SignIn
Kerala Kaumudi Online
Thursday, 03 December 2020 6.33 AM IST

ബിരുദ റിസൽട്ട് ഭാഗികം, വിദ്യാർത്ഥികൾക്ക് നെട്ടോട്ടം

kerala-university

തിരുവനന്തപുരം: മൂല്യനിർണയം പൂർത്തിയാകാത്ത അഞ്ഞൂറോളം വിദ്യാർഥികളുടെ പരീക്ഷഫലം ഒഴിവാക്കി അവസാന വർഷ ബികോം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ആയിരത്തോളം ബി.എ, ബിഎസ്‌സി വിദ്യാർത്ഥികളുടെ അപൂർണമായ അവസാന വർഷ ഫലം കേരളസർവകലാശാല ഇന്നലെ പ്രസിദ്ധീകരിച്ചു. അവസാന വർഷ വിദ്യാർഥികളുടെ നാലാം സെമസ്​റ്റർ പരീക്ഷ പേപ്പറുകളുടെ പുനർമൂല്യനിർണയവും നാലാം സെമസ്​റ്റർ മാർക്ക് മെച്ചപ്പെടുത്താൻ പരീക്ഷയെഴുതിയവരുടെ ഉത്തരക്കടലസുകളുടെ മൂല്യനിർണയവും പൂർത്തിയാക്കാതെയാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇത് അവരുടെ ഉപരിപഠന സാദ്ധ്യതയെ ദോഷകരമായി ബാധിക്കും. മ​റ്റെല്ലാ സർവകലാശാലകളും ബിരുദാനന്തര പ്രവേശന നടപടികൾ ആരംഭിച്ചിട്ടും കേരള സർവകലാശാല പരീക്ഷാഫലം ഭാഗികമായി പ്രസിദ്ധീകരിച്ച ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. റിസൽട്ട് പൂർണമായി വരുന്നതുവരെ ബിരുദാനന്തര പ്റവേശനം നിറുത്തിവച്ചില്ലെങ്കിൽ പലരുടെയും ഉപരി പഠനസാധ്യത നഷ്ടമാകും. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദ പരീക്ഷയെഴുതിയ അയ്യായിരത്തോളം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടക്കാത്തതിനാൽ അവർക്കും ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.