SignIn
Kerala Kaumudi Online
Wednesday, 05 August 2020 7.52 PM IST

അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്, ചേർത്തല താലൂക്ക് ആശുപത്രിയിൽ അതീവ ജാഗ്രത

hospital

ആലപ്പുഴ : ചേർത്തലയിൽ അതീവ ജാഗ്രത. ഒരു ഡോക്ടർ അടക്കം അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയെ ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആശുപത്രിയിലെ കൂടുതൽ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിക്കാൻ ഇടയുണ്ടെന്നാണ് സൂചന. രോഗവ്യാപന സാധ്യത മുൻനിറുത്തി ചേർത്തല താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയർമാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CHERTHALA TALUK HOSPITAL, COVID, HEALTHCARE WORKERS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.