SignIn
Kerala Kaumudi Online
Sunday, 31 May 2020 3.58 AM IST

അവർ വീണ്ടുമെത്തുന്നു! ആരാധകർക്ക് പിറന്നാൾ സർപ്രൈസുമായി മോഹൻലാൽ, ദൃശ്യം 2 ടീസർ പുറത്തുവിട്ട് താരം

drishyam-2teaser

മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം.ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലറിൽ ഒന്ന്. മോഹൻലാൽ കഥാപാത്രമായ ജോർജുകുട്ടിയേയും കുടുംബത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷൻ എന്ന റെക്കോർഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത്, 2013ൽ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യമുയർന്നിരുന്നു. അന്നൊന്നും അതിന് കൃത്യമായ ഉത്തരം അണിയറ പ്രവർത്തകർ നൽകിയിരുന്നില്ല. ഇപ്പോഴിതാ, വർഷങ്ങൾക്കിപ്പുറം തന്റെ അറുപതാം ജന്മദിനത്തിൽ ദൃശ്യം 2 ടീസർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ് മോഹൻലാൽ.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുക. ജിത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 എഴുതി സംവിധാനം ചെയ്യുക എന്നാണ് സൂചന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DRISHYAM2, MOHANLAL, TEASER, ANTONY PERUMBAVOOR, JITHU JOSEPH
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.