SignIn
Kerala Kaumudi Online
Thursday, 13 August 2020 11.32 PM IST

മാ​സ​പ്പ​ടി​ ​മാ​തു​പി​ള്ള​മാ​രാ​യ് പൊ​ലീ​സ് ​ഏ​മാ​ൻ​മാ​ർ​ ​!..

police-



പ​ണം​ ​മാ​ത്ര​മ​ല്ല​ ​വാ​ഹ​ന​ങ്ങ​ളും​ ​വീ​ടും​ ​മ​റ്റ് ​പ​ല​തും​ ​പ​ണ​യം​ ​വെ​ച്ച് ​ന​ട​ത്തു​ന്ന​ ​ചൂ​താ​ട്ട​ ​കേ​ന്ദ്ര​ന​ട​ത്തി​പ്പു​കാ​രു​ടെ​ ​മാ​സ​പ്പ​ടി​ ​മാ​തു​പി​ള്ള​മാ​രാ​ണ് ​കോ​ട്ട​യ​ത്തെ​ ​വ​ല്യ​ ​പൊ​ലീ​സ് ​ഏ​മാ​ന്മാ​ർ​ ​എ​ന്ന​ത് ​ര​ഹ​സ്യ​മ​ല്ല.​ ​ന​ക്ഷ​ത്ര​ത്തി​ന്റെ​ ​എ​ണ്ണം​ ​കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ​ചീ​ട്ടു​ക​ളി​ക്കാ​രു​മാ​യു​ള്ള​ ​ആ​ത്മ​ബ​ന്ധ​വും​ ​കൂ​ടും.​ ​കൊ​ടി​യു​ടെ​ ​നി​റ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​ഇ​ട​തു​ ​വ​ല​തു​ ​രാ​ഷ്ടീ​യ​ക്കാ​രും​ ​പൊ​ലീ​സും​ ​ന​മ്മ​ളൊ​ന്നാ​ണേ​ ​പാ​ടു​ന്ന​തി​ന്റെ​ ​ത​ണ​ലി​ലാ​ണ് ​ദി​വ​സ​വും​ ​ല​ക്ഷ​ങ്ങ​ളു​ടെ​ ​ഇ​ട​പാ​ട് ​ന​ട​ക്കു​ന്ന​ ​ചീ​ട്ടു​ക​ളി​ ​സം​ഘ​ങ്ങ​ൾ​ ​കൊ​ഴു​ത്തു​വ​ള​രു​ന്ന​തും.​ ​മാ​സ​പ്പ​ടി​ ​ന​ൽ​കു​ന്ന​വ​ർ​ ​ഇ​രി​ക്കാ​ൻ​ ​പ​റ​ഞ്ഞാ​ൽ​ ​കി​ട​ക്കു​ക​യും​ ​മു​ട്ടി​ലി​ഴ​യു​ക​യും​ ​ചെ​യ്യു​ന്ന​വ​രു​ടെ​ ​വം​ശം​ ​അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നു​ ​തെ​ളി​യി​ക്കു​ന്ന​താ​ണ് ​പൊ​ലീ​സ് ​സേ​ന​യ്‌​ക്ക് ​അ​പ​മാ​ന​മാ​യ​ ​മ​ണ​ർ​കാ​ട് ​ചൂ​താ​ട്ട​ ​കേ​ന്ദ്ര​ത്തി​ലെ​ ​അ​സം​ബ​ന്ധ​ ​റെ​യ്ഡ് ​നാ​ട​കം
ഗു​ണ്ടാ​ ​ആ​ക്ടി​ൽ​ ​പെ​ടു​ത്തേ​ണ്ട​ ​പ​ല​ ​ക്രി​മി​ന​ലു​ക​ളു​ടെ​യും​ ​സം​ര​ക്ഷ​ക​രാ​ണ് ​കോ​ട്ട​യ​ത്ത് ​ചി​ല​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​രാ​ഷ്ടീ​യ​ക്കാ​രും.​ ​ആ​ര് ​ഭ​രി​ച്ചാ​ലും​ ​ഗു​ണ്ട​ക​ൾ​ ​ഭ​രി​ക്കു​ന്ന​വ​രു​ടെ​ ​ആ​ളാ​യി​ ​മാ​റും.​ ​പാ​ർ​ട്ടി​ ​ഫ​ണ്ടി​ലേ​ക്ക് ​ആ​വ​ശ്യ​ത്തി​ന് ​പ​ണം​ ​ന​ൽ​കും.​ ​എ​ന്തി​നും​ ​ഏ​തി​നും​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞാ​ൽ​ ​പ​ണ​മെ​ത്തി​ക്കും.​ ​സ​ക​ല​ ​ക്വ​ട്ടേ​ഷ​നും​ ​ഏ​ൽ​ക്കും​ .​പി​ന്നെ​ ​തോ​ളി​ൽ​ ​കൈ​യ്യി​ടും.​ ​ന​മ്മ​ളൊ​ന്നാ​ണേ​ ​പാ​ടും.​ ​ഇ​ങ്ങ​നെ​യു​ള്ള​ ​ഗു​ണ്ട​ക​ളെ​ ​ഒ​രു​ ​പൊ​ലീ​സ് ​ഏ​മാ​നും​ ​തൊ​ടി​ല്ല.​ ​തൊ​ട്ടാ​ൽ​ ​വി​വ​ര​മ​റി​യും​ ....​ ​അ​തു​കൊ​ണ്ട് ​ചൂ​താ​ട്ട​വും​ ​മ​റ്റു​ ​സാ​മൂ​ഹ്യ​ ​വി​രു​ദ്ധ​ ​ന​ട​പ​ടി​ക​ളും​ ​ഇ​പ്പോ​ഴ​ത്തെ​ ​അ​ന്വേ​ഷ​ണ​വും​ ​ന​ട​പ​ടി​യു​മൊ​ക്കെ​ ​ജ​ന​ങ്ങ​ളെ​ ​പ​റ്റി​ക്കാ​നു​ള്ള​ ​ഏ​ർ​പ്പാ​ടാ​യ് ​തു​ട​രും.
കു​ണു​ക്കി​ട്ട​വ​ൻ​ ​പോ​യാ​ൽ​ ​ക​ടു​ക്ക​നി​ട്ട​ ​ഏ​മാ​ൻ​ ​വ​രും​ .​ ​മാ​സ​പ്പ​ടി​ ​ത​രു​ന്ന​വ​ൻ​ ​കി​ട​ക്കാ​ൻ​ ​പ​റ​ഞ്ഞാ​ൽ​ ​സ​ല്യൂ​ട്ട​ടി​ക്കും.​ ​കേ​ര​ള​ത്തി​ലെ​ ​മു​ൻ​ ​ബി​ഷ​പ്പ് ,​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​സി​റ്റിം​ഗ് ​ബി​ഷ​പ്പ് ,​ ​സി​റ്റിം​ഗ് ​ഡി.​വൈ.​എ​സ്.​പി​ ,​ ​മു​ൻ​ ​ഡി.​വൈ​എ​സ്.​പി​ ,​ ​മ​ന്ത്രി​മാ​ർ,​ ​എം.​എ​ൽ​എ​മാ​ർ​ ​തു​ട​ങ്ങി​ ​മ​ണ​ർ​കാ​ട്ട് ​ല​ക്ഷ​ങ്ങ​ളു​ടെ​ ​ചീ​ട്ടു​ക​ളി​ ​കേ​ന്ദ്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​ ​നി​ര​ ​നീ​ളു​ക​യാ​ണ്.​ ​ചീ​ട്ടു​ക​ളി​ ​പി​ടി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​മ​ണ​ർ​കാ​ട് ​സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​ർ​ ​ഗു​രു​ത​ര​വീ​ഴ്ച​ ​ന​ട​ത്തി​യെ​ന്ന് ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​ഡി.​വൈ.​എ​സ്.​പി​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു​ .​ ​റെ​യ്ഡ് ​വി​വ​രം​ ​ചോ​ർ​ത്തി​ ,​ ​ന​ട​ത്തി​പ്പു​കാ​ര​നു​മാ​യി​ ​അ​വി​ഹി​ത​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്തി.​ ​പ്ര​തി​ക​ൾ​ക്ക് ​കേ​സി​ൽ​ ​നി​ന്നു​ ​ത​ല​യൂ​രാ​നു​ള്ള​ ​വ​ഴി​ക​ൾ​ ​നി​ർ​ദ്ദേ​ശി​ച്ചു​ ​ക്ല​ബ്ബ് ​സെ​ക്ര​ട്ട​റി​യു​മാ​യി​ ​ന​ട​ന്ന​ ​ഫോ​ൺ​സ​ന്ദേ​ശ​ ​റി​പ്പോ​ർ​ട്ടും​ ​പു​റ​ത്തു​ ​വ​ന്നു​ .​ ​റെ​യ്ഡ് ​ന​ട​ന്ന​ ​ക്ല​ബ്ബി​ൽ​ ​ചീ​ട്ടു​ക​ളി​ ​ന​ട​ക്കു​ന്നി​ല്ലെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ചു.​ ​പൊ​ലീ​സി​ലെ​ ​ഔ​ദ്യോ​ഗി​ക​ ​ര​ഹ​സ്യ​ങ്ങ​ൾ​ ​ചോ​ർ​ത്തി​ക്കൊ​ടു​ത്തു.​ ​ന​ട​ത്തി​പ്പു​കാ​ര​ന്റെ​ ​വീ​ട്ടി​ൽ​ ​റെ​യ്ഡി​നെ​ത്തി​യെ​ങ്കി​ലും​ ​വീ​ട്ടി​ൽ​ ​കേ​റാ​തെ​ ​മ​ട​ങ്ങി​യ​ ​ശേ​ഷം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യെ​ന്ന് ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ചു.
കേ​സ് ​കോ​ട​തി​യി​ലെ​ത്തു​മ്പോ​ൾ​ ​പ്ര​തി​ക​ൾ​ക്ക് ​ഊ​രി​പോ​കാ​വു​ന്ന​ ​ത​ര​ത്തി​ൽ​ ​എ​ഫ്.​ഐ.​ആ​റി​ൽ​ ​പ്ര​തി​ക​ളു​ടെ​ ​കൃ​ത്യ​മാ​യ​ ​വി​ലാ​സം​ ​പോ​ലു​മി​ല്ല.​ ​തെ​ളി​വി​നാ​യി​ ​ചീ​ട്ടു​ക​ളി​ച്ച​വ​രു​ടെ​ ​ഹാ​ജ​ർ​ബു​ക്കി​ല്ല​ .​ ​ടോ​ക്ക​ൺ​ ​വെ​ച്ചാ​ണ് ​ചീ​ട്ടു​ക​ളി​ ​എ​ന്നി​ട്ടും​ ​ക​ളി​ക്കാ​രു​ടെ​ ​പേ​രു​ ​വി​വ​ര​മി​ല്ലെ​ന്നാ​ണ് ​മ​ണ​ർ​കാ​ട് ​പൊ​ലി​സി​ന്റെ​ ​ക​ണ്ടെ​ത്ത​ൽ.​പൊ​ലീ​സ് ​റെ​യ്ഡ് ​ന​ട​ത്തി​യ​പ്പോ​ൾ​ ​ക്ല​ബ്ബ് ​ന​ട​ത്തി​പ്പു​കാ​ര​ന്റെ​ ​കൈ​യ്യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ബു​ക്കു​മാ​യി​ ​ക​ട​ന്നു​ക​ള​യാ​ൻ​ ​സ​ഹാ​യി​ച്ചു​ ​തു​ട​ങ്ങി​ ​പൊ​ലീ​സ് ​സേ​ന​യ്‌​ക്കു​ ​മാ​ന​ക്കേ​ടു​ണ്ടാ​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ളാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഇ​തി​ന​കം​ ​ക​ണ്ടെ​ത്തി​യ​ത് .
ചീ​ട്ടു​ക​ളി​ ​കേ​സി​ൽ​ 43​ ​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ 18​ ​ല​ക്ഷം​ ​രൂ​പ​യും​ 43​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തു​വെ​ങ്കി​ലും​ ​ആ​യി​രം​ ​രൂ​പ​ ​പി​ഴ​ ​അ​ട​ച്ച് ​പു​റ​ത്തി​റ​ങ്ങാ​വു​ന്ന​ ​നി​സാ​ര​ ​കേ​സു​ക​ളാ​ണ് ​പ്ര​തി​ക​ൾ​ക്കെ​തി​രെ​ ​ചു​മ​ത്തി​യ​ത്.​ ​ഉ​ദ്ദി​ഷ്ട​കാ​ര്യ​ത്തി​ന് ​ഉ​പ​കാ​ര​സ്മ​ര​ണ​യാ​യി​ ​പ്ര​തി​ക​ളെ​ ​ര​ക്ഷി​ക്കാ​ൻ​ ​മ​ണ​ർ​കാ​ട്ടെ​ ​പൊ​ലീ​സു​കാ​ർ​ ​അ​മി​ത​ ​താ​ത്പ​ര്യം​ ​കാ​ട്ടു​ന്ന​തു​ ​ക​ണ്ട് ​അ​വി​ടു​ത്തെ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഒ​ഴി​വാ​ക്കി​യാ​ണ് ​തു​ട​ര​ന്വേ​ഷ​ണ​മെ​ങ്കി​ലും​ ​'​റാം​ ​ജി​റാ​വു​ ​സ്പീ​ക്കിം​ഗ് ​'​ ​സി​നി​മ​യി​ൽ​ ​ജ​നാ​ർ​ദ്ദ​ന​ന്റെ​ ​ക​ഥാ​പാ​ത്രം​ ​പ​റ​യു​ന്ന​തു​പോ​ലെ​ ​'​മൊ​ത്തം​ ​കോം​പ്ലി​മെ​ന്റാ​ക്കി​'​ ​കേ​സ് ​അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ​ഉ​റ​ച്ചു​ ​വി​ശ്വ​സി​ക്കു​ക​യാ​ണ് ​നാ​ട്ടു​കാ​ർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA POLICE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.