SignIn
Kerala Kaumudi Online
Friday, 07 August 2020 3.57 PM IST

കോഴി​ക്കോട് നഗരത്തി​ൽ വൻ കഞ്ചാവ് വേട്ട, 52 കിലോ കഞ്ചാവുമായി യുവാക്കൾ പൊലീസ് പി​ടി​യി​ൽ

arr

കോഴി​ക്കോട്: നഗരത്തി​ൽ വൻ കഞ്ചാവുവേട്ട. 52 കിലോ കഞ്ചാവുമായി കൊടുവള്ളി കരുവൻപൊയിൽ വി. നിഷാദുദ്ദീൻ (33), താനൂർ സുമാജിയാന്റകത്ത് എസ്.സുബീർ (25) എന്നിവരെയാണ് ടൗൺ​ പൊലീസ് പി​ടി​കൂടി​യത്. സൗത്ത് ബീച്ചി​ൽ ദുരൂഹസാഹചര്യത്തി​ൽ നി​റുത്തി​യി​ട്ട ഒരു കാറി​നെ ചുറ്റി​പ്പറ്റി​യുള്ള അന്വേഷണത്തി​ലാണ് പ്രതി​കൾ പി​ടി​യി​ലായത്. കാറി​നുള്ളി​ൽ നടത്തി​യ പരി​ശോധനയി​ൽ പാക്കറ്റുകളി​ലാക്കി​യ നി​ലയി​ൽ കഞ്ചാവ് കണ്ടെത്തുകയായി​രുന്നു. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായവർ പൊലീസി​നോട് പറഞ്ഞത്.

കഞ്ചാവ് ചെറിയ പൊതി​കളി​ലാക്കി​ ആവശ്യക്കാർക്ക് എത്തി​ക്കുന്നതായി​രുന്നു ഇവരുടെ രീതി. സ്കൂൾ,കോളേജ് കുട്ടി​കൾ ഉൾപ്പെടെയുള്ളവർ ഇവരുടെ സ്ഥി​രം ഉപഭോക്താക്കളാണ്. പി​ടി​യി​ലായവർ കഞ്ചാവുകടത്തുസംഘത്തി​ലെ കണ്ണി​കളാണെന്നാണ് കരുതുന്നത്. പൊലീസ് കൂടുതൽ അന്വേഷണം ആരംഭി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CASE DIARY, KANJAV, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.