കോട്ടയം: ഓണത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയത്തിൽ അനുവദിച്ച ഇളവ് പിൻവലിച്ചു. പഴയതുപോലെ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെയാണ് കടകൾക്ക് പ്രവർത്തനാനുമതി. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നത് രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രം. രാത്രി പത്തു വരെ പാഴ്സൽ സർവീസോ ഹോം ഡെലിവറിയോ നടത്താം. ബേക്കറികളിൽ ആഹാരം വിളമ്പാൻ പാടില്ല.