ന്യൂഡൽഹി: ഫേസ്ബുക്ക് ബി.ജെ.പി നേതാക്കൾക്ക് സഹായം ചെയ്യുന്നുവെന്ന ആരോപണം പരിശോധിക്കാൻ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഐ.ടി പാർലമെന്ററികാര്യ സമിതി വീണ്ടും ചേരും. ഫേസ്ബുക്ക് ഉന്നതരെ വീണ്ടും വിളിച്ചുവരുത്തും.
ഇന്നലെ മൂന്നര മണിക്കൂറോളമാണ് സമിതി യോഗം ചേർന്നത്. ഫേസ്ബുക്ക് ഇന്ത്യ എം.ഡി അജിത് മോഹൻ സമിതിക്ക് മുൻപാകെ ഹാജരായി. 90 ഓളം ചോദ്യങ്ങൾ സമിതി അജിത് മോഹനോട് ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. യോഗത്തിൽ കേന്ദ്ര ഐ.ടി വകുപ്പ് പ്രതിനിധികളും ഹാജരായി. വിഷയം പരിഗണിക്കാൻ മറ്റൊരു ദിവസം വീണ്ടും യോഗം ചേരാൻ സമിതി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.