മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ജൂലായ് മൂന്നിന് അവസാനിച്ച വാരത്തിൽ 647 കോടി ഡോളറിന്റെ വർദ്ധനയുമായി സർവകാല റെക്കാഡ് ഉയരമായ 51,325 കോടി ഡോളറിലെത്തി. തൊട്ടുമുമ്പത്തെ വാരത്തിൽ 127 കോടി ഡോളറിന്റെ വർദ്ധനയും ഉണ്ടായിരുന്നു. വിദേശ നാണയ ശേഖരം ആദ്യമായി 50,000 കോടി ഡോളർ കടന്നത് ജൂൺ അഞ്ചിന് ആയിരുന്നു. അന്ന്, 822 കോടി ഡോളർ വർദ്ധനയുമായി 50,170 കോടി ഡോളറായിരുന്നു.
കഴിഞ്ഞവാരം വിദേശ നാണയ ആസ്തി 566 കോടി ഡോളർ ഉയർന്ന് 47,326 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നത് എങ്കിലും ഡോളറിന് പുറമേ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയും ശേഖരത്തിലുണ്ട്. 3,402 കോടി ഡോളറാണ് കരുതൽ സ്വർണ ശേഖരം; കഴിഞ്ഞവാരം വർദ്ധന 49.5 കോടി ഡോളർ.