SignIn
Kerala Kaumudi Online
Tuesday, 07 July 2020 6.10 AM IST

ഗൾഫിൽ മലയാളികളെ വേട്ടയാടി കൊവിഡ്, രണ്ട് ദിവസത്തിനിടെ മരിച്ചത് 18 മലയാളികൾ, ആകെ മരിച്ചത് 119 പേർ

covid-

ദുബായ്: ഗൾഫിൽ കൊവിഡിൻ്റെ പിടിയിൽ അകപ്പെട്ട് മരിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 18 മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 119 ആയി.യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത്. ഇവിടെ മാത്രം 72 മലയാളികളാണ് മരിച്ചത്. മൂന്ന് മലയാളികളാണ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്.കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു, തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ബിനിൽ, കാസർകോട് ബേക്കൽ സ്വദേശി ഇസ്ഹാഖ് എന്നിവരാണ് മരിച്ചത്. സൗദിയിലും കുവൈറ്റിലുമാണ് ഏറ്റവും കൂടുതൽ മലയാളികൾ കൊവിഡിനിരയായത്.

മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെ തന്നെ സംസ്കരിക്കുകയാണ്. മലയാളി സംഘടനകൾ ഇതിന് മുൻകൈയെടുക്കുന്നുണ്ടെങ്കിലും ഉറ്റവരും ഉടയവരും നാട്ടിൽ കണ്ണീരോടെ കഴിയുന്ന അവസ്ഥ.

ഓരോ ദിവസവും രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് മറ്റുള്ളവരിൽ ഭീതിയുളവാക്കുകയാണ്. എല്ലാവരും മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും തൊഴിൽ ക്യാമ്പുകളിൽ കഴിയുന്നവരുടെ അവസ്ഥ പരമദയനീയമാണ്.

ഗൾഫിൽ കൊവിഡ് ബാധിക്കുന്നവരിലധികവും പ്രവാസികളാണ്. മരിക്കുന്നവരിലധികവും പ്രവാസികൾ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും മരിക്കുന്നവരുടെ പട്ടികയിൽപ്പെരുകിക്കൊണ്ടിരിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID DEATH, PRAVASI RETURN, PRAVASI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.