ബെർലിൻ : ഡ്രെസിംഗ് റൂമിൽ സഹകളിക്കാർക്ക് ഹസ്തദാനം നൽകുന്ന വീഡിയോ പുറത്തുവിട്ട ഐവറി കോസ്റ്റുകാരനായ ഫുട്ബാൾ താരം സോളമൻ കാലോയെ ജർമ്മൻ ക്ളബ് ഹെർത്ത ബെർലിൻ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലാണ് കാലോ ഡ്രെസിംഗ് റൂം ദ്യശ്യങ്ങൾ പുറത്തുവിട്ടത്.
കൃത്യമായ സോഷ്യൽ ഡിസ്റ്റൻസിംഗ് മാനദണ്ഡങ്ങൾ പാലിച്ച് വ്യക്തിഗത പരിശീലനം പുനരാരംഭിക്കാൻ ജർമ്മൻ സർക്കാർ ക്ളബുകൾക്ക് അനുമതി നൽകിയിരുന്നു. ഹസ്തദാനം പാടില്ലെന്ന് പ്രത്യേകം നിഷകർഷിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഒാർക്കാതെയായിരുന്നു കാലോയുടെ പ്രവൃത്തി.34കാരനായ കാലോ ചെൽസിയുടെ മുൻ താരമായിരുന്നു.