തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്ക് കൊവിഡ് സ്ഥികരീച്ചതിനെ തുടർന്ന് ഡോക്ടർമാർ അടക്കം 27 ജീവനക്കാരും 2, 5 വാർഡുകളിലെ രോഗികളും കൂട്ടിയിരിപ്പുക്കാരും അടക്കം 100ഓളം പേരെ നിരീക്ഷണത്തിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അനാട്ടമി വിഭാഗത്തിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം കൊവിഡ് സ്ഥിരീകരിച്ച വാർഡുകളിൽ യാതൊരു നിയന്ത്രണവും ഇല്ലെന്നും പരാതിയുണ്ട്.