​ ​ട്രാ​ക്കും​ ​അ​തി​മ​നോ​ഹ​ര​മാ​യി​ ​പാ​ടി.​ ​ഹ​രി​ഹ​ര​ൻ​ ​ഇ​താ​ല​പി‌​ക്ക​ണം​ ​എ​ന്ന​ ​താ​ത്‌​പ​ര്യം​ ​സം​വി​ധാ​യ​ക​നോ​ട് ​പ​റ​യു​ക​യും​ ​ അ​ദ്ദേ​ഹം​ ​അ​തം​ഗീ​ക​രി​യ്‌​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​ചി​ത്ര​ത്തി​ൽ​ ​ഗാ​നം​ ​ആ​ല​പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യാ​നും​ ​ക​ഴി​ഞ്ഞു.​ ​എ​ഴു​തി​ക്കി​ട്ടു​ന്ന​ ​പാ​ട്ടി​ന് ​സം​ഗീ​തം​ ​നി​ർ​വ​ഹി​യ്‌​ക്കു​മ്പോ​ഴാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ന്റെ​ ​പ്ര​സ​ക്തി​യേ​റു​ന്ന​ത്.​ 2001​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ക​മ​ൽ​ ​ചി​ത്ര​മാ​യ​ ​'​മേ​ഘ​മ​ൽ​ഹാ​റി​"ലെ​ ​'​ഒ​രു​ ​ന​റു​ ​പു​ഷ്‌​പ​മാ​യ് ​എ​ൻ​നേ​ർ​ക്ക് ​നീ​ളു​ന്ന​ ​മി​ഴി​മു​ന​യാ​രു​ടേ​താ​കാം​ ​…."​ ​എ​ന്ന​ ​ഒ.​എ​ൻ.​വി​ ​യു​ടെ​ ​വ​രി​ക​ൾ​ക്ക് ​വീ​ട്ടി​ൽ​ ​ഇ​രു​ന്ന്,​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​കാ​മ​റ​യു​ടെ​ ​മു​ന്നി​ൽ​ ​ത​ത്സ​മ​യം​ ​ഈ​ണം​ ​പ​ക​ർ​ന്ന​ത് ​പി​രി​മു​റു​ക്ക​മു​ണ്ടാ​ക്കി​യെ​ങ്കി​ലും​ ​നി​ര​വ​ധി​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​നേ​ടി​ത്ത​ന്ന​ ​ഗാ​ന​മാ​ണ്.


2005​ൽ ​ ​ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​മ​ക​ൾ​ക്ക്"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'​ചാ​ഞ്ചാ​ടി​യാ​ടി​യൂ​റ​ങ്ങൂ​ ​നീ​….​ച​രി​ഞ്ഞാ​ടി​യാ​ടി​യു​റ​ങ്ങു​ ​നീ​ ​…​എ​ന്ന​ ​അ​ദ്ന​ൻ​ ​സ​മി​യു​ടെ​ ​ശ​ബ്‌​ദ​ത്തി​ലൂ​ടെ​യു​ള്ള​ ​പാ​ട്ടി​ന്റെ​ ​പ്ര​ശ​‌​സ്‌​തി,​ ​അ​തി​ന് ​കി​ട്ടി​യ​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​യും​ ​മ​ധു​ര​ത​ര​മാ​ക്കു​ന്ന​താ​യി​രു​ന്നു.​ ​ഇ​തേ​ ​ചി​ത്ര​ത്തി​ൽ​ ​കൈ​ത​പ്രം​ ​ര​ചി​ച്ച് ​മ​ഞ്ജ​രി​ ​പാ​ടി​യ​ ​'​മു​കി​ലി​ൻ​ ​മ​ക​ളേ​​"​ ​എ​ന്ന​ ​പാ​ട്ടും​ ​ആ​സ്വാ​ദ​ക​ർ​ ​ഏ​റ്റു​വാ​ങ്ങി.​ ​പി.​ടി​ ​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്റെ​ 2007​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​'​പ​ര​ദേ​ശി​"എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'​ത​ട്ടം​ ​പി​ടി​ച്ചു​വ​ലി​യ്‌​ക്ക​ല്ലേ​ ​മൈ​ലാ​ഞ്ചി​ച്ചെ​ടി​യേ​…​" ​എ​ന്ന​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദി​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ഈ​ണം​ ​പ​ക​ർ​ന്ന​ത് ​സു​ജാ​ത​യു​ടെ​ ​ആ​ലാ​പ​ന​ത്തി​ലൂ​ടെ​ ​വേ​റി​ട്ടൊ​ര​നു​ഭൂ​തി​ ​പ​ക​ർ​ന്നു.​ 2011​ൽ​ ​പി.​ടി​ ​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്റെ​ ​'​വീ​ര​പു​ത്ര​ൻ​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'ക​ണ്ണോ​ട് ​ക​ണ്ണോ​രം​ ​നോ​ക്കി​യി​രു​ന്നാ​ലും​ ​കാ​ണാ​ ​മ​റ​യ​ത്തു​ ​ഒ​ളി​ച്ചാ​ലും​ ​…"​എ​ന്ന​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദി​ന്റെ​ ​വ​രി​ക​ൾ​ക്ക് ​സം​ഗീ​തം​ ​ന​ൽ​കി​ ​ശ്രേ​യ​ഘോ​ഷാ​ൽ​ ​പാ​ടി​യ​തും​ ​വ​ൻ​ഹി​റ്റാ​യി​ ​മാ​റി.​ ​'​എ​ന്ന് ​നി​ന്റെ​ ​ മൊ​യ്‌​തീ​നി​ലെ​"​ ​ച​ങ്ങ​മ്പു​ഴ​യു​ടെ​ വ​രി​ക​ളാ​യ​ ​"ശാ​ര​ദാം​ബ​രം​ ​ചാ​രു​ച​ന്ദ്രി​ക​…,​​ ​പി.​ജ​യ​ച​ന്ദ്ര​നും​ ​ശി​ല്‌​പ​രാ​ജും​ ​ചേ​ർ​ന്ന് ​പാ​ടി​യ​ ​പാ​ട്ട് ​സം​ഗീ​ത​ ​സം​വി​ധാ​ന​ശൈ​ലി​യി​ൽ​ ​ഏ​റെ​ ​വ്യ​ത്യ​സ്ത​ത​ ​പു​ല​ർ​ത്തു​ന്ന​ ​ജ​ന​പ്രി​യ​ഗാ​ന​മാ​ണ്.​ ​അ​ടു​ത്തി​ടെ​ ​ടി.​കെ​ ​രാ​ജീ​വ്കു​മാ​ർ​ ​ചി​ത്രം​ ​കോ​ളാ​മ്പി​യി​ൽ​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും​ ​സം​ഗീ​ത​വും​ ​നി​ർ​വ​ഹി​ച്ചു.​ ​പി​ന്ന​ണി​ ​ഗാ​ന​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​നി​ര​വ​ധി​ ​ആ​ൽ​ബ​ങ്ങ​ളും​ ​ചെ​യ്‌​തി​ട്ടു​ണ്ട്.
മ​ന​സും​ ​പ്ര​കൃ​തി​യും​ അ​ലി​യു​ന്ന​ ​സം​ഗീ​തം
ക​ർ​ണാ​ടി​ക്‌​ ​ സം​ഗീ​ത​ത്തേ​ക്കാ​ൾ​ ​രാ​ഗ​ങ്ങ​ൾ​ ​കൂ​ടു​ത​ലു​ള്ള​ ​ഹി​ന്ദു​സ്ഥാ​നി​ ​സം​ഗീ​തം​ ​ഭാ​വ​ത്തേ​ക്കാ​ൾ​ ​സ്വ​ര​ത്തി​നാ​ണ് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ത്.​ ​മാ​ത്ര​മ​ല്ല​ ​ആ​ത്മീ​യ​ ​സാ​ധ​ന​യു​ടെ​ ​ഭാ​ഗം​ ​കൂ​ടി​യാ​ണ് ​സം​ഗീ​തം.​ ​മ​ന​സി​ന് ​മാ​ത്ര​മ​ല്ല​ ​പ്ര​കൃ​തി​യി​ലും​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്താ​ൻ​ ​ സം​ഗീ​ത​ത്തി​ന് ​ക​ഴി​യും.​ ​ചു​ട്ടു​പൊ​ള്ളു​ന്ന​ ​ദു​ബാ​യി​ൽ​ ​ക​ച്ചേ​രി​ ​ന​ട​ത്ത​വേ​ ​മ​ഴ​ ​പെ​യ്‌​ത​ത് ​വ്യ​ത്യ​സ്‌​ത​മാ​യ​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​മ​ഴ​യു​ടെ​ ​രാ​ഗ​ങ്ങ​ൾ​ ​ആ​ല​പി​യ്‌​ക്കേ​ ​കൊ​ടും​വേ​ന​ലി​ൽ​ ​കൊ​ച്ചി​ ​മ​ഴ​യി​ൽ​ ​കു​തി​ർ​ന്ന​ത് ​അ​ന്ന് ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ല്ലാം​ ​വ​ള​രെ​ ​പ്രാ​ധാ​ന്യ​ത്തോ​ടെ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​തു.​ ​ധൂ​ലി​യ​ ​മ​ൽ​ഹാ​ർ​ ​രാ​ഗ​ത​രം​ഗ​ങ്ങ​ളും​ ​ഗു​രു​വി​ന്റെ​ ​അ​നു​ഗ്ര​ഹ​വും​ ​പ​ഞ്ച​ഭൂ​ത​ങ്ങ​ളി​ലു​ള്ള​ ​വി​ശ്വാ​സ​വും​ ​പ​രി​പാ​വ​ന​മാ​യ​ ​സം​ഗീ​ത​വും​ ​എ​ല്ലാം​ ​ചേ​ർ​ന്ന​പ്പോ​ൾ​ ​അ​ങ്ങ​നെ​യൊ​രു​ ​മാ​റ്റം​ ​പ്ര​കൃ​തി​യി​ൽ​ ​സം​ഭ​വി​ച്ച​താ​ണ്.​ 1994​ൽ​ ​സൂ​ര്യ​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​മു​പ്പ​ത് ​മ​ണി​ക്കൂ​ർ​ ​ഒ​രു​ ​ക​ച്ചേ​രി​ ​ന​ട​ത്തി​യി​രു​ന്നു.​ 2013​ൽ​ ​പൂ​നെ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ബി​ ​ശാ​ന്താ​റാം​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യു​ടെ​ ​നൂ​റാം​ ​വാ​ർ​ഷി​ക​ത്തി​ൽ​ ​ഐ​സ​ക് ​ന്യൂ​ട്ട​ൺ​ ​മു​ത​ൽ​ ​അ​ബ്‌​ദു​ൽ​ക​ലാം​ ​ആ​സാ​ദ് ​വ​രെ​യു​ള്ള​ ​മ​ഹാ​ത്മാ​ക്ക​ൾ​ക്ക് ​സ​മ​ർ​പ്പി​ച്ചു​കൊ​ണ്ടും​ ​ ഒ​രു​ ​ക​ച്ചേ​രി​ ​ന​ട​ത്തി​യി​രു​ന്നു.​ ​തു​ട​ർ​ച്ച​യാ​യി​ ​മു​പ്പ​ത്തി​യാ​റു​ ​മ​ണി​ക്കൂ​ർ​ ​ന​ട​ത്തി​യ​ ​ ആ​ ​ക​ച്ചേ​രി​ ​ലിം​കാ​ ​ബു​ക്ക് ​ഓ​ഫ് ​റെ​ക്കോ​ർ​ഡ്സി​ൽ​ ​സ്ഥാ​ന​വും​ ​പി​ടി​ച്ചു.


സം​ഗീ​ത​ ​സ​പ​ര്യ​യു​ടെ​ ​മു​പ്പ​തു വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​യ​ ​വേ​ള​യി​ൽ​ ​ലോ​ക​ ​സ​മാ​ധാ​ന​ത്തി​നും​ ​ ശാ​ന്തി​യ്‌​ക്കും​ ​വേ​ണ്ടി​ ​ലോ​കാ​സ​മ​സ്താഃ​ ​സു​ഖി​നോ​ ​ഭ​വ​ന്തു​ ​എ​ന്ന​ ​നാ​ല് ​മി​നി​റ്റു​ള്ള​ ​വീ​ഡി​യോ​ ​ഗാ​നം​ ​ഭാ​ര​ത​സം​ഗീ​ത​ത്തി​ലെ​ ​പ്ര​മു​ഖ​രെ​ ​അ​ണി​നി​ര​ത്തി,​ ​പ​ണ്ഡി​റ്റ് ​ജ​സ്‌​ ​രാ​ജി​ന്റെ​യും​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​ ആ​മു​ഖ​ത്തോ​ടെ​ ​ലോ​ക​ത്തി​ന് ​സ​മ​ർ​പ്പി​ച്ചു.​ ​സൂ​ര്യ​ ​കൃ​ഷ്‌​ണ​ ​മൂ​ർ​ത്തി​യു​ടെ​ ​നൃ​ത്ത​ ​നാ​ട​ക​ങ്ങ​ൾ​ക്ക് ​ര​ണ്ട് ​ദ​ശാ​ബ്‌​ദ​ങ്ങ​ൾ​ക്കി​പ്പു​റ​വും​ ​സം​ഗീ​തം​ ​പ​ക​രു​ന്നു.​ ​കു​ട്ടി​ക്കാ​ല​ത്ത് ​ആ​കാ​ശ​വാ​ണി​യാ​ണ് ​ഹി​ന്ദു​സ്ഥാ​നി​ ​സം​ഗീ​ത​ത്തി​ലേ​ക്ക് ​ആ​കൃ​ഷ്‌​ട​നാ​ക്കി​യ​ത്.​ ​അ​ന്ന് ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​ഹി​ന്ദു​സ്ഥാ​നി​ ​സം​ഗീ​ത​ത്തി​ന് ​അ​ത്ര​ ​പ്ര​ചാ​ര​മി​ല്ലാ​യി​രു​ന്നു.​ ​ഇ​ന്ന് ​ധാ​രാ​ളം​പേ​ർ​ ​ഇ​ത് ​പ​ഠി​യ്‌​ക്കാ​ൻ​ ​മു​ന്നോ​ട്ട് ​വ​രു​ന്നു​ണ്ട്.​ ​'​പ​ണ്ഡി​റ്റ്‌​മോ​ത്തി​ ​റാം​ ​സം​ഗീ​‌​ത്‌​ ​വി​ദ്യാ​ല​യ​"​ ​എ​ന്ന​ ​പേ​രി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഒ​രു​ ​സ്‌​കൂ​ളും​ ​ന​ട​ത്തി​ ​വ​രു​ന്നു​ണ്ട്.


പാ​ട്ടി​ന്റെ​ ​സ്വ​ന്തം​ ​കു​ടും​ബം
ക​ണ്ണൂ​രി​ലെ​ ​കൂ​ത്തു​പ​റ​മ്പി​ലെ​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​ ​പാ​ര​മ്പ​ര്യ​മു​ള്ള​ ​കു​ടും​ബ​ത്തി​ലാ​ണ് ​ജ​ന​നം.​ ​ഇ​പ്പോ​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ത​മ​ല​ത്താ​ണ് ​താ​മ​സം.​ ​അ​മ്മ,​ ​നാ​രാ​യ​ണി​യ​മ്മ​യാ​ണ് ​ക​ർ​ണാ​ടി​ക് ​സം​ഗീ​ത​ത്തി​ലെ​ ​ആ​ദ്യ​ഗു​രു.​ ​ഡോ.​ഹേ​മ​യാ​ണ് ​ഭാ​ര്യ,​ ​മ​ക്ക​ൾ​ ​മ​ധു​വ​ന്തി,​ ​മ​ധു​ശ്രീ.​ ​എ​ല്ലാ​വ​രും​ ​സം​ഗീ​ത​ജ്ഞ​രാ​ണ്.​ ​മ​ധു​വ​ന്തി​യെ​ ​വി​വാ​ഹം​ ​ക​ഴി​ച്ചി​രി​ക്കു​ന്ന​ത് ​പു​ല്ലാ​ങ്കു​ഴ​ൽ​ ​വി​ദ്വാ​നും​ ​സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ​ ​വി​ഷ്‌​ണു​ ​വി​ജ​യ് ​ആ​ണ്.​ ​വി​ഷ്‌​ണു​വി​ന് ​'ഗ​പ്പി​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​ത്തി​ന് ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​മ​ധു​ശ്രീ​ക്ക് ​അ​ച്‌​ഛ​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​ത്തി​ൽ​ ​പാ​ടി​യ​ ​ഇ​ട​വ​പ്പാ​തി​യി​ലെ​ ​പാ​ട്ടി​ന്2015​ ​ലെ​ ​മി​ക​ച്ച​ ​പി​ന്ന​ണി​ ​ഗാ​യി​ക​യ്‌​ക്കു​ള്ള​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ചു.​ ​സം​ഗീ​ത​ ​പാ​ര​മ്പ​ര്യം​ ​നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ​പോ​കാ​ൻ​ ​ക​ഴി​യു​ന്ന​തി​ലും​ ​ഭാ​വി​ ​ത​ല​മു​റ​യും​ ​സം​ഗീ​ത​ത്തി​ന്റെ​ ​വ​ഴി​യി​ൽ​ ​സ​ഞ്ച​രി​ക്കു​ന്ന​തി​ലും​ ​അ​ഭി​മാ​ന​മു​ണ്ട്.

(​ലേ​ഖി​ക​യു​ടെ​ ​ന​മ്പ​ർ​:​
9446570573)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUSIC, RAMESH NARAYAN, CINEMA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.