SignIn
Kerala Kaumudi Online
Sunday, 20 September 2020 12.44 PM IST

ആദ്യം സമ്പർക്കപ്പട്ടിക, പിന്നെയാവട്ടെ കേസ് അന്വേഷണം: കൊവിഡിനെ വരുതിയിലാക്കുമ്പോൾ പിടികിട്ടാപുളളികൾ നാട്ടിൽ വിലസുമോ?

police

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​പൊ​ലീ​സി​ലെ​ ​കേ​സ് ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ ​ഇ​നി​ ​അ​പ്പാ​ടെ​ ​താ​ളം​തെ​റ്റും.​ ​കേ​സ് ​അ​ന്വേ​ഷ​ണ​ചു​മ​ത​ല​യുളള​ ​ക്രൈം​വി​ഭാ​ഗ​ത്തി​ലെ​ ​പൊ​ലീ​സു​കാ​രെ​ ​കൂ​ട്ട​മാ​യി​ ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​ ​ഉ​ൾ​പ്പെ​ടെ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​നി​യോ​ഗി​ച്ച​താ​ണ് ​സേ​ന​യി​ൽ​ ​പു​തി​യ​ ​പ്ര​തി​സ​ന്ധി​യ്ക്ക് ​കാ​ര​ണം.​ ​അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​ ​ഫ​യ​ലു​ക​ൾ​ ​കെ​ട്ടി​ ​ഒ​തു​ക്കി​യ​ ​ശേ​ഷം​ ​ഇ​ന്ന​ലെ​ ​മു​ത​ലാ​ണ് ​പൊ​ലീ​സ് ​പു​തി​യ​ ​ജോ​ലി​ ​ആ​രം​ഭി​ച്ച​ത്.


കൊ​വി​ഡ് ​കാ​ല​ത്ത് ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​ക​ളി​ലെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നു​ള്ള​ ​ചു​മ​ത​ല​ക​ൾ​ക്കും​ ​പു​റ​മേ​യാ​ണ് ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​ ​ത​യ്യാ​റാ​ക്ക​ൽ,​ ​ക്വാ​റ​ന്റൈ​ൻ​ ​ഉ​റ​പ്പാ​ക്ക​ൽ,​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​ക​ളു​ടെ​ ​മാ​പ്പ് ​ത​യ്യാ​റാ​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​ചു​മ​ത​ല​ക​ൾ​ ​കൂ​ടി​ ​പൊ​ലീ​സി​ന് ​ന​ൽ​കി​യ​ത്.​ഓ​രോ​ ​സ്‌​റ്റേ​ഷ​നി​ലും​ ​എ​സ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നാ​ലം​ഗ​ ​സം​ഘ​ത്തെ​യാ​ണ് ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ന് ​നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.​ ​ക്രൈം​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ​യാ​ണ് ​ഇ​തി​നാ​യി​ ​നി​യോ​ഗി​ച്ച​ത്.​ ​ഓ​രോ​ ​സ്റ്റേ​ഷ​നി​ലും​ 10​ ​പേ​രു​ണ്ടാ​യി​രു​ന്ന​ ​ക്രൈം​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്ന് ​എ​ട്ടു​പേ​രെ​യും​ ​കൊ​വി​ഡ് ​ഡ്യൂ​ട്ടി​ക്ക് ​മാ​റ്റി.​ ​വ​നി​താ​പൊ​ലീ​സു​കാ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​നാ​ലു​പേ​ർ​ ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കു​ന്ന​ ​തി​ര​ക്കി​ലാ​ണ്.


​വി​ളി​ച്ചി​ട്ടു​ ​കി​ട്ടാ​ത്ത​വ​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​പോ​കാ​നും,​ ​ക്വാ​റ​ന്റൈ​ൻ​ ​നി​രീ​ക്ഷി​ക്കാ​നും​ ​ര​ണ്ടു​ ​പേ​ർ,​ ​ക​ണ്ടെ​യ്‌​മെ​ന്റ് ​സോ​ണു​ക​ളു​ടെ​ ​മാ​പ്പ് ​ത​യ്യാ​റാ​ക്കാ​ൻ​ ​മ​റ്റു​ ​ര​ണ്ടു​ ​പേ​ർ.​ക്രൈം​വി​ഭാ​ഗ​ത്തി​ൽ​ ​അ​വ​ശേ​ഷി​ക്കു​ന്ന​ ​ര​ണ്ട് ​പേ​രാ​വും​ ​ഇ​നി​ ​അ​ങ്ങോ​ട്ട് ​കേ​സ് ​അ​ന്വേ​ഷി​ക്കേ​ണ്ട​ത്.​ ​ക്രൈം​ ​വി​ഭാ​ഗം​ ​ദു​ർ​ബ​ല​പ്പെ​ട്ട​തോ​ടെ​ ​കേ​സ് ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ ​ഇ​നി​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്ര​ ​വേ​ഗ​ത്തി​ൽ​ ​മു​ന്നോ​ട്ട് ​നീ​ങ്ങി​ല്ല.​ ​വൈ​റ​സി​നെ​ ​വ​രു​തി​യി​ലാ​ക്കി​ ​കൊ​വി​ഡ് ​ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ്മ​റ്റു​ള്ള​ ​പൊ​ലീ​സു​കാ​ർ​ ​മ​ട​ങ്ങി​യെ​ത്തു​മ്പോ​ഴേ​ക്കും​ ​പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ​ ​നാ​ട്ടി​ൽ​ ​മ​റ്റൊ​രു​ ​ഭീ​ഷ​ണി​യാ​യി​ ​മാ​റു​മോ​ ​എ​ന്ന് ​ആ​ശ​ങ്ക​യു​ണ്ട്.​പ്രാ​ഥ​മി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ,​ ​ജൂ​നി​യ​ർ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ,​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​ന​ഴ്‌​സ്,​ ​ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ്സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​ ​ത​യ്യ​റാ​ക്കി​യി​രു​ന്ന​ത്.​


ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​ജോ​ലി​യാ​ണ് ​ഇ​പ്പോ​ൾ​ ​പൊ​ലീ​സി​ന് ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​ഇ​ര​ട്ടി​പ്പ​ണി,​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷം​നി​ല​വി​ൽ​ ​ജി​ല്ലാ​ഭ​ര​ണ​കൂ​ടം​ ​ഒ​രു​ ​പ്ര​ദേ​ശ​ത്തെ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണാ​യി​ ​പ്ര​ഖ്യാ​പി​ച്ചാ​ൽ​ ​തു​ട​ർ​ന്നു​ള്ള​ ​ഏ​ഴ് ​ദി​വ​സ​ത്തെ​ ​നി​യ​ന്ത്ര​ണം​ ​പൊ​ലീ​സി​നാ​ണ്.​ ​പ്ര​ദേ​ശ​ത്ത​ക്കു​ള്ള​ ​എ​ല്ലാ​ ​വ​ഴി​ക​ളും​ ​അ​ട​യ്ക്ക​ണം.​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണി​ലേ​ക്ക് ​അ​ക​ത്തേ​ക്കും​ ​പു​റ​ത്ത​ക്കു​മു​ള്ള​ ​വ​ഴി​ക​ളി​ൽ​ ​സ​ദാ​സ​മ​യം​ ​കാ​വ​ലൊ​രു​ക്ക​ണം.​ ​ഈ​ ​ജോ​ലി​ക​ൾ​ക്ക് ​പു​റ​മേ​ ​ഇ​നി​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണി​ന്റെ​ ​മാ​പ്പ് ​ത​യ്യാ​റാ​ക്കേ​ണ്ട​ ​ജോ​ലി​യും​ ​പൊ​ലീ​സി​നാ​യി.​ ​ഇ​തു​കൂ​ടാ​തെ​ ​ആ​വ​ശ്യ​മാ​യ​വ​രെ​ ​ക്വാ​റ​ന്റൈ​ൻ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​എ​ത്തി​ക്കു​ന്ന​തും​ ​പൊ​ലീ​സി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.​ക്വാ​റ​ന്റൈ​ൻ​ ​ലം​ഘ​ക​രെ​യും​ ​മാ​സ്‌​ക് ​വ​യ്ക്കാ​ത്ത​വ​രേ​യും​ ​പി​ടി​കൂ​ടി​ ​പി​ഴ​ചു​മ​ത്തേ​ണ്ട​തും​ ​പൊ​ലീ​സാ​ണ്.​


​ജോ​ലി​ക​ൾ​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സേ​ന​യി​ലെ​ ​താ​ഴേ​ത​ട്ടി​ലു​ള്ള​വ​ർ​ ​അ​സ്വ​സ്ഥ​രാ​ണ്.​ ​സാ​ല​റി​ ​ച​ല​ഞ്ചി​ന്റെ​ ​പേ​രി​ൽ​ 20​ ​ശ​ത​മാ​നം​ ​ശ​മ്പ​ളം​ ​പി​ടി​ക്കു​ന്ന​തി​ന് ​പു​റ​മേ​യാ​ണ് ​വീ​ട്ടി​ൽ​ ​പോ​ലും​ ​പോ​കാ​ൻ​ ​ക​ഴി​യാ​ത്ത​വി​ധം​ ​ഇ​ര​ട്ടി​പ്പ​ണി​ ​ന​ൽ​കി​യെ​തെ​ന്ന് ​പൊ​ലീ​സു​കാ​ർ​ ​പ​റ​യു​ന്നു.​ ​അ​മി​ത​ ​ജോ​ലി​ഭാ​രം​ ​മൂ​ല​മു​ണ്ടാ​കു​ന്ന​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷം​ ​പൊ​ലീ​സു​കാ​ർ​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​പെ​രു​മാ​റ്റ​ത്തി​ൽ​ ​പ്ര​ക​ടി​പ്പി​ച്ചാ​ൽ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​വ​ഷ​ളാ​ക്കും.​

പൊ​ലീ​സി​ന്റെ​ ​വീ​ഴ്ച​യും​ ​ഓ​ർ​ക്ക​ണം​'​പ​ല​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​മു​ൻ​ക​രു​ത​ലു​ക​ളി​ൽ​ ​അ​ലം​ഭാ​വം​ ​കാ​ണി​ച്ച​താ​ണ് ​ഇ​ന്ന​ത്തെ​ ​അ​വ​സ്ഥ​യ്ക്ക് ​കാ​ര​ണ​മെ​ന്ന് ​കു​റ്റ​ബോ​ധ​ത്തോ​ടെ​ ​ഓ​ർ​ക്ക​ണം​'​ ​ഇ​ങ്ങ​നെ​ ​പ​ര​സ്യ​മാ​യി​ ​പ​റ​ഞ്ഞ് ​ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ​ ​തു​റ​ന്ന​ടി​ച്ച​ ​ശേ​ഷ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ചു​മ​ത​ല​ക​ൾ​ ​പൊ​ലീ​സി​ന് ​ന​ൽ​കി​യ​ത്.
​ ​ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി​ ​തു​ട​രു​ന്ന​ ​കൊ​വി​ഡ് ​പോ​രാ​ട്ട​ത്തി​ൽ​ ​എ​ല്ലാ​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​മ​ടു​പ്പു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​ആ​രോ​ഗ്യ​വ​കു​പ്പി​ലെ​ന്ന​ ​പോ​ലെ​ ​പൊ​ലീ​സി​ലും​ ​വീ​ഴ്ച​ക​ളു​ണ്ടാ​യെ​ന്ന​ത് ​കാ​ണാ​തി​രി​ക്കാ​നാ​കി​ല്ല.20​പേ​ർ​ ​പ​ങ്കെ​ടു​ക്കേ​ണ്ട​ ​മ​ര​ണ​വീ​ട്ടി​ൽ​ 200​പേ​ർ​ ​എ​ത്തി​യ​തും​ 50​ ​പേ​ർ​ ​എ​ത്തേ​ണ്ട​ ​വി​വാ​ഹ​ത്തി​ന് 400​ ​പേ​ർ​ ​എ​ത്തി​യ​തു​മൊ​ക്കെ​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​
കാ​സ​ർ​കോ​ടും​ ​വ​യ​നാ​ടും​ ​ഇ​പ്പോ​ഴും​ ​ഇ​തി​ന്റെ​ ​ദു​രി​ത​ഫ​ലം​ ​അ​നു​ഭ​വി​ക്കു​ക​യാ​ണ്.​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​വി​ഭാ​ഗ​ത്ത് ​വീ​ഴ്ച​യു​ണ്ടാ​യാ​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​തെ​റ്റു​ ​തി​രു​ത്തു​ന്ന​തി​ന് ​പ​ക​രം​ ​അ​വ​രു​ടെ​ ​ജോ​ലി​ ​മ​റ്റു​ള്ള​വ​രെ​ ​ഏ​ൽ​പ്പി​ക്കു​ന്ന​ത് ​അ​ക്ഷീ​ണം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​ ​മ​നോ​വീ​ര്യം​ ​ത​ള​ർ​ത്താ​ൻ​ ​മാ​ത്ര​മേ​ ​ഉ​പ​ക​രി​ക്കൂ​ ​എ​ന്നാ​ണ് ​പൊ​തു​വേ​ ​ഉ​യ​രു​ന്ന​ ​ആ​ക്ഷേ​പം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALAPOLICE, COVID19
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.