കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യം വച്ച് കോൺഗ്രസും യു.ഡി.എഫും ഇടതുമുന്നണിയുടെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും തുറന്നുകാട്ടാൻ വീടുകളിലേയ്ക്ക് എത്തുന്നു. ഇതിനുള്ള വിപുലമായ കാമ്പയിൻ ജില്ലാ യു.ഡി.എഫ് യോഗത്തിന് ശേഷം വൈകാതെ തുടക്കും കുറിക്കുമെന്ന് ഡി.സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറിയിച്ചു.
യു.ഡി.എഫ് ചെയ്യുന്നത്
1. വാർഡ് തലത്തിൽ കോൺഗ്രസ് പ്രവർത്തകരും മുന്നണി നേതാക്കളും വീടുകളിലെത്തി ലഘുലേഖകൾ കൈമാറും
2. കോൺഗ്രസ് അനുഭാവികളുടെ മക്കളെ വോട്ടർ പട്ടികയിൽ ചേർക്കാൻ പ്രത്യേകം പ്രവർത്തകരെ നിയോഗിക്കും
3. ലൈഫ് പദ്ധതിയിലുണ്ടായ അഴിമതി എടുത്തുപറയും
4. മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടും. സ്പ്രിംഗ്ളർ അഴിമതി മുതൽ സ്വർണക്കടത്തുവരെ
5. ന്യൂനപക്ഷ സെല്ലുകളെയും കോൺഗ്രസ് പോഷക സംഘടനാ പ്രവർത്തകരെയും വിന്യസിച്ചാകും പ്രവർത്തനം
6. വാർഡുതലത്തിൽ വികസന പ്രശ്നങ്ങളും അഴിമതിയും തുറന്നുകാട്ടും
7. റോഡുകളുടെയും തോടുകളുടെയും സ്ഥിതി ബോദ്ധ്യപ്പെടുത്തും
8. കാർഷിക മേഖലയിലെ പ്രതിസന്ധി കർഷകരെ അറിയിക്കാൻ പ്രത്യേക വാട്ട് ആപ്പ് കൂട്ടായ്മ. വീട് സന്ദർശനത്തിനിടെ ഫോൺ നമ്പർ ശേഖരിക്കും
9. വനിതകളെ കേന്ദ്രീകരിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ സ്ക്വാഡും വാട്ട്സ് ആപ്പ് ഗ്രൂപ്പും
10. ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ കണ്ടെത്തി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തും
11. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രവർത്തനങ്ങൾ
വീട് സന്ദർശന ശേഷം
1. സന്ദർശന വേളയിലെ വിരങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യും
2. പരിഹരിക്കാനുള്ള അടിയന്തര ശ്രമങ്ങൾ പഞ്ചായത്ത് തലത്തിൽ നടത്തും
3. പുതിയ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി ഗ്രാമപ്രദേശത്ത് പുതിയ യുവകൂട്ടായ്മ സൃഷ്ടിക്കും
4. യുവതീ യുവാക്കളുടെ വോട്ട് നേടാൻ പ്രത്യേക പരിശീലനം നൽകിയ ടീമിനെ സജ്ജമാക്കും
5. നിയോജക മണ്ഡലം - പഞ്ചായത്ത് - വാർഡ് തലത്തിൽ ഏകോപന - വിലയിരുത്തൽ കമ്മികൾ
6. ബൂത്ത് തലത്തിൽ തുടർച്ചയായി ഏകോപനത്തിന് ചുമതല നൽകും
7. വീടുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടെ സ്ഥാനാർത്ഥി നിർണയവും പരിഗണിക്കും