SignIn
Kerala Kaumudi Online
Thursday, 14 May 2026 6.24 PM IST

കാർ തടഞ്ഞ് യുവാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു

rupee

കറുകച്ചാൽ: കാർ തടഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചാമംപതാൽ ഫാമിലെ ജീവനക്കാരായ വലിയകാവ് പൂച്ചെടിയിൽ ജെഫിൻ പി ജെയിംസ് (24), വലിയകാവ് കുപ്പക്കൽ റോണി മാത്യു (23) എന്നിവരിൽ നിന്നാണ് പണം തട്ടിയെടുത്തത്. വ്യാഴാഴ്ച രാവിലെ 5.30-ന് കൊടുങ്ങൂർ-മണിമല റോഡിൽ മൂലേപ്ലാവിന് സമീപമായിരുന്നു സംഭവം.
വിവിധ ഫാമുകളിൽ നിന്നും പിരിവെടുത്ത പണവുമായി മടങ്ങവെ പിന്നാലെ എത്തിയ കാർ ഇവരുടെ കാറിനെ മറികടന്ന് മുന്നിൽ നിർത്തുകയും ഇവരെ വലിച്ചിറക്കി ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന പണവുമായി രക്ഷപ്പെടുകയുമായിരുന്നെന്ന് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY