ജില്ലയിലെ ഉയർന്ന കൊവിഡ് സംഖ്യ
24 പേർ വിദേശത്തു നിന്നെത്തിയവർ
ആലപ്പുഴ: നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ 20 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇന്നലെ ജില്ലയിൽ 120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 പേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ആലപ്പുഴ നഗരസഭ പരിധിയിലും സമ്പർക്ക വ്യാപനത്തിലൂടെ രോഗികളുടെ എണ്ണം വർദ്ധിച്ചു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഒരു എ.എസ്.ഐ ഉൾപ്പടെ 13 പേർക്കാണ് നഗരത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കളപ്പുര, പാലസ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇതോടെ നഗരസഭയിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി. മുഹമ്മയിൽ പനി ബാധിച്ച് എത്തിയ ആളുടെ രക്തപരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മുഹമ്മ സി.എച്ച്.സിയിൽ മൂന്ന് ദിവസത്തെക്ക് കിടത്തിചികിത്സ ഒഴിവാക്കി. ഒ.പി ഉണ്ടായിരിക്കും.
സൗത്ത് പൊലീസ് സ്റ്റേഷനിലെ രോഗം സ്ഥിരീകരിച്ച എ.എസ്.ഐയുമായി സമ്പർക്കത്തിലുണ്ടായിരുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നു. സൗത്ത് സ്റ്റേഷൻ സി.ഐയും രണ്ട് എസ്.ഐമാരും നാല് വോളണ്ടിയർമാർ ഉൾപ്പെടെ 15 പൊലീസുകാരും ക്വാറന്റൈനിൽ പോകാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചു. ഇവരുടെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. കഴിഞ്ഞ 16 മുതലാണ് എ.എസ്.ഐ വീട്ടിൽ നിരീക്ഷണത്തിലായത്. ഇന്നലെ പരിശോധനാ ഫലം വന്നപ്പോൾ ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ചുപേർക്കും അയൽവീട്ടിലെ ഒരാൾക്കുമാണ് കളപ്പുരവാർഡിൽ രോഗം സ്ഥിരീകരിച്ചത്. പാലസ് വാർഡിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വ്യാപാരിയുടെ കുടുംബത്തിലെ നാലുപേർക്കും പരിശോധനാഫലം പോസിറ്റീവാണ്.
മറ്റ് രോഗികൾ വിവിധ വാർഡുകളിലുള്ളവരാണ്. സൗത്ത് സ്റ്റേഷനിലെ എ.എസ്.ഐ കൊവിഡ് ഡ്യൂട്ടിയിലായിരുന്നു. ഇദ്ദേഹം കണ്ടെയ്ൻമെന്റ് സോണുകളിലെ നിരീക്ഷണ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന ചുമതലയിലായിരുന്നു. 16ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ക്വാറന്റൈനിലാകുകയായിരുന്നു. നൂറിലധികം പൊലീസുകാരാണ് സൗത്ത് സ്റ്റേഷനിലുള്ളത്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള പൊലീസുകാരുടെ പട്ടിക തയ്യാറാക്കി അവരെ ക്വാറന്റൈനിൽ വിടാനാണ് ജില്ലാ പൊലീസ് മേധാവിയുടെ തീരുമാനം.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ
തമിഴ്നാട്ടിൽ നിന്നെത്തി യ രണ്ട് ചെ ങ്ങ ന്നൂർ സ്വദേശികൾ, ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ആ ല പ്പു ഴ സ്വദേശി, യുകെയിൽ നിന്നെത്തിയ ആ ല പ്പു ഴ സ്വദേശി, യു.എ.ഇയിൽ നി ന്നെത്തിയ ആ ല പ്പു ഴ, പു ലി യൂർ ചെ ങ്ങ ന്നൂർ സ്വദേശികൾ, ഒ മാനിൽ നിന്നെത്തിയ പു ലിയൂർ സ്വദേശി, മണിപ്പൂരിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, ഖത്തറിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, കർണാടകയിൽ നിന്നെത്തിയ രണ്ട് ആ ല പ്പു ഴ സ്വദേശികൾ, സൗ ദിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, തെലുങ്കാനയിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശിയായ ആൺകുട്ടി, ഖത്തറിൽ നിന്നെത്തിയ ചി ങ്ങോ ലി സ്വദേശി,മഹാരാഷ്ട്രയിൽ നിന്നെത്തിയ ചാരുംമൂട് സ്വദേശി, തെലുങ്കാനയിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശിനി,തമിഴ്നാട്ടിൽ നിന്നെത്തിയ താമരക്കുളം സ്വദേശിനി, സൗദിയിൽ നിന്നെത്തിയ മുഹമ്മ സ്വദേശി, ഖത്തറിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി,ഒമാനിൽ നിന്നെത്തിയ കൈനകരി സ്വദേശി, യു,എ.ഇയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, ഗുജറാത്തിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി, കുവൈറ്റിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ തിരുവൻവണ്ടൂർ സ്വദേശി, തമിഴ്നാട്ടിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ പള്ളിപ്പുറം, ആലപ്പുഴ സ്വദേശികൾ, ഖത്തറിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, തൈയ്ക്കൽ സ്വദേശി, ഒമാനിൽ നിന്നെത്തിയ എരമല്ലിക്കര സ്വദേശി., സൗദിയിൽ നിന്നെത്തിയ കായംകുളം സ്വദേശി, ഒമാനിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, സൗദിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, ഖത്തറിൽ നിന്നെത്തിയ കായംകു ളം സ്വദേശി, നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ 20 ഉദ്യോഗസ്ഥർ.
നിരീക്ഷണത്തിൽ 6508 പേർ
ഇന്നലെ 19 പേർ രോഗമുക്തരായി. 6508 പേരാണ് നിരീക്ഷണത്തിലുള്ളത്.
ആലപ്പുഴ മെഡി. ആശുപത്രിയിൽ 353, ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 30,
ആലപ്പുഴ ജനറൽ ആശുപത്രിയിൽ 2, കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ 232, പി.എം ആശുപത്രിയിൽ 60 എന്നിങ്ങനെയാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.