SignIn
Kerala Kaumudi Online
Thursday, 06 August 2020 7.40 PM IST

സെക്യൂരിറ്റിക്കാർക്ക് എന്ത് സെക്യൂരി​റ്റി​

കോലഞ്ചേരി: കൊവിഡുകാലത്ത് കഷ്ടത്തി​ലായ സ്വകാര്യ സെക്യൂരിറ്റിക്കാരുടെ ജീവിതം ഒരു മാറ്റവുമി​ല്ലാതെ തുടരുന്നു. ലോക്ക് ഡൗൺ​ കാലത്ത് ഉടമകളോ ജീവനക്കാരോ ആരുമെത്തിയില്ലെങ്കിലും സ്ഥാപനങ്ങളുടെ മുന്നിൽ ഇവർ ഹാജരുണ്ട്. തുറന്ന സ്ഥാപനങ്ങളി​ലാകട്ടെ വേണ്ടത്ര കൊവി​ഡ് പ്രതി​രോധ സംവി​ധാനങ്ങളി​ല്ലാതെ ഒരു സെക്യൂരി​റ്റി​യുമി​ല്ലാത്ത തരത്തി​ലാണ് ജോലി​.

യാത്രാസൗകര്യം ഇല്ലാത്തതിനാൽ മിക്കവരും ഉൗണും ഉറക്കവും കാവൽ നി​ൽക്കുന്ന സ്ഥാപനങ്ങളോട് ചേർന്നുതന്നെ. വൻകിട സെക്യൂരിറ്റി ഏജൻസികൾ സ്വന്തം വാഹനങ്ങളിൽ ജീവനക്കാരെ എത്തിക്കും. ഭക്ഷണവും നൽകും. അല്ലാത്തവരുടെ ജീവിതമാണ് കഷ്ടത്തിലായത്.

ചിലയിടത്ത് സമൂഹഅടുക്കളകളിൽ നിന്നും ഭക്ഷണം ലഭിച്ചിരുന്നു. അടുക്കള നിർത്തിയതോടെ ഗതികേടിലായി പലരും.

പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ട ചുമതല സെക്യൂരിറ്റിക്കാർക്കാണ്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും 50 മുതൽ പ്രായമുള്ളവരാണ്. വേണ്ടത്ര സുരക്ഷാ ഏർപ്പാടുകളി​ല്ലാതെയാണ് ഇവർ ജനങ്ങളുമായി​ ഇടപെടുന്നത്.

ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാതെ ഈ പണി തിരഞ്ഞെടുത്തവരാണധികവും. സുരക്ഷ ഭീതിയിൽ പണി ഉപേക്ഷിച്ചാൽ കുടുംബം പട്ടിണിയിലാകും എന്നുള്ളതിനാൽ പണി തുടരുകയാണിവർ.

#സുരക്ഷിതരല്ലാതെ സെക്യൂരിറ്റിക്കാർ

ദിവസവും 15 മുതൽ 18 മണിക്കൂർ വരെ പകൽ ചൂടും, രാത്രി കൊതുകുശല്യം സഹി​ച്ചും ജോലി നോക്കുന്ന ഇവർക്ക് ലഭിക്കുന്നത് 8000-15000 രൂപ വരെ. ഇതിൽ ഏജൻസി കമ്മീഷനും പോകും.

ബാങ്ക് എ.ടി.എമ്മുകളിൽ നില്ക്കുന്നവർ കൊവിഡ് പ്രതിരോധ മാർഗങ്ങൾ സ്വയം കണ്ടെത്തണം. മാസ്ക്കോ, സാനിറ്റൈസറോ ഏജൻസികൾ ലഭ്യമാക്കിയില്ല. ഉപഭോക്താക്കൾക്കായി വച്ച സാനിറ്റൈസർ എടുക്കുന്നതിനും വിലക്കുണ്ട്. നൂറുകണക്കിന് ആളുകൾ വന്നു പോകുന്ന എ.ടി.എമ്മുകൾക്കുള്ളിൽ രാത്രി ഇരിക്കുന്നതും ഒരു സുരക്ഷ മുൻ കരുതൽ പോലുമില്ലാതെയാണ്.

#സുരക്ഷനോക്കാൻ ആളില്ല

ഫ്ളാറ്റുകളി​ൽ പ്രവേശി​ക്കുന്നവരെ തെർമൽ സ്കാൻ ചെയ്തു വേണം ഗേറ്റ് കടത്തി വിടാൻ. ഇവർക്കുള്ള സുരക്ഷയെ കുറിച്ച് ഫ്ളാറ്റുടമകളോ, റെസിഡന്റ്സ്‌ അസോസിയേഷനുകളോ ശ്രദ്ധിക്കാറില്ല. കൊവിഡ് ഭീതിയിൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നത് ഇവരുടെ ചുമലിലാക്കി. റയിലുകൾ, കൈവരികൾ, കൈപ്പിടികൾ എന്നിവ പൊതു ജനങ്ങൾ ഉപയോഗിക്കുന്നത് പരമാവധി കുറക്കാനാണിത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.