SignIn
Kerala Kaumudi Online
Saturday, 30 May 2020 3.21 PM IST

'എന്ത് ആവശ്യമുണ്ടെങ്കിലും പറയാനുള്ള സ്വാതന്ത്ര്യം ലാൽ കുഞ്ഞ് തന്നിട്ടുണ്ട്': ഷൺമുഖം അണ്ണൻ പറയുന്നു

mohanlal

35 വർഷത്തിലധികമായി മോഹൻലാലിന്റെയും കുടുംബത്തിന്റെയും സാരഥിയായി ഷൺമുഖൻ ഒപ്പമുണ്ട്. അടുപ്പക്കാർക്ക് ഷൺമുഖഅണ്ണനാണ് അദ്ദേഹം. ആറു വയസുമുതൽ കാണുന്ന മുഖം നടന വിസ്‌മയമായി മാറി പ്രശസ്‌തിയുടെ മഹാമേരു കീഴടിക്കയപ്പോഴും, ഷൺമുഖ അണ്ണന് മോഹൻലാൽ ലാൽ കുഞ്ഞാണ്. കൊച്ചിയിലെ ലാലിന്റെ വീട്ടിലിരുന്ന് ഫോണിൽ സംസാരിക്കവെ ഒരു ഫോട്ടോ കിട്ടാൻ എന്താ വഴി എന്നു ചോദിച്ചപ്പോൾ, 'അയ്യോ ലോക്ക്ഡൗണിലായിപ്പോയില്ലേ? അടുത്ത തവണ ആകട്ടെ' എന്നായിരുന്നു ഷൺമുഖ അണ്ണന്റെ മറുപടി.

'തിരുവനന്തപുരത്ത് പൂ‌ജപ്പുരയിൽ പൈ റോഡിലായിരുന്നു ലാൽ സാറിന്റെ കുടുംബം ആദ്യം താമസിക്കാൻ എത്തിയത്. അന്ന് ആറ് വയസേ അദ്ദേഹത്തിന് പ്രായമുണ്ടായിരുന്നുള്ളൂ. പിന്നീട് മുടവൻമുകളിലേക്ക് വീട് വച്ച് താമസം മാറുകയായിരുന്നു. എനിക്ക് സത്യത്തിൽ ലാൽകുഞ്ഞിന്റെ ചേട്ടൻ പ്യാരിലാലുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. ലാൽകുഞ്ഞേ എന്നാണ് അന്നും ഇന്നും ഞാൻ അദ്ദേഹത്തെവിളിക്കാറ്. ആദ്യം ലാൽ സാറിന്റെ കുടുംബത്തിന്റെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. അച്ഛനും അമ്മയ്‌ക്കും ഒപ്പമായിരുന്നു ആദ്യം. പിന്നീട് 1989 മുതൽ ലാലു കുഞ്ഞിന്റെ കൂടെയായി. എന്ത് ആവശ്യമുണ്ടെങ്കിലും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹം തന്നിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരും അങ്ങനെ തന്നെയാണ്.

family

അച്ഛന്റെ മകനും മകളും

അച്ഛന്റെ അതേ സ്വഭാവം തന്നെയാണ് പ്രണവിനും വിസ്‌മയക്കും. എല്ലാവരോടും സ്‌നേഹം മാത്രം. പ്രണവിന്റെ കാര്യമെടുത്താൽ,​ അച്ഛനെ പോലെ തന്നെ കഴിവുള്ള കുട്ടിയാണ്. അച്ഛന്റെ കഴിവ് മുഴുവനായും ഇനിയും അദ്ദേഹത്തിന് അറിയില്ല എന്നുപറയും പോലെ തന്നെയാണ് മകന്റെ കാര്യവും. എന്ത് പറഞ്ഞാലും അത് ചെയ്യുന്നതിന് ഒരുമടിയും പ്രണവ് കാട്ടിയിട്ടില്ല. ഒരു വയസു കഴിഞ്ഞപ്പോൾ തന്നെ വളരെ ആക്‌ടീവ് ആയിരുന്നു മോൻ. വലിയ വണ്ണമുള്ള ശരീരമല്ലെങ്കിലും നല്ല ശക്തിയും ഫ്ളെക്‌സിബിലിറ്റിയും ശരീരത്തിനുണ്ട്. ലാലു കുഞ്ഞും അങ്ങനെ തന്നെയായിരുന്നു. മകൾ വിസ്‌മയക്ക് സിനിമയോട് താൽപര്യമില്ല. എന്നാൽ ഇംഗ്ളീഷ് നാടകങ്ങളൊക്കെ ചെയ്യാറുണ്ട്.

food

പാചകത്തോടുള്ള ഇഷ്‌ടം ചെറുപ്പത്തിലേയുണ്ട്

പാചകത്തോടുള്ള ഇഷ്‌ടം ലാൽ കുഞ്ഞിന് കല്യാണത്തിന് മുമ്പുതന്നെയുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്റെ ഡ്രൈവറായിട്ടായിരുന്നു തുടക്കം എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അന്ന് വീട്ടിലെത്തുമ്പോഴെല്ലാം കുഞ്ഞാണ് ചിലദിവസങ്ങളിലൊക്കെ എനിക്ക് ദോശ ഉണ്ടാക്കി തന്നിരുന്നത്. ജോലിക്കാരനെന്നോ മുതലാളിയെന്നോ ഉള്ള ഒരു വ്യത്യാസവും അവിടെ ഉണ്ടായിരുന്നില്ല. ചേട്ടൻ പ്യാരിലാലുമായിട്ടായിരുന്നു എനിക്ക് കൂടുതലും സൗഹൃദം. അൽപം ചൂടനായിരുന്നു ചേട്ടനെങ്കിൽ അനിയൻ ദാ ഇന്നു കാണുന്നപോലെ തന്നെ. എല്ലാവരോടും സ്‌നേഹം മാത്രം.

car

ആദ്യം സ്വന്തമാക്കിയ വാഹനം അംബാസിഡർ

അംബാസിഡർ മോഡൽ കാർ ആണ് ലാ‌ലു കുഞ്ഞ് ആദ്യം വാങ്ങിയ വാഹനം. 4455 ആയിരുന്നു വണ്ടി നമ്പർ. അന്ന് ചെന്നൈയിൽ കൊണ്ടുപോയി ഒരുപാട് മാറ്റങ്ങളൊക്കെ വരുത്തിയാണ് വണ്ടി ഇവിടെ കൊണ്ടുവന്നത്. ആരുകണ്ടാലും ഞെട്ടുന്ന രീതിയിലായിരുന്നു അതിന്റെ മടങ്ങിവരവ്. ലാൽ സാറിന്റെ ലക്കി നമ്പരുകളാണ് 4455, 5544 എന്നിവ. കൂട്ടുമ്പോൾ ഒമ്പത് വരണം'.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOHANLAL@60, MOHANLAL, MOHANLAL BIRTHDAY, MOHANLAL60, BIRTHDAY, MOHANLAL AT 60, SHANMUGHAM ANNAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.