ചങ്ങനാശേരി: സിവിൽ സർവീസ് പരീക്ഷയിൽ 217ാ മത് റാങ്ക് നേടിയ ഉത്തര മേരി റെജി ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനിയാണ് . കോതമംഗലം മാർ അത്താനിയോസ് കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദവും അമേരിക്കയിലെ ഫിലാഡൽഫിയയിലെ ഡ്രെക്സൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരം ബിരുദവും നേടി. രണ്ടുതവണ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും ഉയർന്ന റാങ്ക് ലഭിച്ചില്ല. ഇക്കുറിയാണ് 217 ാം റാങ്ക് നേടിയത്. ഭർത്താവ് രഞ്ജിത്തിനൊപ്പം ഇപ്പോൾ അമേരിക്കയിലാണ്. തൃക്കൊടിത്താനം നാൽക്കവലയിൽ പുത്തൻപറമ്പിൽ വീട്ടിൽ ജോസഫ് റെജിയുടെയും സുമ റെജിയുടെയും മകളാണ്. സഹോദരി: ഡോ. മീനു എബി.