SignIn
Kerala Kaumudi Online
Friday, 14 August 2020 2.32 AM IST

മ്യൂസിക്കൽ ചെയർ നാളെയെത്തും; മലയാളത്തിലെ രണ്ടാമത്തെ ഒ.ടി.ടി റിലീസ്

cinema

കൊച്ചി: സൂഫിയും സുജാതക്കും പിന്നാലെ മലയാളത്തിൽ രണ്ടാമത്തെ ഒ.ടി.ടി റിലീസ് ചിത്രം പ്രേക്ഷകർക്ക് മുമ്പിലേക്ക് നാളെയെത്തുന്നു. സ്പൈറോഗിറയുടെ ബാനറിൽ അലൻ രാജൻ മാത്യു നിർമ്മിച്ച് വിപിൻ ആറ്റ്‌ലീ സംവിധാന ചെയ്യുന്ന മ്യൂസിക്കൽ ചെയറാണ് ഒ.ടി.ടി വഴി റിലീസിന് ഒരുങ്ങുന്നത്. ഹോംലി മീൽസ്,ബെൻ,വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിൻ ആറ്റ്ലീയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകളെല്ലാം അടച്ചിട്ടതോടെ, റീലീസ് മുടങ്ങിയ അവസരത്തിലാണ് ഒ.ടി.ടിയുടെ സാദ്ധ്യതകളെക്കുറിച്ച് അണിയറ പ്രവർത്തകർ ചിന്തിച്ച് തുടങ്ങിയത്. മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ മാർട്ടിനുള്ളതിനാൽ മരണഭയം എപ്പോഴും മാർട്ടിനെ വേട്ടയാടുകയാണ്.മരണത്തിന്റെ കാരണം തേടിയുള്ള മാർട്ടിന്റെ യാത്രയാണ് മ്യൂസിക്കൽ ചെയറിന്റെ പ്രമേയം.

മെയിൻ സ്ട്രീം ടി വി ആപ്പിലൂടെ ലോകത്തിന്റെ ഏതുകോണിലിരുന്നും റിലീസ് പ്രേക്ഷകർക്ക് ആസ്വദിക്കാം.മൊബൈൽ,ടാബ് ,ലാപ്ടോപ്പ് വഴി കുടുംബത്തോടൊപ്പം വീട്ടിലിരുന്നും ചിത്രം കാണാൻ സാധിക്കും എന്നുള്ളതാണ് ഈയൊരു സംവിധാനത്തിന്റെ സവിശേഷത. സിനിമയുടെ തനത് ഭംഗി നിലനിർത്താൻ നാൽപ്പതു രൂപയ്ക്ക് ഡിജിറ്റൽ ടിക്കറ്റ് വഴിയാകും സിനിമ കാണാന്‍ സാധിക്കുക. ഇന്ത്യ ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ രണ്ട് അമേരിക്കൻ ഡോളർ നൽകിയാൽ സിനിമ ആസ്വദിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUSICAL CHAIR, OTT RELEASE, MALAYALAM CINEMA, SOOFIYUM SUJATHAYUM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.