SignIn
Kerala Kaumudi Online
Friday, 14 August 2020 7.47 AM IST

ആ മാന്ത്രികവടി ഉണ്ടായിരുന്നെങ്കിൽ...

km-mani-

കേര​ളം​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​മ്പോ​ൾ,​ ​മാ​ണി​ ​സാ​റി​നെ​പ്പോ​ലൊ​രു​ ​മ​ഹാ​മേ​രു​വി​ന്റെ​ ​സാ​ന്നി​ധ്യം​ ​ജ​ന​ങ്ങ​ൾ​ക്ക് ​വ​ലി​യ​ ​ആ​ശ്വാ​സ​വും​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​പ​ക​രു​മാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ അ​നു​ഭ​വ​സ​മ്പ​ത്തും​ ​പ്രാ​യോ​ഗി​ക​ ​സ​മീ​പ​ന​വും​ ​ഭാ​വ​നാ​ത്മ​ക​മാ​യ​ ​ഭ​ര​ണ​ന​ട​പ​ടി​ക​ളും​ ​കേ​ര​ളം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത് ​നേ​രി​ൽ​ക്ക​ണ്ട​ ​വ്യ​ക്തി​യെ​ന്ന​ ​നി​ല​യി​ലാ​ണ് ​ഞാ​ൻ​ ​ഇ​തു​ ​പ​റ​യു​ന്ന​ത്.


കേ​ര​ള​ത്തി​ലെ​ ​ലോ​ട്ട​റി​ ​അ​ന്യ​സം​സ്ഥാ​ന​ ​ലോ​ട്ട​റി​ക്കാ​ർ​ ​കൈ​യ​ട​ക്കു​ക​യും,​​​ ​കോ​ടി​ക്ക​ണ​ക്കി​നു​ ​രൂ​പ​ ​ഇ​വി​ടെ​ ​നി​ന്ന് ​അ​വ​ർ​ ​വാ​രി​ക്കൊ​ണ്ടു​പോ​കു​ക​യും​ ​പാ​വ​പ്പെ​ട്ട​ ​നി​ര​വ​ധി​ ​പേ​ർ​ ​കൊ​ടി​യ​ ​ചൂ​ഷ​ണ​ത്തി​നു​ ​വി​ധേ​യ​രാ​കു​ക​യും​ ​ചെ​യ്ത​പ്പോ​ൾ​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ആ​വി​ഷ്‌​ക​രി​ച്ച​ ​കാ​രു​ണ്യ​ ​ചി​കി​ത്സാ​ ​പ​ദ്ധ​തി​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​സ്രോ​ത​സ് ​കാ​രു​ണ്യ​ ​ലോ​ട്ട​റി​യാ​യി​രു​ന്നു.​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​ഏ​റ്റ​വും​ ​ജ​ന​സ​മ്മ​തി​നേ​ടി​യ​ ​പ​ദ്ധ​തി​യും​ ​കാ​രു​ണ്യ​ ​പ​ദ്ധ​തി​യാ​ണ്.
ഈ​ ​പ​ദ്ധ​തി​ ​വി​ജ​യ​ക​ര​മാ​ക്കി​യ​ത് ​ മാ​ണി​ ​സാ​റാ​ണ്.​ ​രോ​ഗ​ശ​യ്യ​യി​ൽ​ ​കി​ട​ന്ന​പ്പോ​ഴും​ ​ മാ​ണി​ ​സാ​ർ​ ​കാ​രു​ണ്യ​യ്ക്കു​ ​വേ​ണ്ടി​ ​പോ​രാ​ടി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​വ​സാ​ന​ത്തെ​ ​പ്ര​സ്താ​വ​ന​ ​കാ​രു​ണ്യ​ ​നി​റു​ത്ത​ലാ​ക്ക​രു​ത് ​എ​ന്നാ​യി​രു​ന്നു.​ ​
എ​ന്നാ​ൽ​ ​ഇ​ട​തു​സ​ർ​ക്കാ​ർ​ ​കാ​രു​ണ്യ​ ​പ​ദ്ധ​തി​ ​ത​ന്നെ​ ​ഇ​പ്പോ​ൾ​ ​ഏ​താ​ണ്ട് ​ഇ​ല്ലാ​താ​ക്കി​യി​രി​ക്കു​ന്നു.​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ ആ​ളു​ക​ളു​ടെ​ ​മ​ന​സി​ൽ​ ​ഇ​പ്പോ​ഴും​ ​മാ​ണി​ ​സാ​ർ​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ൽ​ ​ഒ​രു​ ​ഘ​ട​കം​ ​കാ​രു​ണ്യ​ ​ചി​കി​ത്സാ​ ​പ​ദ്ധ​തി​യാ​ണ്.
ക​‌​ർ​ഷ​ക​രു​ടെ
ര​ക്ഷ​കൻ
കേ​ര​ത്തി​ന്റെ​ ​ന​ട്ടെ​ല്ല് ​എ​ന്നു​ ​വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ ​വി​ഭാ​ഗ​മാ​ണ് ​റ​ബ​ർ​ ​ക​ർ​ഷ​ക​ർ.​ ​ക​ന​ത്ത​ ​വി​ല​യി​ടി​വു​ ​മൂ​ലം​ ​നി​ര​വ​ധി​ ​ക​ർ​ഷ​ക​ർ​ ​ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ​നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ​റ​ബ​ർ​ ​ക​ർ​ഷ​ക​ർ​ക്കു​ ​വേ​ണ്ടി​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​റ​ബ​ർ​ ​വി​ല​ ​സ്ഥി​ര​താ​ ​ഫ​ണ്ട് ​ആ​വി​ഷ്‌​ക​രി​ച്ച​ത്.​ ​ഇ​തു​കൊ​ണ്ട് ​ക​ർ​ഷ​ക​ർ​ക്ക് ​പി​ടി​ച്ചു​നി​ല്ക്കാ​വു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യി.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​റ​ബ​ർ​ ​ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി​ ​ഒ​ന്നും​ ​ചെ​യ്യാ​തി​രു​ന്ന​പ്പോ​ൾ​ ​മാ​ണി​ ​സാ​ർ​ ​ര​ക്ഷ​ക​നാ​യി​ ​രം​ഗ​ത്തു​വ​രു​ക​യാ​യി​രു​ന്നു.
യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്താ​ണ് 2004​ ​ഡി​സം​ 26​ ​ന് ​കേ​ര​ള​ത്തി​ൽ​ ​സു​നാ​മി​ ​ആ​ഞ്ഞ​ടി​ച്ച​ത്.​ 176​ ​പേ​ർ​ ​മ​രി​ച്ചു.​ ​തു​ട​ർ​ന്നു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കേ​ര​ളം​ ​സു​നാ​മി​ക്കെ​തി​രെ​ ​വ​ലി​യൊ​രു​ ​യു​ദ്ധ​ത്തി​ലാ​യി​രു​ന്നു.​ ​ദി​വ​സ​വും​ ​രാ​വി​ലെ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം,​​​ ​ഉ​ച്ച​ ​ക​ഴി​ഞ്ഞ് ​ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ​ ​പ​ര്യ​ട​നം​ ​എ​ന്ന​താ​യി​രു​ന്നു​ ​അ​ന്ന​ത്തെ​ ​എ​ന്റെ​ ​ഷെ​ഡ്യൂ​ൾ.​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ​ങ്ങ​ളി​ൽ​ ​മാ​ണി​ ​സാ​ർ​ ​ന​ല്കി​യ​ ​വി​ല​പ്പെ​ട്ട​ ​നി​ർ​ദേ​ശ​ങ്ങ​ൾ,​​​ ​സു​നാ​മി​യു​ടെ​ ​വി​പ​ത്തി​നെ​ ​വി​ജ​യ​ക​ര​മാ​യി​ ​മ​റി​ക​ട​ക്കാ​ൻ​ ​സ​ഹാ​യ​ക​മാ​യി.
കൊ​വി​ഡ്​ ​കാ​ല​ത്ത് ​മാ​ണി​ ​സാ​ർ​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മാ​ന്ത്രി​ക​ ​വ​ടി​യി​ൽ​ ​നി​ന്ന് ​എ​ന്തെ​ങ്കി​ലു​മൊ​രു​ ​അ​ദ്ഭു​തം​ ​പി​റ​ക്കു​മാ​യി​രു​ന്നു​!​ ​ഏ​തു​ ​പ്ര​തി​സ​ന്ധി​ ​ഘ​ട്ട​ത്തെ​യും​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​സി​ദ്ധി​യും​ ​വൈ​ഭ​വ​വും​ ​അ​നി​ത​ര​ ​സാ​ധാ​ര​ണ​മാ​യ​ ​മെ​യ്‌​വ​ഴ​ക്ക​വും​ ​ഈ​ ​പാ​ലാ​ക്കാ​ര​ൻ​ ​സ്വാ​യ​ത്ത​മാ​ക്കി​യി​രു​ന്നു.
അ​ന്നേ​ ​ആൾ
ഗം​ഭീ​രൻ
കോ​ട്ട​യ​ത്ത് ​എ​ന്റെ​ ​സീ​നി​യ​ർ​ ​നേ​താ​വാ​യി​രു​ന്നു​ ​കെ.​എം.​ ​മാ​ണി​ ​സാ​ർ.​ ​അ​ന്ന് ​അ​ദ്ദേ​ഹം​ ​ഡി​.സി​.സി​ ​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.​ ​ഞാ​ൻ​ ​കെ.​എ​സ്.​യു​ക്കാ​ര​നും.​ ​കോ​ട്ട​യം​ ​ഡി.​സി.​സി​ ​ഓ​ഫീ​സി​നു​ ​മു​ന്നി​ലൂ​ടെ​യാ​ണ് ​ഞാ​ൻ​ ​അ​ന്ന് ​സി.​എം.​എ​സ് ​കോ​ളേ​ജി​ൽ​ ​പോ​യി​രു​ന്ന​ത്.​ ​അ​തു​വ​ഴി​ ​പോ​കു​മ്പോ​ൾ​ ​മാ​ണി​ ​സാ​റി​നെ​ ​പ​ല​വ​ട്ടം​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​അ​ന്നും​ ​കാ​ണാ​ൻ​ ​ന​ല്ല​ ​ഗാം​ഭീ​ര്യ​മാ​ണ്.
1977​ൽ​ ​എ​ന്റെ​ ​ര​ണ്ടാ​മ​ത്തെ​ ​നി​യ​മ​സ​ഭാ​ ​തി​രഞ്ഞെ​ടു​പ്പ് ​ക​ടു​ക​ട്ടി​യാ​രി​രു​ന്നു.​ ​പു​തു​പ്പ​ള്ളി​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്റെ​ ​ഘ​ട​ന​ ​അ​ന്ന് ​ആ​കെ​ ​മാ​റി​യി​രു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണം​ ​ചൂ​ടു​പി​ടി​ച്ച​പ്പോ​ൾ​ ​പാ​ലാ​ ​കെ.​എം​ ​.മാ​ത്യു​ ​സാ​ർ​ ​വ​ലി​യ​ ​സ​ഹാ​യ​മാ​യി​ ​കൂ​ടെ​ ​നി​ന്നു.​ ​മാ​ണി​ ​സാ​റി​ന്റെ​ ​സ​ഹാ​യ​വും​ ​തേ​ടി.​ ​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹം​ ​ഈ​ ​പ്ര​ദേ​ശ​ത്തെ​ ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ചു​ക്കാ​ൻ​ ​ഏ​റ്റെ​ടു​ത്തു.​ ​അ​ഞ്ചു​ ​യോ​ഗ​ങ്ങ​ളി​ൽ​ ​പ്ര​സം​ഗി​ച്ചു.​ ​പാ​ർ​ട്ടി​യു​ടെ​ ​എ​ല്ലാ​വ​ർ​ക്കും​ ​നി​ർ​ദ്ദേ​ശം​ ​കൊ​ടു​ത്തു.​ ​അ​തോ​ടെ​ ​ക​ളം​മാ​റി.​ ​മി​ന്നു​ന്ന​ ​ജ​യം​നേ​ടു​ക​യും​ ​ചെ​യ്തു.
കേ​ര​ള​ ​കോ​ൺ​ഗ്ര​സ് 1964​ ​ൽ​ ​രൂ​പം​ ​കൊ​ണ്ട​പ്പോ​ൾ​ ​മാ​ണി​ ​സാ​ർ​ ​പാ​ർ​ട്ടി​യു​ടെ​ ​മു​ൻ​നി​ര​യി​ലാ​യി.​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​കു​റേ​ക്കാ​ലം​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​ ​വ​ഴി​ക​ളി​ലൂ​ടെ​ ​യാ​ത്ര​ ​ചെ​യ്തു.​ ​ചു​രു​ങ്ങി​യ​ ​കാ​ലം​ ​മു​ന്ന​ണി​ ​മാ​റി​യും​ ​സ​ഞ്ച​രി​ച്ചു.​ ​എ​ന്നാ​ൽ​ ​ഊ​ഷ്മ​ള​മാ​യ​ ​സൗ​ഹൃ​ദ​ത്തി​ന് ​ഒ​രി​ക്ക​ൽ​ലും​ ​ഇ​ടി​വു​ ​ത​ട്ടി​യി​ട്ടി​ല്ല.​ ​ഞാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യാ​യ​ ​ര​ണ്ടു​ ​മ​ന്ത്രി​സ​ഭ​ക​ളി​ൽ​ ​അ​ദ്ദേ​ഹം​ ​ധ​നം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സു​പ്ര​ധാ​ന​ ​വ​കു​പ്പു​ക​ളു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ച്ചു.​ 50​ ​വ​ർ​ഷം​ ​ഞാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.
മാ​ണി​യെ​ന്ന
കാ​ന്ത​ശ​ക്തി
മാ​ണി​ ​സാ​റി​ന് ​ജ​ന​ങ്ങ​ളെ​ ​ആ​ക​ർ​ഷി​ക്കാ​നു​ള്ള​ ​ഒ​രു​ ​കാ​ന്ത​ശ​ക്തി​യു​ണ്ട്.​ ​മ​ണ്ഡ​ലം​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ലും​ ​അ​വി​ട​ത്തെ​ ​ആ​ളു​ക​ളു​മാ​യി​ ​ബ​ന്ധം​ ​നി​ല​നി​റു​ത്തു​ന്ന​തി​ലും​ ​മാ​ണി​ ​സാ​ർ​ ​എ​നി​ക്കു​ ​ഗു​രു​വാ​യി​ ​വ​രും.​ ​പാ​ലാ​യി​ലെ​ ​ഓ​രോ​ ​വോ​ട്ട​റെ​യും​ ​അ​ദ്ദേ​ഹം​ ​പേ​രെ​ടു​ത്തു​ ​വി​ളി​ക്കു​ന്ന​തു​ ​കേ​ൾ​ക്കാം.​ ​പാ​ലാ​ക്കാ​രു​ടെ​ ​ച​ങ്കൂ​റ്റ​ത്തി​നു​ ​പി​ന്നി​ൽ​ ​മാ​ണി​ ​സാ​റു​ണ്ട്.​ ​സാ​റു​ണ്ടെ​ങ്കി​ൽ​ ​പി​ന്നൊ​ന്നും​ ​പേ​ടി​ക്കാ​നി​ല്ലെ​ന്നാ​ണ് ​അ​വ​ർ​ ​പ​റ​യു​ക.
മാ​ണി​ ​സാ​ർ​ ​ഉ​ണ്ടാ​ക്കി​യ​ ​ഒ​രു​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ ​ശൈ​ലി​ ​കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​രും​ ​പി​ന്നീ​ട് ​ഏ​റ്റെ​ടു​ക്കു​ക​യോ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​കു​ക​യോ​ ​ചെ​യ്തു.​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​വി​ക​സ​ന​ത്തി​ന്റെ​ ​പ​താ​കാ​വാ​ഹ​ക​രാ​യ​ത് ​മാ​ണി​സാ​ർ​ ​കാ​ണി​ച്ച​ ​മാ​തൃ​ക​യി​ലൂ​ടെ​യാ​ണ്.​ ​അ​തു​ ​കേ​ര​ള​ത്തി​ൽ​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ക്കു​ ​വ​ഴി​യൊ​രു​ക്കി.​
മാ​ണി​ ​സാ​റി​ന്റെ​ ​വി​യോ​ഗം​ ​പ​ല​ർ​ക്കും​ ​പ​ല​ ​രീ​തി​യി​ലാ​ണ് ​ബാ​ധി​ക്കു​ക.​ ​എ​നി​ക്ക് ​അ​ദ്ദേ​ഹം​ ​അ​ടു​ത്ത​ ​സു​ഹൃ​ത്താ​യി​രു​ന്നു.​ ​ഏ​തു​ ​കാ​ര്യ​ത്തി​ലും​ ​ഉ​പ​ദേ​ശം​ ​തേ​ടാ​ൻ​ ​പ​റ്റി​യ​ ​വ്യ​ക്തി​യാ​യി​രു​ന്നു.​ ​അ​തെ​നി​ക്ക് ​പ​ല​പ്പോ​ഴും​ ​വ​ലി​യ​ ​ആ​ത്മ​വി​ശ്വാ​സം​ ​ന​ൽ​കി​യി​ട്ടു​മു​ണ്ട്.

(​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗ​വു​മാ​ണ് ​ലേ​ഖ​ക​ൻ​)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KM MANI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.