തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച "യുവരോഷം" ഒരു ലക്ഷം കേന്ദ്രങ്ങളിൽ നടന്നു.
കരിങ്കൊടിയേന്തിയും പ്ലക്കാർഡുകൾ പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് പ്രവർത്തകർ പങ്കെടുത്തത്. അഞ്ചുലക്ഷം പന്തങ്ങൾ ഉയർത്തി പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന് റ് എസ്. സതീഷ് കോതമംഗലത്തും സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് പേരാമ്പ്രയിലും പ്രതിഷേധത്തിന്റെ ഭാഗമായി.
സംഭവം നിഷ്ഠൂരവും അപലപനീയവുമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.