ശ്രീനഗർ: ലഡാക്കിൽ സംഭവിച്ച ചൈനീസ് കടന്നുകയറ്റത്തെ തുടർന്ന് ചൈനീസ് ഉൽപന്നങ്ങൾ ഉപേക്ഷിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ട് ഐ പി എൽ ക്രിക്കറ്റിന് ചൈനീസ് ഫോൺ നിർമ്മാണ കമ്പനിയെ തന്നെ മുഖ്യ സ്പോൺസറാക്കിയെന്ന് വിമർശനം ഉന്നയിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളള.
ചൈന നമ്മുടെ രാജ്യത്തോട് ബഹുമാനമില്ലാതെ പെരുമാറുന്നതിന് മറ്റ് കാരണങ്ങൾ തേടേണ്ടതില്ലെന്നും ഒമർ അബ്ദുളള ട്വിറ്ററിൽ പറഞ്ഞു. ഐ പി എൽ ഗവേർണിംഗ് കൗൺസിൽ യോഗ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ഒമർ അബ്ദുളള. സെപ്തംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിലാണ ഇത്തവണ ഐ പി എൽ നടക്കുക. സ്പോൺസർമാരെയെല്ലാം നിലനിർത്താൻ ഐ പി എൽ ഗവേർണിംഗ് കൗൺസിൽ യോഗം തീരുമാനമെടുത്തു.
ബി.സി.സി.ഐ/ ഐ.പി.എൽ ഗവേർണിംഗ് കൗൺസിൽ വമ്പൻ ചൈനീസ് കമ്പനികളെ ഉൾപ്പടെ എല്ലാ സ്പോൺസർമാരെയും നിലനിർത്താൻ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ ചൈനീസ് നിർമ്മിത ടിവികൾ തകർത്ത മണ്ടന്മാരെ ഓർത്ത് സങ്കടമുണ്ട്. എന്നാണ് ഒമർ അബ്ദുളള ട്വിറ്ററിൽ കുറിച്ചത്. ചൈനീസ് സ്പോൺസർഷിപ്പും പരസ്യവുമില്ലാതെ മുന്നോട്ട് പോകാൻ അവർക്കാകില്ലെന്ന അവസ്ഥയുണ്ടെന്ന് സംശയമുണ്ടെന്നും ഒമർ പറയുന്നു.