SignIn
Kerala Kaumudi Online
Wednesday, 27 May 2020 3.12 AM IST

എവിടെ ചെന്നാലും അവരുടെ സ്നേഹം കിട്ടുന്നു, അത് വലിയ അനുഗ്രഹമാണ്: ലളിതം, സുന്ദരം, മഞ്ജു

manju

മ​ഞ്ജു​വാ​ര്യ​ർ,​ ​മ​ല​യാ​ളി​ക​ൾ​ ​മ​ന​സി​ൽ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​പേ​ര്.​ ​ഒ​രി​ട​വേ​ള​യ്‌​ക്കു​ശേ​ഷം​ ​തി​രി​ച്ചെ​ത്തി​യ​ ​അ​വ​ർ​ ​ഹൃ​ദ​യ​പൂ​ർ​വ​മു​ള്ള​ ​യാ​ത്ര​ ​വി​ജ​യ​ക​ര​മാ​യി​ ​തു​ട​രു​ക​യാ​ണ്.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യ്‌​ക്ക​പ്പു​റം,​ ​ത​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​എ​വി​ടെ​ ​വേ​ണോ​ ​അ​വി​ടെ​ ​മ​ഞ്ജു​വു​ണ്ടാ​യി​രി​ക്കും.​ ​സി​നി​മ​ക​ൾ,​ ​കാ​ഴ്‌​ച​പ്പാ​ടു​ക​ൾ.​ ​എ​ക്കാ​ല​ത്തെ​യും​ ​പ്രി​യ​ ​ന​ടി​യു​ടെ​ ​മ​ന​സി​ലൂ​ടെ...

ഇ​ന്ത്യ​ൻ​ ​ച​ല​ച്ചി​ത്ര​ ​ലോ​കം​ ​ഉ​റ്റു​നോ​ക്കു​ന്ന​ ​സി​നി​മ​യാ​ണ് '​മ​ര​യ്‌​ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹം​" ?
'​മ​ര​യ്‌​ക്കാ​റി​"​ൽ​ ​അ​തി​ഥി​ ​വേ​ഷ​മാ​ണ്.​ ​എ​ന്നാ​ൽ​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പ്രാ​ധാ​ന്യം​ ​എ​ന്നെ​ ​സ​ന്തോ​ഷി​പ്പി​ക്കു​ന്നു.​ ​ഒ​രു​ ​വ​ലി​യ​ ​സി​നി​മ​യു​ടെ​ ​പ്ര​ത്യേ​കി​ച്ച് ​പ്രി​യ​ദ​ർ​ശ​ൻ,​ ​മോ​ഹ​ൻ​ലാ​ൽ​ ​കോ​മ്പി​നേ​ഷ​ന്റെ​ ​ഭാ​ഗ​മാ​വാ​ൻ​ ​ഇ​ങ്ങ​നെ​യെ​ങ്കി​ലും​ ​സാ​ധി​ച്ച​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​പ്രി​യ​ൻ​ ​സാ​റി​ന്റെ​ ​സി​നി​മ​യി​ൽ​ ​ഞാ​ൻ​ ​ആ​ദ്യ​മാ​ണ് ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഒ​പ്പം​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​ഞാ​ൻ​ ​ഒ​രു​പാ​ട് ​ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്.​ ​അ​ത് ​സാ​ധി​ച്ച​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.

'​ച​തു​ർ​മു​ഖം​"​ ​എ​ന്ന​ ​ഹൊ​റ​ർ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​ല്ലോ?
ഒ​രു​ ​ഹൊ​റ​ർ​ ​ത്രി​ല്ല​ർ​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​വു​ന്ന​ത് ​ആ​ദ്യ​മാ​ണ്.​ ​അ​തി​ന്റെ​ ​ആ​കാം​ക്ഷ​യു​ണ്ട്.​ ​ആ​ ​സി​നി​മ​ ​ഷൂ​ട്ട് ​ചെ​യ്യു​ന്ന​ ​രീ​തി​യും​ ​സാ​ഹ​ച​ര്യ​ങ്ങ​ളു​മെ​ല്ലാം​ ​വ്യ​ത്യ​സ്ത​മാ​ണ്.​ ​ഇ​തി​ൽ​ ​സാ​ധാ​ര​ണ​ ​പോ​ലെ​ ​മ​റ​ഞ്ഞു​ ​നി​ന്ന് ​പേ​ടി​പ്പി​ക്കു​ന്ന​ ​പ്രേ​ത​മ​ല്ല.​ ​അ​തി​ന്റെ​ ​പു​തു​മ​യു​ണ്ട്.​ ​അ​ത് ​ഞാ​ൻ​ ​ആ​സ്വ​ദി​ക്കു​ന്നു.

ചേ​ട്ട​ന്റെ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ​ല്ലോ​ ​ഇ​പ്പോ​ൾ?
ചേ​ട്ട​ൻ​ ​(​മ​ധു​ ​വാ​ര്യ​ർ​)​ ​ഒ​രു​പാ​ട് ​വ​ർ​ഷ​മാ​യി​ ​'​ല​ളി​തം​ ​സു​ന്ദ​രം​"​ ​എ​ന്നു​ ​പേ​രി​ട്ട​ ​ഈ​ ​സി​നി​മ​യ്‌​ക്ക് ​ പിന്നാ​ലെ​യാ​ണ്.​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ച​തു​ ​ത​ന്നെ​ ​സി​നി​മ​ ​ചെ​യ്യാ​നാ​യി​രു​ന്നു.​ ​അ​ത്ര​മാ​ത്രം​ ​സി​നി​മ​യോ​ട് ​ഇ​ഷ്ട​വും​ ​പാ​ഷ​നു​മാ​ണ്.​ ​എ​ന്നാ​ൽ​ ​എ​ങ്ങും​ ​എ​ത്താ​തെ​ ​സ്ട്ര​ഗി​ൾ​ ​ചെ​യ്യു​ന്ന​ ​ചേ​ട്ട​നെ​ ​ഞാ​ൻ​ ​നേ​രി​ട്ട് ​ക​ണ്ടു.​ ​ചേ​ട്ട​ന്റെ​ ​പ​ല​ ​പ്രോ​ജ​ക്‌​ടും​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ​ ​എ​ത്തി​യ​ശേ​ഷം​ ​ന​ഷ്ട​പ്പെ​ടു​ന്ന​തും​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​എ​ല്ലാം​ ​ഒ​ത്തു​വ​ന്നു.​ ​അ​തി​ന്റെ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​ചേ​ട്ട​ൻ​ ​ന​ന്നാ​യി​ ​ചെ​യ്യ​ണേ​ ​എ​ന്ന​ ​ആ​ഗ്ര​ഹ​മു​ണ്ട്.​ ​ചേ​ട്ട​ന്റെ​ ​സി​നി​മ​യി​ൽ​ ​ഞാ​നും​ ​ഭാ​ഗ​മാ​ണെ​ന്ന​ത് ​സ​ന്തോ​ഷം​ ​ത​രു​ന്നു.​ ​ബി​ജു​വേ​ട്ട​നൊ​ക്കെ​ ​ക​ഥ​ ​കേ​ട്ട​ശേ​ഷ​മാ​ണ് ​ചേ​ട്ട​ൻ​ ​എ​ന്നോ​ട് ​പ​റ​യു​ന്ന​തെ​ന്ന് ​തോ​ന്നു​ന്നു.​ ​ആ​ ​സി​നി​മ​യു​ടെ​ ​പ​ല​ ​ഘ​ട്ട​ങ്ങ​ളും​ ​ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ​ഞാ​ൻ​ ​ക​ഥ​ ​കേ​ൾ​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​യു​ടെ​ ​കൂ​ടെ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ​ല്ലോ?
ഒ​രു​പാ​ട് ​വ​ർ​ഷ​മാ​യു​ള്ള​ ​ആ​ഗ്ര​ഹ​മാ​യി​രു​ന്നു.​ ​അ​ഭി​ന​യം​ ​തു​ട​ങ്ങി​യ​ ​സ​മ​യ​ത്തും​ ​ആ​ഗ്ര​ഹി​ച്ചു.​ ​ര​ണ്ടാം​ ​വ​ര​വി​ൽ​ ​ഇ​പ്പോ​ഴാ​ണ് ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്.​ ​മ​മ്മു​ക്ക​യോ​ടൊ​പ്പം​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​യാ​തെ​യി​രു​ന്ന​തി​ന് ​പ​ല​ ​കാ​ര​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​വാം.​ ​പ​ല​ ​പ്രോ​ജ​ക്ടും​ ​ഇ​പ്പോ​ൾ​ ​സം​ഭ​വി​ക്കു​മെ​ന്ന് ​തോ​ന്നു​ക​യും​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​മാ​റി​പോ​വു​ക​യും​ ​ചെ​യ്യാ​റു​ണ്ട്.​ ​ഇ​പ്പോ​ഴാ​ണ് ​എ​ല്ലാം​ ​ഒ​ത്തു​വ​ന്ന​ത്.​ ​​ഭ​യ​ങ്ക​ര​ ​സ​ന്തോ​ഷ​മു​ണ്ട്.

സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ഓ​രം​ ​ചേ​ർ​ന്ന് ​നി​ൽ​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മ​ഞ്ജു​ ​എ​ത്തു​മ്പോ​ൾ​ ​ഹൃ​ദ്യ​ത​ ​അ​നു​ഭ​വ​പ്പെ​ടു​ന്നു?
ആ​ണോ​?...​അ​ത് ​ഞാ​നാ​ണോ​ ​പ​റ​യേ​ണ്ട​ത്.​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​വു​മാ​യി​ ​പ്രേ​ക്ഷ​ക​ർ​ക്കു​ള്ള​ ​ബ​ന്ധ​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ​ത്.​ ​ചെ​യ്യു​ന്ന​ ​എ​ല്ലാ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​പ്രേ​ക്ഷ​ർ​ക്ക് ​ഇ​ഷ്ട​പ്പെ​ട​ണ​മെ​ന്നാ​ണ് ​എ​ന്റെ​ ​ആ​ഗ്ര​ഹം.​ ​ലൂ​സി​ഫ​റി​ലെ​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​ഒ​രു​ ​സാ​ധാ​ര​ണ​ക്കാ​രി​യു​ടെ​ ​ജീ​വി​ത​മ​ല്ല.​ ​എ​ന്നാ​ൽ​ ​വ​ലി​യ​ ​രീ​തി​യി​ൽ​ ​അ​ത‌് സ്വീ​ക​രി​ക്ക​പ്പെ​ട്ടു.​ ​അ​സു​ര​നി​ലെ​ ​ക​ഥാ​പാ​ത്രം​ ​ഏ​റ്റ​വും​ ​സാ​ധാ​ര​ണ​ക്കാ​രി​യാ​യി​രു​ന്നു.​ ​പ്ര​തി​ ​പൂ​വ​ൻ​ ​കോ​ഴി​യി​ലെ​ ​മാ​ധു​രി​യും​ ​വ​ള​രെ​ ​സാ​ധാ​ര​ണ​ക്കാ​രി.​ ​വൈ​വി​ദ്ധ്യ​മാ​ർ​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​സാ​ധി​ച്ചി​ട്ടു​ണ്ട്.​ ​ര​ണ്ടും​ ​ഒ​രേ​ ​രീ​തി​യി​ൽ​ ​സ്വീ​ക​രി​ക്ക​പ്പെ​ടു​ക​ ​എ​ന്ന​താ​ണ് ​ഒ​രു​ ​ന​ടി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​ന്റെ​ ​മു​ന്നി​ലെ​ ​വെ​ല്ലു​വി​ളി.​ ​മ​റ്റൊ​രു​ ​അ​ർ​ത്ഥ​ത്തി​ൽ​ ​അ​ത് ​ആ​കാം​ക്ഷ​ ​കൂ​ടി​യാ​ണ്.​ ​ഏ​തു​ ​ക​ഥാ​പാ​ത്രം​ ​കൂ​ടു​ത​ൽ​ ​ഇ​ഷ്ട​പ്പെ​ട്ടു​ ​എ​ന്ന​ത് ​ഓ​രോ​ ​പ്രേ​ക്ഷ​ക​ന്റെ​യും​ ​അ​ഭി​രു​ചി​ ​അ​നു​സ​രി​ച്ചാ​ണ്.​ ​വ​ള​രെ​ ​ര​സ​മു​ള്ള​താ​ണ് ​ആ​ ​പ്ര​ക്രി​യ.

ര​ണ്ടാം​ ​വ​ര​വി​ൽ​ ​അ​ധി​ക​വും​ ​പു​തു​ത​ല​മു​റ​യോ​ടൊ​പ്പ​മാ​ണ​ല്ലേ​ ?
ര​ണ്ടും​ ​ഒ​രേ​ ​അ​ള​വി​ൽ​ ​ചെ​യ്യു​ന്ന​തു​പോ​ലെ​യാ​ണ് ​എ​നി​ക്ക് ​തോ​ന്നു​ന്ന​ത്.​ ​സ​ത്യ​ൻ​ ​അ​ങ്കി​ൾ,​ ​ക​മ​ൽ​ ​സാ​ർ,​ ​പ്രി​യ​ൻ​ ​സാ​ർ,​ ​റോ​ഷ​ൻ​ ​അ​ങ്ങ​നെ​യും​ ​ചെ​യ്തു.​ ​ആ​ഷി​ക് ​അ​ബു,​ ​രാ​ജേ​ഷ് ​പി​ള്ള​ ​എ​ന്നി​വ​രു​ടെ​ ​സി​നി​മ​യു​ടെ​യും​ ​ഭാ​ഗ​മാ​യി.​പു​തി​യ​ ​കു​ട്ടി​ക​ളു​ടെ​ ​സി​നി​മ​ക​ളാ​ണ് ​ജോ​ ​ആ​ൻ​ഡ് ​ദ​ ​ബോ​യ്,​ ​കെ​യ​ർ​ ​ഒ​ഫ് ​സൈ​റ​ബാ​നു,​ ​ഉ​ദാ​ഹ​ര​ണം​ ​സു​ജാ​ത.​ഇ​തി​നി​ട​യി​ൽ​ ​ഒ​രു​ ​സി​നി​മ​ ​വി​ട്ടു​ ​പോ​യി...​ ​ലൂ​സി​ഫ​ർ.​ ​ലൂ​സി​ഫ​ർ​ ​ചെ​യ്ത​ത് ​പു​തു​മു​ഖ​ ​സം​വി​ധാ​യ​ക​നാ​ണ​ല്ലോ.​ ഇ​പ്പോ​ൾ​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​ർ​ ​ര​ണ്ടും​ ​ന​വാ​ഗ​ത​രാ​ണ്.​ ​എ​ണ്ണം​ ​നോ​ക്കു​മ്പോ​ൾ​ ​ര​ണ്ട് ​ശ്രേ​ണി​യി​ലെ​യും​ ​സം​വി​ധാ​യ​ക​രു​ടെ​ ​സി​നി​മ​ക​ളി​ൽ​ ​ഒ​രേ​പോ​ലെ​ ​ഭാ​ഗ​മാ​വു​ന്നു.​അ​ത് ​ബോ​ധ​പൂ​ർ​വം​ ​ചെ​യ്യു​ന്ന​ത​ല്ല,​ ​സം​ഭ​വി​ക്കു​ന്ന​താ​ണ്.​ ​ഇ​പ്പോ​ൾ​ ​ചോ​ദി​ച്ച​പ്പോ​ഴാ​ണ് ​ഞാ​ൻ​ ​പോ​ലും​ ​അ​തേ​പ്പ​റ്റി​ ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​പു​തു​മു​ഖ​ ​സം​വി​ധാ​യ​ക​ൻ,​ ​അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള​ ​സം​വി​ധാ​യ​ക​ൻ​ ​എ​ന്ന​ത് ​മാ​ന​ദ​ണ്ഡ​മാ​യി​ ​നോ​ക്കാ​റി​ല്ല.​ ​തി​ര​ക്ക​ഥ​ ​ഇ​ഷ്‌​ട​പ്പെ​ടു​ക​യും​ ​വി​ശ്വാ​സ​മു​ള്ള​ ​സം​വി​ധാ​യ​ക​നാ​ണെ​ന്ന് ​തോ​ന്നു​ക​യും​ ​ചെ​യ്താ​ൽ​ ​തീ​ർ​ച്ച​യാ​യും​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​വും.​ ​അ​തേ​ ​ഞാ​ൻ​ ​നോ​ക്കാ​റു​ള്ളൂ.

'​അ​സു​ര​"​ ​ന്റെ​ ​വി​ജ​യം​ ​ക​ണ്ട​പ്പോ​ൾ​ ​ത​മി​ഴ് ​സി​നി​മ​ ​നേ​ര​ത്തെ​ ​ചെ​യ്യേ​ണ്ട​താ​യി​രു​ന്നെ​ന്ന് ​തോ​ന്നി​യോ?
അ​ങ്ങ​നെ​യൊ​ന്നും​ ​തോ​ന്നി​യി​ല്ല.​ ​അ​സു​ര​ന് ​മു​മ്പേ​ ​ത​മി​ഴി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​വ​സ​രം​ ​വ​ന്നി​രു​ന്നു.​ ​അ​വ​സാ​ന​ ​നി​മി​ഷ​മാ​ണ് ​മാ​റി​ ​പോ​യ​ത്.​ ​അ​തി​ൽ​ ​ന​ഷ്ട​ബോ​ധം​ ​തോ​ന്നി​യി​ട്ടി​ല്ല.​ ​എ​ല്ലാം​ ​സം​ഭ​വി​ക്കു​ന്ന​ത് ​അ​തി​ന്റെ​ ​ഒ​ഴു​ക്കി​ലാ​ണ്.​ ​ഒ​ന്നും​ ​ന​മ്മു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ല​ല്ല.​ ​അ​ന്ന് ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ച​ത് ​ന​ല്ല​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്ന് ​തോ​ന്നു​ന്നു.​ ​അ​സു​ര​ന​ല്ലാ​തെ​ ​മ​റ്റൊ​രു​ ​ത​മി​ഴ് ​സി​നി​മ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​എ​നി​ക്ക് ​ഇ​പ്പോ​ൾ​ ​സ​ങ്ക​ല്പി​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​യി​ല്ല.​ ​ശ​ക്ത​മാ​യ​ ​ഒ​രു​ ​പ്ര​വേ​ശം​ ​ത​മി​ഴ് ​സി​നി​മ​യി​ൽ​ ​ല​ഭി​ച്ച​ത് ​വ​ലി​യ​ ​ഭാ​ഗ്യ​മാ​ണ്.

മ​ഞ്ജു​വി​നെ​ ​മ​ല​യാ​ളി​ക​ൾ​ ​ഇ​ത്ര​മാ​ത്രം​ ​സ്‌​നേ​ഹി​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്താ​ണ്?
കാ​ര​ണ​മൊ​ന്നും​ ​എ​നി​ക്കും​ ​അ​റി​യി​ല്ല.​ ​അ​തി​ന്റെ​ ​കാ​ര​ണം​ ​അ​ന്വേ​ഷി​ച്ചു​ ​പോ​വാ​നു​ള്ള​ ​ധൈ​ര്യ​മി​ല്ല.​ ​ഞാ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടു​ള്ള​ ​ഇ​ഷ്ട​മാ​വാം.​ ​ഒ​രു​ ​സി​നി​മാ​താ​ര​മാ​യി​ ​പ്രേ​ക്ഷ​ക​ർ​ ​എ​ന്നെ​ ​കാ​ണാ​റി​ല്ലെ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ട് .​ ​അ​വ​രു​ടെ​ ​വീ​ട്ടി​ലെ​ ​സ്വ​ന്തം​ ​ആ​ള്.​ ​ആ​ ​സ്‌​നേ​ഹ​ത്തോ​ടെ​യാ​ണ് ​പെ​രു​മാ​റു​ന്ന​ത്.​ ​എ​വി​ടെ​ ​ചെ​ന്നാ​ലും​ ​അ​വ​രു​ടെ​ ​സ്‌​നേ​ഹം​ ​കി​ട്ടു​ന്നു.​അ​ത് ​വ​ലി​യ​ ​അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് ​എ​നി​ക്ക് ​അ​റി​യാം.

ആ​ ​സ്നേ​ഹം​ ​തു​ട​രു​ക​യാ​ണ്?
തു​ട​ര​ട്ടെ.​ ​എ​ന്നും​ ​അ​ത് ​അ​ങ്ങ​നെ​ ​ത​ന്നെ​യാ​വ​ണ​മെ​ന്നാ​ണ് ​പ്രാ​ർ​ത്ഥ​ന.

സി​നി​മാ​ ​നി​ർ​മ്മാ​ണ​ത്തി​ലും​ ​ഇ​റ​ങ്ങു​ക​യാ​ണ​ല്ലോ?
സ​ന​ൽ​കു​മാ​ർ​ ​ശ​ശി​ധ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​യ​റ്റം​ ​(​ ​അ​ഹ​ർ​)​ ​സി​നി​മ​യു​ടെ​ ​മൂ​ന്നു​ ​നി​ർ​മ്മാ​താ​ക്ക​ളി​ൽ​ ​ഒ​രാ​ളാ​ണ് ​ഞാ​ൻ.​ ​വ​ള​രെ​ ​ചെ​റി​യ​ ​ഒ​രു​ ​ചു​വ​ടു​വ​യ്‌​പ്പാ​ണ്.​ ​നോ​ക്കാം​ ​എ​ങ്ങ​നെ​യു​ണ്ടെ​ന്ന്.​ ​വ​ലി​യ​ ​പ്ലാ​നൊ​ന്നും​ ​ത​ത്കാ​ല​മി​ല്ല.​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​എ​ന്ന​ ​ബാ​ന​റി​ലാ​ണ് ​'ശാ​കു​ന്ത​ളം​"നാ​ട​കം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​അ​വ​ത​രി​പ്പി​ച്ച​ത്.

നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി​യു​മാ​ണ്,​ ​അ​തേ​ ​സ​മ​യം​ ​​മോ​ഡേ​ണു​മാ​ണ്.​ ​എ​വി​ടെ​യാ​ണ് ​മ​ഞ്ജു​ ​സ്വ​ന്തം​ ​സ്ഥാ​നം​ ​ക​ണ്ടെ​ത്തു​ന്ന​ത്?
ഒ​രേ​ ​സ​മ​യം​ ​ര​ണ്ടും​ ​ആ​വു​ന്ന​ത് ​ന​ല്ല​ല്ലേ​?​ ​ഒ​രാ​ൾ​ ​നാ​ട​നാ​ണെ​ങ്കി​ൽ​ ​മോ​ഡേ​ൺ​ ​ആ​വ​രു​തെ​ന്നും​ ​മോ​ഡേ​ണാ​ണെ​ങ്കി​ൽ​ ​നാ​ട​ൻ​ ​ആ​വാ​ൻ​ ​പാ​ടി​ല്ലെ​ന്നും​ ​എ​വി​ടെ​യും​ ​നി​യ​മ​മൊ​ന്നു​മി​ല്ല​ല്ലോ.​ ​ക​ഥാ​പാ​ത്രം​ ​എ​ന്ത് ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ ​അ​താ​ണ് ​സി​നി​മ​യി​ൽ​ ​കാ​ണു​ന്ന​ ​രൂ​പം.​ ​ചി​ല​ ​ദി​വ​സം​ ​സാ​രി​ ​ഉ​ടു​ക്കാ​ൻ​ ​തോ​ന്നും.​ ​ചി​ല​ ​ദി​വ​സം​ ​ചു​രി​ദാ​റോ​ ​ജീ​ൻ​സോ​ ​ഇ​ടാ​ൻ​ ​തോ​ന്നും.​ ​ഏ​തി​ലാ​ണോ​ ​കം​ഫ​ർ​ട്ട് ​ആ​ ​വേ​ഷം​ ​ധ​രി​ക്കാ​റാ​ണ് ​പ​തി​വ്.

ഒ​രു​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​വു​മ്പോ​ൾ​ ​എ​ത്ര​മാ​ത്രം​ ​സ​ന്തോ​ഷ​വും​ ​പ്ര​തീ​ക്ഷ​യും​ ​ല​ഭി​ക്കു​ന്നു?
അ​തി​ന് ​അ​ങ്ങ​നെ​യൊ​രു​ ​അ​ള​വൊ​ന്നു​മി​ല്ല.​ന​ല്ല​ ​സി​നി​മ​യാ​യി​രി​ക്ക​ണ​മെ​ന്ന​ ​ചി​ന്ത​യോ​ടെ​യാ​ണ് ​ചെ​യ്യു​ക.​എ​ല്ലാം​ ​ന​ന്നാ​വ​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചാ​ണ് ​ഓ​രോ​ ​സി​നി​മ​യും​ ​ചെ​യ്യു​ന്ന​ത്.​ ​ആ​ ​ചി​ന്ത​യും​ ​ആ​ഗ്ര​ഹ​വും​ ​തു​ട​രു​ന്നു.

നൃ​ത്ത​പ്രാ​ധാ​ന്യ​മു​ള്ള​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യ​ണ​മെ​ന്നു​ണ്ടോ?
അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല.​ ​ക​ഥ​യ്‌​ക്കും​ ​സ്‌​ക്രി​പ്ടി​നു​മാ​ണ് ​പ്രാ​ധാ​ന്യം.​ ​ക​ഥാ​പാ​ത്രം​ ​ന​ർ​ത്ത​കി​യെ​ങ്കി​ൽ​ ​സ​ന്തോ​ഷം.​ ​നൃ​ത്തം​ ​മാ​ത്രം​ ​ഒ​രു​ ​സി​നി​മ​യി​ൽ​ ​കാ​ണി​ക്കു​ന്ന​ത് ​കൊ​ണ്ട് ​കാ​ര്യ​മി​ല്ല.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​ഒ​രു​ ​നൃ​ത്ത​ ​പ്രോ​ഗ്രാം​ ​ചെ​യ്താ​ൽ​ ​പോ​രേ?​​ ​അ​തി​ന​നു​സ​രി​ച്ച് ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​ഒ​ത്തു​വ​ര​ണം.​ ​എ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​കാ​ര്യ​മു​ള്ളൂ.

ജീ​വി​ത​ത്തി​ൽ​ ​അ​മ്മ​യു​ടെ​ ​സ്വാ​ധീ​നം?
അ​ത് ​വാ​ക്കു​ക​ളി​ലൊ​ന്നും​ ​ഒ​തു​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​ങ്ങ​നെ​ ​ത​ന്നെ​യാ​ണ്.​ ​ഏ​തൊ​രു​ ​പെ​ൺ​കു​ട്ടി​യു​ടെ​യും​ ​ജീ​വി​ത​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​തും​ ​അ​വ​രെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സ്വാ​ധീ​നി​ച്ചി​ട്ടു​ള്ള​തും​ ​അ​മ്മ​യാ​ണ്.​ ​ഇ​ത് ​ഫി​ലോ​സ​ഫി​യാ​യി​ ​പ​റ​യേ​ണ്ട​ ​കാ​ര്യ​വു​മി​ല്ല.​ ​അ​ത് ​പ്ര​കൃ​തി​യു​ടെ​ ​ഒ​രു​ ​രീ​തി​യാ​ണ്.​ ​സാ​ധാ​ര​ണ​ ​എ​ല്ലാ​വ​രു​ടെ​യും​ ​ജീ​വി​ത​ത്തി​ൽ​ ​ഉ​ള്ള​തു​പോ​ലെ​ ​ത​ന്നെ​ ​എ​ന്നി​ലും​ ​അ​മ്മ​യു​ടെ​ ​സ്വാ​ധീ​ന​മു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANJU WARRIER, CINEMA, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.