SignIn
Kerala Kaumudi Online
Wednesday, 12 August 2020 4.12 AM IST

മുല്ലപ്പള്ളി നടത്തിയ പ്രസ്താവനയ്ക്ക് അദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ട്, വളഞ്ഞിട്ടാക്രമിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഉമ്മൻചാണ്ടി

ommenchandy

കോട്ടയം: കെ.പി.സി.സി അദ്ധ്യക്ഷനെ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന് സര്‍ക്കാരും സി.പി.എമ്മും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കെ.പി.സി.സി അദ്ധ്യക്ഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. ഇങ്ങനെ പറയാനുള്ള ധാര്‍മിക അവകാശത്തെക്കുറിച്ച് മുഖ്യമന്ത്രി സ്വയം ആലോചിക്കണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

കെ.പി.സി.സി അദ്ധ്യക്ഷൻ നടത്തിയ പ്രസ്താവനയ്ക്ക് അദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും, അതു കൂടുതല്‍ വിവാദമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതേസമയം, കോട്ടയത്ത് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് മുല്ലപ്പള്ളിയെ തള്ളതായെും കൊള്ളാതെയും ഒഴിഞ്ഞുമാറിയ ഉമ്മൻചാണ്ടി, പിന്നീട് പത്ര പ്രസ്താവന ഇറക്കുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KK SHYLAJA, MULLAPPALLY, UMMENCHANDY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.