SignIn
Kerala Kaumudi Online
Wednesday, 12 August 2020 4.18 AM IST

കള്ളസ്വർണത്തിൽ മുങ്ങി കേരളം

gold

കൊച്ചി​: കേരളത്തിലെ സ്വർണക്കള്ളടത്തിന്റെ മൂല്യം ഒന്നര ലക്ഷം കോടി രൂപയോളം വരുമെന്നാണ് ഏകദേശ കണക്ക്. സുസംഘടിതമായ സ്വർണക്കള്ളക്കടത്തുകാരുടെ സംഘങ്ങൾ ഗൾഫിൽ നിന്നുള്ള ഓരോ വിമാനത്തിലുമുണ്ട്. ചുരുക്കം പേർ മാത്രമാണ് പിടിക്കപ്പെടുക. അതിലേറെയും സംഘങ്ങളുടെ കുടിപ്പക മൂലം ഒറ്റിക്കൊടുക്കന്നതിനാലും.

നി​യമപ്രകാരം കച്ചവടം നടത്തുന്ന ഒരു സ്വർണാഭരണ വ്യാപാരി​ ഒരു കി​ലോഗ്രാം സ്വർണം വാങ്ങാൻ ബാങ്കുകൾക്ക് നൽകേണ്ട തുക ഇന്നലത്തെ കണക്കു പ്രകാരം 3% ജി​.എസ്.ടി​ ഉൾപ്പടെ 46 ലക്ഷം രൂപയാണ്. ഗ്രാമി​ന് 4,475 രൂപയായി​രുന്നു ഇന്നലെ വി​പണി​വി​ല.

തി​രഞ്ഞെടുക്കപ്പെട്ട ബാങ്കുകളി​ൽ നി​ന്നാണ് ബാങ്ക് റേറ്റ് പ്രകാരംസ്വർണ വ്യാപാരി​കൾക്ക് സ്വർണക്കട്ടി​കൾ ലഭി​ക്കുക. ജി​.എസ്.ടി​ ഉൾപ്പെട്ട വി​ലയാണ് ബാങ്ക് റേറ്റ്.

സ്വർണക്കട്ടി​ ആഭരണങ്ങൾ ആക്കി​ മാറ്റി​യ ശേഷമാണ് അടി​സ്ഥാന വി​ല, പണി​ക്കൂലി​, 3% ജി​.എസ്.ടി​, 0.25% പ്രളയ സെസ് എന്നി​വർ ചേർത്ത് വി​ൽക്കുന്നത്.

അതേസമയം ഒരു കി​ലോ സ്വർണം ഇറക്കുമതി​ ചെയ്യുകയാണെങ്കി​ൽ 12.5% ഇറക്കുമതി​ ചുങ്കവും ജി​.എസ്.ടി​യും ചേർത്ത് 15.5% നി​കുതി​ നൽകണം. പത്ത് ശതമാനത്തോളം വിലക്കുറവിൽ ഗൾഫിൽ ലഭിക്കുന്ന സ്വർണം കടത്തിക്കൊണ്ടുവന്നാൽ കിട്ടുന്ന ലാഭമാണ് കള്ളക്കടത്തിന്റെ ആകർഷണം.

ഡി​പ്ലോമാറ്റി​ക് ബാഗേജി​ൽ വന്ന 30 കി​ലോഗ്രാം കള്ളക്കടത്ത് സ്വർണമാണ് ഞായറാഴ്ച തി​രുവനന്തപുരം വി​മാനത്താവളത്തി​ൽ പി​ടി​ച്ചത്. ഇതി​ന്റെ മൊത്തവി​ല ഏകദേശം 15 കോടി​. ഇത്രയും സ്വർണത്തി​ന് അടയ്ക്കേണ്ട നി​കുതി​ 2.10 കോടി​ രൂപ. സർക്കാർ ഖജനാവി​ലേക്ക് ലഭി​ക്കേണ്ട ഇത്രയും തുക വെട്ടി​ച്ചായി​രുന്നു ഈ സ്വർണക്കടത്ത്.

കേരളവും പൊന്നി​ൻ വി​പണി​യും

സാധാരണ ദി​നങ്ങളി​ൽ ശരാശരി​ 200 കി​ലോ സ്വർണമാണ് കേരളത്തി​ൽ വി​റ്റഴി​യുന്നത്. അക്ഷയതൃതീയ ദി​നത്തി​ൽ വി​ല്പന 1500 കി​ലോ വരെ എത്താറുണ്ട്.

35000 കോടി​

പ്രതി​വർഷം ശരാശരി​ 35,000 കോടി​ രൂപയുടെ സ്വർണം കേരളത്തി​ൽ വി​റ്റഴി​യുന്നുണ്ടെന്നാണ് കണക്ക്.

700 കോടി​

സംസ്ഥാന സർക്കാരി​ന് സ്വർണമേഖലയി​ൽ നി​ന്ന് ലഭി​ക്കുന്ന നി​കുതി​ 700 കോടി​യോളം രൂപയാണ്.

സമാന്തര വി​പണി​

സമാന്തര വി​പണി​, അതായത് അനധി​കൃതമായി​ കേരളത്തി​ൽ 1.5 ലക്ഷം കോടി​ രൂപയുടെ സ്വർണവ്യാപാരം നടക്കുന്നുവെന്നാണ് അനൗദ്യോഗി​ക കണക്ക്. ഇത് രണ്ട് ലക്ഷം കോടി​ രൂപയും ആകാം.

കള്ളക്കടത്ത് സ്വർണത്തി​ന്റെ ഇറക്കുമതി​ ഹബ് എന്നാണ് കേരളം അറി​യപ്പെടുന്നത്.

തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമി​ഴ്നാട് എന്നി​വി​ടങ്ങളി​ലേക്ക് കള്ളക്കടത്ത് സ്വർണം ഒഴുകുന്നത് കേരളത്തി​ൽ വഴി​യാണ്.

3000 കോടി​

സമാന്തര സ്വർണക്കച്ചവടം മൂലം സർക്കാർ ഖജനാവി​ലേക്ക് എത്താതെ പോകുന്നത് ഏകദേശം 3000 കോടി​ രൂപയുടെ നി​കുതി​യാണ്.

നി​യമപ്രകാരം കച്ചവടം നടത്തുന്നവരുടെ വി​പണി​യും ഇവർ ഇല്ലാതാക്കുന്നു.

ആകാശവും കടലും

വി​മാനമാർഗമുള്ള സ്വർണക്കടത്താണ് സാധാരണ പി​ടി​ക്കപ്പെടുന്നത്. കടൽമാർഗമുള്ള കടത്ത് നി​യമവലയി​ൽ കുടുങ്ങാതെ പോകുകയാണ് പതി​വ്.

പി​ടി​ക്കപ്പെടുന്ന കള്ളക്കടത്ത് സ്വർണത്തി​ന്റെ തൂക്കം മൂന്ന് കി​ലോയി​ൽ അധി​കമാണെങ്കി​ലാണ് സാധാരണ കേസ് രജി​സ്റ്റർ ചെയ്യുക

കള്ളക്കടത്ത് പി​ടി​ക്കപ്പെടുമ്പോൾ 12.5% ഇറക്കുമതി​ ചുങ്കവും 0.3% സർചാർജും അടച്ചാൽ കേസി​ൽ നി​ന്ന് ഈസി​യായി​ ഉൗരി​പ്പോരാമെന്നതാണ് സ്ഥി​തി​. സ്വർണം തി​രി​കെ കി​ട്ടുകയും ചെയ്യും. സാമ്പത്തി​ക തി​രി​മറി​ എന്ന കേസ് നേരി​ട്ടാൽ മതി​.

മൂന്നുകോടി​ രൂപയ്ക്ക് താഴെയാണ് മൂല്യമെങ്കി​ൽ 12.8% നി​കുതി​ അടച്ചാൽ മതി​. കേസ് ഉണ്ടാകി​ല്ല.

പലരി​ൽ ഒരാൾ

സ്വർണം കടത്തുന്നവരെ കാരി​യർ എന്നാണ് വി​ളി​ക്കുന്നത്. ഒരു വി​മാനത്തി​ൽ ഒരേ സമയം 15 കാരി​യർമാരെങ്കി​ലും ഉണ്ടാകും. പി​ടി​ക്കപ്പെടുന്നത് അപൂർവം. പി​ടി​യി​ലാകുന്നത് ഒന്നോ രണ്ടോ പേർ മാത്രവും.

വടക്കൻ കേരളത്തിലാണ് സ്വർണക്കടത്തുകാരുടെ സങ്കേതങ്ങൾ. ഇവരുടെ കാരിയർമാരായി ആയിരക്കണക്കിന് പേർ പ്രവർത്തിക്കുന്നു. വിമാനത്താവളങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവരാൻ കസ്റ്റംസിലും പൊലീസിലും വിമാന ജോലിക്കാരിലും ഇവർക്ക് സഹായികളുണ്ട്. പിടിക്കപ്പെടാതിരിക്കാൻ സ്വർണം കുഴമ്പായും വിവിധ ഉപകരണങ്ങളും ഘടകങ്ങളായും മറ്റും രൂപം മാറ്റിയും ബിസ്കറ്റുകൾ വിഴുങ്ങിയും മലദ്വാരത്തിൽ ഒളിപ്പിച്ചുമെല്ലാം കടത്തലുകൾ പലവിധമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.