SignIn
Kerala Kaumudi Online
Wednesday, 05 August 2020 8.01 PM IST

കിഴക്കേകല്ലടയിൽ മോഷണം വ്യാപകമാകുന്നു

kallada

കിഴക്കേക്കല്ലട: തുടരെത്തുടരെയുള്ള മോഷണങ്ങൾ കിഴക്കേക്കല്ലടയിൽ പതിവാകുന്നു. സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള മണിലാൽ മന്ദിരത്തിൽ മണിലാലിന്റെ ഉടമസ്ഥതയിലുള്ള കൈരളി ട്രേഡേഴ്സിൽ കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നു. കടയുടെ ഗ്രില്ലും ഷട്ടറും പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ പണവും സാധന സാമഗ്രികളും അപഹരിച്ചു. സമാനരീതിയിൽ സമീപത്ത് തന്നെയുള്ള ചന്ദ്രാലയത്തിൽ ചന്ദ്രനാഥൻപിള്ളയുടെ കടയിലും മോഷണം നടന്നു. സാധനങ്ങളും നാൽപ്പതിനായിരത്തിലധികം രൂപയും നഷ്ടമായി.

വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെ അടിയന്തരമായി കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റുമല യൂണിറ്റും കിഴക്കേക്കല്ലട അതിജീവനം കൂട്ടായ്മയും ആവശ്യപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, THEAF
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.