SignIn
Kerala Kaumudi Online
Tuesday, 29 September 2020 10.00 AM IST

ലോ​ക്ക് ​ഡൗ​ൺ​ ​ആ​ഘാ​തം:വീ​ട്ടി​ൽ​ ​ച​ട​ഞ്ഞി​രു​ന്ന് ​മ​ടു​ത്തു ,കു​ട്ടി​ക​ളി​ൽ​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷം

child

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ടു​ത്തി​ടെ​ ​കൊ​ച്ചി​ ​ന​ഗ​ര​ത്തി​ലെ​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​ആ​ൺ​കു​ട്ടി​യ്ക്ക് ​ഛ​ർ​ദ്ദി​ ​ക​ണ്ടു​തു​ട​ങ്ങി.​ ​പി​ന്നീ​ട് ​അ​ത് ​ശ​രീ​ര​ ​വേ​ദ​ന​യാ​യി.​ ​മൂ​ന്ന് ​ദി​വ​സം​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​ഛ​ർ​ദ്ദി​ ​ക​ല​ശ​ലാ​യി.​ ​ഡോ​ക്ട​റെ​ ​ക​ണ്ടു,​ ​മ​രു​ന്ന് ​ക​ഴി​ച്ചു​ ​തു​ട​ങ്ങി.​ ​കോ​വി​ഡ് ​രോ​ഗ​ഭീ​തി​യു​ള്ള​തി​നാ​ൽ​ ​ര​ക്ത​പ​രി​ശോ​ധ​ന​യ​ട​ക്കം​ ​പ്ര​ധാ​ന​ ​ടെ​സ്റ്റു​ക​ളും​ ​ന​ട​ത്തി.​ ​എ​ന്നി​ട്ടും​ ​ഛ​ർ​ദ്ദി​ക്ക് ​മാ​ത്രം​ ​കു​റ​വി​ല്ല.​ ​ഒ​പ്പം​ ​പെ​രു​മാ​റ്റ​ത്തി​ലും​ ​പ്ര​ക​ട​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ക​ണ്ടു​തു​ട​ങ്ങി.​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​തെ​യാ​യി.​ ​അ​മ്മ​യെ​ ​അ​നു​സ​രി​ക്കാ​തെ​യാ​യി.​ ​അ​മ്മ​യോ​ട് ​വൈ​രാ​ഗ്യ​മു​ള്ള​പോ​ലെ​യാ​യി​ ​പെ​രു​മാ​റ്റം.​ ​രാ​ത്രി​ ​പേ​ടി​ച്ച് ​നി​ല​വി​ളി​ക്കു​ന്ന​തും​ ​പ​തി​വാ​യി.​ ​ഡോ​ക്ട​ർ​ ​വീ​ണ്ടും​ ​പ​രി​ശോ​ധി​ച്ചെ​ങ്കി​ലും​ ​ശാ​രീ​രി​ക​ ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​മ​ക​ന്റെ​ ​അ​വ​സ്ഥ​ ​ക​ണ്ട് ​മാ​താ​പി​താ​ക്ക​ളും​ ​ഭ​യ​ച​കി​ത​രാ​യി.​ ​അ​തി​നാ​ൽ​ ​ആ​ ​ഡോ​ക്ട​ർ​ ​ത​ന്നെ​യാ​ണ് ​ഓ​ൺ​ലൈ​ൻ​ ​ക​ൺ​സ​ൾ​ട്ടേ​ഷ​ന് ​നി​ർ​ബ​ന്ധി​ച്ച് ​അ​വ​രെ​ ​അ​യ​യ്ക്കു​ന്ന​ത്.


മൂ​ന്നു​മ​ക്ക​ളും​ ​അ​മ്മ​യും​ ​അ​ച്ഛ​നും​ ​അ​ട​ങ്ങു​ന്ന​ ​കു​ടും​ബ​ത്തി​ലെ​ ​മൂ​ത്ത​മ​ക​നി​ലാ​ണ് ​അ​സാ​ധാ​ര​ണ​മാ​യ​ ​ഈ​ ​ഭാ​വ​മാ​റ്റ​മു​ണ്ടാ​യ​ത്.​ ​അ​ച്ഛ​ന് ​ജോ​ലി​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്.​ ​മാ​സ​ത്തി​ൽ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ദി​വ​സം​ ​മാ​ത്ര​മാ​ണ് ​വീ​ട്ടി​ലു​ണ്ടാ​കു​ക.​ ​വീ​ട്ടി​ൽ​ ​അ​മ്മ​യാ​ണ് ​മ​ക്ക​ളു​ടെ​ ​എ​ല്ലാ​മെ​ല്ലാം.​ ​മൂ​ത്ത​മ​ക​നാ​യാ​തി​നാ​ൽ​ ​അ​മ്മ​യോ​ട് ​കൂ​ടു​ത​ൽ​ ​അ​ടു​പ്പ​മു​ണ്ട്.​ ​വീ​ട്ടി​ലെ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ൾ​ക്കും​ ​അ​മ്മ​യെ​ ​സ​ഹാ​യി​ക്കു​ന്ന​ ​കു​ട്ടി.​ ​എ​പ്പോ​ഴും​ ​സ​ന്തോ​ഷ​വാ​നും​ ​ഉ​ത്സാ​ഹി​യു​മാ​യി​ ​കാ​ണ​പ്പെ​ടു​ന്ന​യാ​ൾ.​ ​അ​വ​നാ​ണ് ​പെ​ട്ടെ​ന്ന് ​ഈ​ ​മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്.​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ക​ട്ടെ​ ​ദി​നം​പ്ര​തി​ ​കൂ​ടി​ക്കൂ​ടി​ ​വ​രി​ക​യും​ ​ചെ​യ്യു​ന്നു.


ലോ​ക്ക്‌​ഡൗ​ൺ​ ​ആ​യ​തോ​ടെ​ ​അ​ച്ഛ​നും​ ​വീ​ട്ടി​ലാ​യി.​ ​അ​തു​വ​രെ​ ​അ​മ്മ​യോ​ടൊ​പ്പം​ ​സ്ഥി​ര​മാ​യി​ ​ഉ​റ​ങ്ങി​യി​രു​ന്ന​ ​മ​ക​നെ​ ​അ​വ​ർ​ ​മാ​റ്റി​ക്കി​ട​ത്താ​ൻ​ ​തു​ട​ങ്ങി.​ ​അ​ച്ഛ​നും​ ​അ​മ്മ​യ്ക്കും​ ​ഒ​പ്പം​ ​ഉ​റ​ങ്ങ​ണ​മെ​ന്ന​ ​കു​ട്ടി​യു​ടെ​ ​വാ​ശി​ക്ക് ​ആ​ ​ര​ക്ഷി​താ​ക്ക​ൾ​ ​വ​ഴ​ങ്ങി​യി​ല്ല.​ ​എ​ന്നാ​ൽ,​ ​ആ​ദ്യ​ ​ദി​വ​സം​ ​കു​ട്ടി​ ​അ​ച്ഛ​ന്റെ​യും​ ​അ​മ്മ​യു​ടെ​യും​ ​മു​റി​യു​ടെ​ ​മു​ന്നി​ൽ​ ​വ​ന്നു​കി​ട​ന്ന് ​ക​ര​ഞ്ഞു​ത​ള​ർ​ന്നു​റ​ങ്ങി.​ ​അ​വ​ര​ത് ​അ​റി​ഞ്ഞി​ല്ല.​ ​പി​റ്റേ​ന്നാ​ണ് ​ഛ​ർ​ദ്ദി​യും​ ​മ​റ്റും​ ​ക​ണ്ട​ത്.​ ​കു​ട്ടി​ക​ളു​ടെ​ ​ശീ​ല​ങ്ങ​ളി​ലും​ ​അ​വ​ർ​ ​തു​ട​ർ​ന്നു​വ​രു​ന്ന​ ​ജീ​വി​ത​ ​രീ​തി​ക​ളി​ലും​ ​പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന​ ​മാ​റ്റം​ ​അ​വ​രി​ൽ​ ​വ​ലി​യ​ ​മാ​ന​സി​ക​ ​ആ​ഘാ​ത​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.​ ​അ​തി​ന് ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​ഈ​ ​കു​ട്ടി​ക്കു​ണ്ടാ​യ​ ​പ്ര​ക​ട​മാ​യ​ ​മാ​റ്റം.

ലോ​ക്ക് ​ഡൗ​ൺ​ ​ആ​ഘാ​തം


ഇ​തൊ​രു​ ​ഒ​റ്റ​പ്പെ​ട്ട​ ​സം​ഭ​വ​മ​ല്ല,​ ​ലോ​ക്ക് ​ഡൗ​ൺമൂലം​ ​വീ​ട്ടി​ൽ​ ​അ​ട​ച്ചി​രി​ക്കു​ന്ന​ത് ​ ​പ​ല​ ​കു​ട്ടി​ക​ൾ​ക്കും​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷം​ ​കൂട്ടുന്നുവെന്നാണ് ഈ​ ​രം​ഗ​ത്തെ​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്ന​ത്.​ ​​ഫ്റ്റാ​റ്റു​ക​ളി​ലും​ ​അ​പ്പാ​ർ​ട്ടു​മെ​ന്റി​ലു​മൊ​ക്കെ​ ​താ​മ​സി​ക്കു​ന്ന​ ​കു​ട്ടി​ക​ളി​ലാ​ണ് ​ഏ​റെ​യും​ ​ഇ​ത് ​ക​ണ്ടു​വ​രു​ന്ന​ത്.​ ​കൂ​ട്ടു​കാ​രെ​ ​കാ​ണാ​ൻ​ ​ക​ഴി​യു​ന്നി​ല്ല,​ ​സ്കൂ​ളി​ൽ​ ​പോ​കാ​നാ​വു​ന്നി​ല്ല,​ ​കൂ​ട്ടു​കാ​ർ​ക്കൊ​പ്പം​ ​ക​ളി​ക്കാ​നാ​വു​ന്നി​ല്ല.​ ​എ​ന്തി​നേ​റെ​ ​മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം​ ​പു​റ​ത്തു​പോ​കാ​ൻ​പോ​ലും​ ​ക​ഴി​യു​ന്നി​ല്ല.​ ​മാ​സ​ങ്ങ​ളാ​യി​ ​വീ​ട്ടി​ല​ട​ച്ചി​രി​ക്കേ​ണ്ടി​വ​രു​ന്ന​ത് ​ക​ടു​ത്ത​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷ​ത്തി​ലേ​ക്കാ​ണ് ​കു​ട്ടി​ക​ളെ​ ​ന​യി​ക്കു​ന്ന​ത്.​ ​സം​സ്ഥാ​നം​ ​അ​ൺ​ലോ​ക്കി​ലേ​യ്ക്ക് ​ക​ട​ന്ന​പ്പോ​ൾ​ ​ര​ക്ഷ​ക​ർ​ത്താ​ക്ക​ളി​ൽ​ ​പ​ല​രും​ ​ജോ​ലി​യ്ക്ക് ​പോ​യി​ ​തു​ട​ങ്ങി.​ ​ഈ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​കു​ട്ടി​ക​ൾ​ ​പ​ല​രും​ ​വീ​ട്ടി​ൽ​ ​ഒ​റ്റ​യ്ക്കാ​യി.​ ​വീ​ടു​ക​ളി​ൽ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​നൊ​പ്പ​മാ​ണ് ​കു​ട്ടി​ക​ൾ​ ​ദി​വ​സ​ത്തി​ന്റെ​ ​ഏ​റി​യ​ ​പ​ങ്കും​ ​ചെ​ല​വ​ഴി​ക്കു​ന്ന​ത്.​ ​ലാ​പ്ടോ​പ്പ്,​ ​ക​മ്പ്യൂ​ട്ട​ർ,​ ​ടാ​ബ്‌​ലെ​റ്റ് ​എ​ന്നി​വ​യും​ ​കു​ട്ടി​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​കൂ​ടി.


ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ളെ​ക്കാ​ൾ​ ​മൊ​ബൈ​ൽ​ ​ഗെ​യി​മു​ക​ൾ​ക്കാ​ണ് ​പ​ല​കു​ട്ടി​ക​ളും​ ​ഫോ​ണി​ൽ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കു​ന്ന​ത​ത്രേ.​ ​ഇ​ത് ​എ​ങ്ങ​നെ​ ​നി​യ​ന്ത്രി​ക്കാ​മെ​ന്ന് ​അ​ന്വേ​ഷി​ച്ച് ​ദി​നം​പ്ര​തി​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​ ​ഹെ​ൽ​പ്പ് ​ഡെ​സ്‌​ക്കാ​യ​ ​'​ദി​ശ​'​യി​ലേ​യ്ക്ക് ​ധാ​രാ​ളം​ ​ഫോ​ൺ​ ​കോ​ളു​ക​ൾ​ ​വ​രു​ന്നു​ണ്ട്.​ ​സ​മ​പ്രാ​യ​ക്കാ​ർ​ക്ക് ​ഒ​പ്പം​ ​ക​ളി​ക്കാ​നും​ ​സം​സാ​രി​ക്കാ​നും​ ​ക​ഴി​യാ​തെ​ ​വ​ന്ന​തോ​ടെ​ ​ന​ഗ​ര​ങ്ങ​ളി​ലെ​ ​കു​ട്ടി​ക​ളി​ൽ​ ​പ​ല​രും​ ​അ​ന്ത​ർ​മു​ഖ​രാ​യി​ ​എ​ന്നാ​ണ് ​ആ​രോ​ഗ്യ​വ​കു​പ്പി​ലെ​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്ന​ത്.​ ​ഇ​ത് ​ഇ​വ​രെ​ ​വ​ലി​യ​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷ​ത്തി​ലേ​യ്ക്കും​ ​വി​ഷാ​ദ​ ​രോ​ഗ​ത്തി​ലേ​ക്കു​മാ​ണ് ​കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത്.

ല​ക്ഷ​ണ​ങ്ങൾ

​ ​വി​ഷ​മം,​ ​വി​ശ​പ്പി​ല്ലാ​യ്‌​മ,​ ​ഉ​റ​ക്ക​മി​ല്ലാ​യ്‌​മ,​ ​അ​നു​സ​ര​ണ​യി​ല്ലാ​യ്‌​മ​ ​എ​ന്നി​വ​യാ​ണ് ​മാ​ന​സി​ക​ ​സം​ഘ​ർ​ഷം​ ​ക​ണ്ടു​വ​രു​ന്ന​ ​കു​ട്ടി​ക​ളി​ൽ​ ​സാ​ധാ​ര​ണ​ ​ക​ണ്ടു​വ​രു​ന്ന​ ​ല​ക്ഷ​ണ​ങ്ങൾ

​ ​ആ​വ​ശ്യ​മി​ല്ലാ​തെ​യു​ള്ള​ ​ക​ര​ച്ചി​ലാ​ണ് ​ശി​ശു​ക്ക​ളു​ടെ​ ​ല​ക്ഷ​ണം.​ ​പ്രീ​ ​സ്‌​കൂ​ൾ​ ​കു​ട്ടി​ക​ളി​ൽ​ ​അ​വ​ർ​ ​നേ​ടി​യ​ ​ന​ല്ല​ ​ശീ​ല​ങ്ങ​ൾ​ ​ന​ഷ്‌​ട​മാ​കാം.
​ ​ര​ക്ഷി​താ​ക്ക​ളെ​ ​ന​ഷ്‌​ട​പ്പെ​ടു​മെ​ന്ന​ ​ഭീ​തി​ ​കു​ട്ടി​ക​ൾ​ക്ക് ​വ​ലി​യ​ ​തോ​തി​ൽ​ ​ഉ​ണ്ടാ​കാം
​ ​എ​തി​ർ​പ്പ്,​ ​നി​യ​ന്ത്ര​ണ​മി​ല്ലാ​യ്‌​മ,​ ​മു​മ്പ് ​ഇ​ഷ്‌​ട​പ്പെ​ട്ട് ​ചെ​യ്‌​തി​രു​ന്ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​താ​ത്‌​പ​ര്യ​ ​കു​റ​വ്

ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​ത്
​ ​കൊ​വി​ഡി​നെ​ ​വ​ല്ലാ​തെ​ ​ഭ​യ​പ്പെ​ടു​ന്ന​ ​കു​ട്ടി​ക​ളെ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം
​ ​ഭാ​വി​യെ​ക്കു​റി​ച്ച് ​വ്യാ​കു​ല​പ്പെ​ടു​ന്ന​തും​ ​പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന​ ​ടെ​ൻ​ഷ​നും​ ​ച​ങ്കി​ടി​പ്പ്,​ ​ശ്വാ​സ​ ​ത​ട​സം,​ ​ത​ല​ക​റ​ക്കം,​ ​അ​മി​ത​ ​വി​യ​ർ​പ്പ്,​ ​ഹൃ​ദാ​യാ​ഘാ​തം​ ​തു​ട​ങ്ങി​ ​അ​വ​സ്ഥ​ക​ളി​ലേ​യ്ക്ക് ​കൊ​ണ്ടെ​ത്തി​ക്കും.
​ ​അ​മി​ത​മാ​യ​ ​ദേ​ഷ്യ​വും​ ​അ​ധി​ക​ ​അ​സ്വ​സ്ഥ​ത​ക​ളും​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്ക​രു​ത്.


ഭാ​വി​യി​ൽ​ ​പ്ര​ക​ട​മാ​കും

സ്‌​കൂ​ൾ​ ​കൗ​ൺ​സി​ല​ർ​ ​ന​ൽ​കി​യ​ ​ഫീ​ഡ് ​ബാ​ക്ക് ​അ​നു​സ​രി​ച്ച് ​കു​ട്ടി​ക​ളി​ൽ​ ​വൈ​കാ​രി​ക​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​വ​ലു​താ​യി​ ​ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ലെ​ ​ഒ​രു​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​കൊ​വി​ഡ് ​ക​ഴി​ഞ്ഞ് ​ഭാ​വി​യി​ൽ​ ​ര​ണ്ട് ​മൂ​ന്നു​ ​ത​ല​ങ്ങ​ളി​ൽ​ ​കു​ട്ടി​ക​ൾ​ ​ഇ​പ്പോ​ൾ​ ​നേ​രി​ടു​ന്ന​ ​മാ​ന​സി​ക​ ​വി​ഷ​മ​ങ്ങ​ൾ​ ​പ്ര​ക​ട​മാ​കു​മെ​ന്നാ​ണ് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്ന​ത്.​ ​റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി​ ​ടു​ ​ചി​ൽ​ഡ്ര​ൻ​സ് ​പ​ദ്ധ​തി​യി​ലൂ​ടെ​ ​കു​ട്ടി​ക​ളി​ലേ​യ്ക്ക് ​കൗ​ൺ​സി​ല​ർ​മാ​രെ​ ​എ​ത്തി​ക്കാ​നു​ള്ള​ ​തി​ര​ക്കി​ട്ട​ ​നീ​ക്ക​ങ്ങ​ളാ​ണ് ​സം​സ്ഥാ​ന​ത്ത് ​നി​ല​വി​ൽ​ ​ന​ട​ക്കു​ന്ന​ത്.

ടീ​ച്ച​ർ​മാ​ർ​ക്ക് ​ട്രെ​യി​നിം​ഗ് ​ന​ൽ​കും


സം​സ്ഥാ​ന​മൊ​ട്ടാ​കെ​ ​സ്കൂ​ളു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ​ ​കു​ട്ടി​ക​ൾ​ക്ക് ​നേ​രി​ട്ട് ​കൗ​ൺ​സ​ലിം​ഗ് ​ന​ൽ​കാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​തി​നാ​ൽ​ ​ടീ​ച്ച​ർ​മാ​ർ​ക്ക് ​ട്രെ​യി​നിം​ഗ് ​ന​ൽ​കാ​നു​ള്ള​ ​ആ​ലോ​ച​ന​ക​ളാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ട​ത്തു​ന്ന​ത്.​ ​ടീ​ച്ച​ർ​മാ​ർ​ ​മു​ഖാ​ന്ത​രം​ ​പ്ര​ശ്‌​ന​ങ്ങ​ളു​ളള​ ​കു​ട്ടി​ക​ളെ​ ​സ്ക്രീ​ൻ​ ​ചെ​യ്യാ​നും​ ​അ​വ​ർ​ക്ക് ​ആ​ത്മ​ഹ​ത്യ​ ​പ്ര​തി​രോ​ധ​ത്തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ന​ൽ​കാ​നു​മാ​ണ് ​ആ​ലോ​ച​ന.​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ക്കു​ന്ന​ ​പി.​ടി.​എ​ ​മീ​റ്റിം​ഗു​ക​ളി​ൽ​ ​ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്ക് ​ടീ​ച്ച​ർ​മാ​ർ​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ച്ച് ​കൊ​ടു​ക്കും.

മൊ​ബൈ​ൽ​ ​സാ​ക്ഷ​രത


സാ​ധാ​ര​ണ​ ​കു​ടും​ബ​ങ്ങ​ളി​ലെ​ല്ലാം​ ​കു​ട്ടി​ക​ൾ​ക്കാ​ണ് ​മൊ​ബൈ​ൽ​ ​ഫോ​ൺ,​ ​ഇ​ന്റ​ർ​നെ​റ്റ് ​തു​ട​ങ്ങി​യ​വ​യെ​പ്പ​റ്റി​ ​കൃ​ത്യ​മാ​യ​ ​ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​കൊ​വി​ഡ് ​കാ​ലം​ ​വ​ന്ന​തോ​ടെ​ ​ര​ക്ഷ​ക​ർ​ത്താ​ക്ക​ളി​ൽ​ ​മൊ​ബൈ​ൽ​ ​ഉ​പ​യോ​ഗം​ ​വ​ർ​ദ്ധി​ച്ചു.​ ​ജോ​ലി​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​ബി​ൽ​ ​അ​ട​യ്ക്കു​ന്ന​തി​നു​മെ​ല്ലാം​ ​മൊ​ബൈ​ൽ​ ​വേ​ണ്ടി​ ​വ​ന്നു.​ ​മു​മ്പ് ​പ​ത്ത് ​ത​വ​ണ​ ​വി​ളി​ച്ചാ​ലും​ ​ഭൂ​രി​പ​ക്ഷം​ ​ര​ക്ഷ​ക​ർ​ത്താ​ക്ക​ളും​ ​അ​വ​രു​ടെ​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​കൂ​ലി​ ​ന​ഷ്‌​‌​‌​ട​പ്പെ​ടു​ത്തി​ ​പി.​ടി.​എ​ ​മീ​റ്റിം​ഗു​ക​ൾ​ക്ക് ​പോ​കി​ല്ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മൊ​ബൈ​ൽ​ ​വ​ഴി​ ​ലോ​ഗി​ൻ​ ​ചെ​യ്‌​ത് ​വി​വി​ധ​ ​ആ​പ്പു​ക​ൾ​ ​വ​ഴി​ ​പി.​ടി.​എ​ ​മീ​റ്റിം​ഗു​ക​ൾ​ ​ഭൂ​രി​പ​ക്ഷം​ ​സ്‌​കൂ​ളു​ക​ളും​ ​ന​ട​ത്തു​ക​യാ​ണ്.​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ൾ​ ​കു​ടും​ബ​ങ്ങ​ളു​മാ​യും​ ​ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​മാ​യും​ ​അ​ടു​ക്കാ​ൻ​ ​ടീ​ച്ച​ർ​മാ​രെ​ ​സ​ഹാ​യി​ച്ചെ​ന്നും​ ​ഈ​ ​സം​വി​ധാ​നം​ ​ഫ​ല​പ്ര​ദ​മാ​യി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷം​ ​പി​ടി​ച്ചു​നി​ർ​ത്താ​നാ​കു​മെ​ന്നു​മാ​ണ് ​സ​ർ​ക്കാ​ർ​ ​ക​ണ​ക്കു​കൂ​ട്ട​ൽ.


''ഫി​സി​ക്ക​ൽ​ ​ആ​ക്‌​ടി​വി​റ്റി​ക​ൾ​ ​കു​റ​യു​ക​യും​ ​സാ​മൂ​ഹി​ക​മാ​യ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ഇ​ല്ലാ​താ​വു​ക​യും​ ​ചെ​യ​ത​തോ​ടെ​ ​അ​ന്ത​ർ​മു​ഖ​രാ​യ​ ​കു​ട്ടി​ക​ൾ​ ​കൂ​ടു​ത​ൽ​ ​അ​ന്ത​ർ​മു​ഖ​രാ​വു​ക​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​പ്ര​ധാ​ന​ല​ക്ഷ്യം​ ​സ​മ​പ്രാ​യ​ക്കാ​രോ​ടൊ​പ്പം​ ​ഇ​ട​പ​ഴ​കി​ ​സോ​ഷ്യ​ൽ​ ​സ്‌​കി​ൽ​സ് ​നേ​ടി​യെ​ടു​ക്കു​ക​ ​എ​ന്ന​താ​ണ്.​ ​എ​ന്നാ​ൽ​ ​ലോ​ക്ക്‌​ഡൗ​ൺ​ ​സ​മ​യ​ത്ത് ​ഇ​ത് ​ന​ട​ക്കു​ന്നി​ല്ല.​ ​കു​ട്ടി​ക​ൾ​ ​വീ​ട്ടി​ൽ​ ​ത​ന്നെ​ ​അ​ട​ഞ്ഞി​രി​ക്കു​മ്പോ​ൾ​ ​അ​വ​ർ​ ​ഇ​ന്റ​ർ​നെ​റ്റി​ലേ​ക്കും​ ​മൊ​ബൈ​ലി​ലേ​യ്ക്കും​ ​കൂ​ടു​ത​ൽ​ ​തി​രി​യു​ക​യാ​ണ്.​ ​ഈ​ ​ആ​സ​ക്തി​യും​ ​ന​വ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ഴി​ ​ബ​ന്ധ​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ത് ​വ​ലി​യ​ ​അ​പ​ക​ട​ങ്ങ​ൾ​ ​വി​ളി​ച്ചു​വ​രു​ത്താം.​ ​കു​ട്ടി​ക​ളി​ൽ​ ​ല​ഹ​രി​ ​ഉ​പ​യോ​ഗം​ ​കു​റ​ഞ്ഞു​ ​എ​ന്ന​ത് ​മാ​ത്ര​മാ​ണ് ​ലോ​ക്ക്ഡൗ​ൺ​ ​സ​മ​യ​ത്ത് ​ഉ​ണ്ടാ​യ​ ​ന​ല്ല​ ​സ്വാ​ധീ​നം''

.
ഡോ.​സു​ബ്ര​ഹ്മ​ണ്യ​ൻ,തൃ​ശൂ​ർ​ ​മാ​ന​സി​ക​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്രം​ ​സീ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCK DOWN, AFFECTED CHILDREN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.