SignIn
Kerala Kaumudi Online
Wednesday, 05 August 2020 7.28 PM IST

കൊവിഡ്: കരകയറാനാവാതെ കേരള ടൂറിസം

tourism

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മറ്റു മേഖലകൾ കരകയറിത്തുടങ്ങിയെങ്കിലും ടൂറിസം മേഖല നീങ്ങുന്നത് കൂടുതൽ തകർച്ചയിലേക്ക്. 2018ൽ നിപ്പയും തുടർന്ന്,​ തുടർച്ചയായ രണ്ടു പ്രളയങ്ങളും പ്രകൃതിക്ഷോഭങ്ങളും തകർത്ത കേരളാ ടൂറിസത്തെ വൻ തകർച്ചയിലേക്കാണ് കൊവിഡ് തള്ളിയത്.

ലോക്ക്ഡൗണിൽ അടച്ചുപൂട്ടിയ വ്യവസായ-വാണിജ്യ മേഖലകളും കാർഷിക രംഗവും വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ,​ കൊവിഡ് ആഗോള പ്രതിസന്ധി ആയതിനാൽ ടൂറിസം മേഖലയ്ക്ക് എന്ന് പൂർവസ്ഥിതിയിൽ എത്താനാകുമെന്ന് പ്രവചിക്കാൻ പോലുമാവാത്ത സ്ഥിതിയാണ്. കേരളത്തിന് മികച്ച വിദേശ നാണയ വരുമാനം സമ്മാനിക്കുന്നതും ലക്ഷക്കണക്കിന് ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ സംയോജനവുമായ ടൂറിസം മേഖല കരകയറാൻ കുറഞ്ഞത് മൂന്നുവർഷമെങ്കിലും എടുത്തേക്കുമെന്നാണ് എക്കണോമിക്‌സ് ആൻഡ് സ്‌റ്രാറ്രിസ്‌റ്റിക്‌സ് വകുപ്പിന്റെ വിലയിരുത്തൽ.

വിനോദ സീസൺ

മേയ്-ജൂണിലെ മൺസൂണിൽ തുടങ്ങി ആഗസ്റ്റിലെ നെഹ്‌റു ട്രോഫി ജലോത്സവം വരെ നീളുന്നതാണ് കേരളത്തിലെ ടൂറിസം സീസൺ. നിപ്പയും പ്രളയങ്ങളും പ്രകൃതിക്ഷോഭങ്ങളും കൊവിഡും മൂലം കഴിഞ്ഞ രണ്ടു - മൂന്നുവർഷമായി കേരളാ ടൂറിസം നേരിടുന്നത് കനത്ത തിരിച്ചടിയാണ്.

കേരള ടൂറിസം

80% : ചെറുകിട - ഇടത്തരം സംരംഭകർ

17.8% : 2019ൽ ആഭ്യന്തര സഞ്ചാരികളുടെ വർദ്ധന. വിദേശികളുടെ വർദ്ധന 8.5%

₹10,​271 കോടി : 2019ലെ വിദേശ നാണയ വരുമാനം

₹45,​011 കോടി : കഴിഞ്ഞവർഷത്തെ മൊത്തം വരുമാനം; വർദ്ധന 24.1%

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, KERALA TOURISM, TOURISM SECTOR, COVID, LOCKDOWN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.