SignIn
Kerala Kaumudi Online
Tuesday, 22 September 2020 7.49 AM IST

പോസ്റ്റുകൾ ലൈംഗികച്ചുവയോടെയുള്ളത്,​ അപകീർത്തികരവും മാനഹാനിയുണ്ടാക്കുന്നതും,​ മാദ്ധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ ഡി.ഐ.ജി റിപ്പോർട്ട് നൽകി

pic

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ ഡി.ഐ.ജി സ‌ഞ്ജയ് കുമാർ ഗുരുഡിൻ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.പോസ്റ്റുകൾ ലൈംഗീക ചുവയോടെയുളളത്. അപകീർത്തികരമെന്നും മാനഹാനിയുണ്ടാക്കുന്നതെന്നും ഡി.ഐ.ജി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.


മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ വലിയ സൈബർ ആക്രമണമാണ് മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായത്. വനിതാമാദ്ധ്യമപ്രവർത്തകരുടെ കുടുംബാഗങ്ങൾക്കെതിരെ വരെ സൈബർ ഇടങ്ങളിൽ നിന്നും ആക്രമണമുണ്ടായി. കേരള പത്രപ്രവർത്തക യൂണിയൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കേസെടുത്തത്. ഡി.ജി.പിയുടെ നിർദേശത്തെ തുടർന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സജ്ഞയ് കുമാർ ഗുരുഡ് അന്വേഷണ ചുമതലയേറ്റെടുക്കുകയായിരുന്നു. ഹൈടെക് സെല്ലിന്റേയും സൈബർ ഡോമിന്റെയും സഹായത്തോടെയാണ് അന്വേഷണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA, CYBER CRIME, CYBER ATTACK
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.