SignIn
Kerala Kaumudi Online
Tuesday, 01 December 2020 9.02 PM IST

സംഗീത  സംവിധായകൻ സിദ്ധാർത്ഥ് വിജയൻ നിര്യാതനായി 

sidharth-vijayan

വൈപ്പിൻ: കലാഭവൻ മണിയുടെ ജനപ്രിയ നാടൻ ഗാനങ്ങൾക്ക് ഈണങ്ങളൊരുക്കിയ പ്രശസ്ത സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയൻ (നെടുങ്ങാട് വിജയൻ - 65) നിര്യാതനായി.

ഒരാഴ്ചയായി ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം മുരിക്കുംപാടം പൊതുശ്മശാനത്തിൽ ഇന്നലെ സംസ്ക്കരിച്ചു. ഭാര്യ : ദേവി. മക്കൾ : നിസരി, സനിത. മരുമകൻ : സുധാകരൻ.

കലാഭവൻ മണി നാടൻപാട്ടുകളും ഭക്തിഗാനങ്ങളും തമാശപ്പാട്ടുകളും പാടി കേരളം മുഴുവൻ ആസ്വാദകരെ സൃഷ്ടിച്ചതിനു പിന്നിലെ കരുത്ത് ഈ പാട്ടുകൾക്ക് സംഗീതം ഒരുക്കിയ സിദ്ധാർത്ഥ് ആയിരുന്നു.

കലാഭവൻ മണിയുടെ സ്വന്തം വിജയൻ

1999 ൽ സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തി ഗാനആൽബത്തിനായാണ് കലാഭവൻ മണിയും സിദ്ധാർഥും ഒരുമിക്കുന്നത്. മണിയുടെ അമ്പതോളം ആൽബങ്ങളിലായി അഞ്ഞൂറിൽപ്പരം പാട്ടുകൾക്ക് ഇദ്ദേഹം ഈണമേകി. ഇരുവരുടെയും ജീവിത പശ്ചാത്തലങ്ങളും സമാനമായിരുന്നു.

വൈപ്പിൻ കരയിലെ നായരമ്പലം നെടുങ്ങാട് മണിയൻ തുരുത്തിൽ ചാത്തന്റെയും കുഞ്ഞു പെണ്ണിന്റെയും മകനായി ജനിച്ച വിജയന് സംഗീതത്തിൽ ഗുരുക്കന്മാരില്ല. ഹാർമോണിയം സ്വയം വായിച്ചു പഠിക്കുകയായിരുന്നു. നടൻ തിക്കുറിശ്ശിയാണ് വിജയനെ സിദ്ധാർഥ് വിജയനാക്കിയത്.

1983 ലെ അത്തപ്പൂ എന്ന ഓണപ്പാട്ട് കാസറ്റ് ആദ്യമായി പുറത്തിറക്കി. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകൾക്ക് സംഗീതമൊരുക്കി. മൂന്ന് സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചു.

സിദ്ധാർത്ഥിന്റെ മൂവായിരത്തോളം ഗാനങ്ങളാണ് മലയാളികൾ കേട്ടാസ്വദിച്ചത്. ഇവയിൽ പ്രശസ്ത സംഗീത സംവിധായകൻ എം.എസ് വിശ്വനാഥൻ പാടിയ പാട്ടുമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OBIT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.