ആലപ്പുഴ: ജില്ലയിൽ ഇന്നലെ 221പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1573 ആയി. ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കരുമാടി സ്വദേശി അനിയൻകുഞ്ഞ് (61) കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് മരണങ്ങൾ 39 ആയി. 36 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 4920 പേർ രോഗമുക്തരായി.
രോഗ ബാധിതർ
സൗദിയിൽ നിന്നെത്തിയ താമരക്കുളം, പട്ടണക്കാട്, മാന്നാർ, ചെറിയനാട്, മാവേലിക്കര സ്വദേശികൾ, കുവൈറ്റിൽ നിന്നെത്തിയ വള്ളികുന്നം സ്വദേശികൾ, ഖത്തറിൽ നിന്നെത്തിയ എടത്വ സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ വെൺമണി സ്വദേശി, ജമ്മുകാശ്മീരിൽ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശി, ഹൈദരാബാദിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, കർണാടകയിൽ നിന്നെത്തിയ വെൺമണി സ്വദേശി, കൽക്കട്ടയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, മദ്ധ്യപ്രദേശിൽ നിന്നെത്തിയ രണ്ട് അർത്തുങ്കൽ സ്വദേശികൾ, മഹാരാഷ്ട്രയിൽ നിന്നെത്തിയ രണ്ട് മാവേലിക്കര സ്വദേശികളും ഒരു കായംകുളം സ്വദേശിയും, ഉത്തർപ്രദേശിൽ നിന്നെത്തിയ എടത്വ സ്വദേശി, പഞ്ചാബിൽ നിന്നെത്തിയ കരുവാറ്റ സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ കായംകുളം സ്വദേശി.
# സമ്പർക്ക രോഗം
ആലപ്പുഴ 34, ആറാട്ടുപുഴ, കായംകുളം 22 വീതം, എഴുപുന്ന 10, പള്ളിപ്പുറം,കൃഷ്ണപുരം 9 വീതം, താമരക്കുളം,തണ്ണീർമുക്കം 7 വീതം, പുറക്കാട്,തുറവൂർ,ചെങ്ങന്നൂർ 6 വീതം, ഭരണിക്കാവ്,ചേപ്പാട്,അരൂർ, മണ്ണഞ്ചേരി 5 വീതം, തൈക്കൽ 4, മാവേലിക്കര,അമ്പലപ്പുഴ,തൈക്കാട്ടുശ്ശേരി 3, മുളക്കുഴ,കുമാരപുരം,വണ്ടാനം, പള്ളിപ്പാട്,ബുധനൂർ, മാന്നാർ, പാണാവള്ളി,മാരാരിക്കുളം രണ്ട് വീതവും രാമങ്കരി,നൂറനാട്, ചേർത്തല, വെളിയനാട്, ഹരിപ്പാട്, തലവടി, വെണ്മണി, തഴക്കര, കണിച്ചുകുളങ്ങര, കഞ്ഞിക്കുഴി, തകഴി, ചെന്നിത്തല,പത്തിയൂർ ഒന്നു വീതം
...................................
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9705
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1270
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 130
ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 32
# കേസ് 45, അറസ്റ്റ് 32
ജില്ലയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 45 കേസുകളിൽ 32 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 441 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 20,172 പേർക്കെതിരെയും, കണ്ടെയ്ൻമെന്റ് സോൺ ലംഘനം നടത്തിയ രണ്ടു പേർക്കെതിരെയും, ഹോം ക്വാറന്റയിൻ ലംഘിച്ചതിന് രണ്ടുപേർക്കെതിരെയും നടപടി സ്വീകരിച്ചു.
# കണ്ടെയ്ൻമെന്റ് സോൺ
ആലപ്പുഴ നഗരസഭ വാർഡ് 48 (ചാത്തനാട് മാർത്തോമാ പള്ളിക്ക് പടിഞ്ഞാറു മുതൽ മുൻസിപ്പൽ കോളനി വരെയുള്ള ഭാഗം), പള്ളിപ്പുറം പഞ്ചായത്ത് വാർഡ് ആറ് (കവക്കാട് ചിറ, വള്ളിക്കാട് കോളനി പ്രദേശങ്ങൾ), വാർഡ് ഏഴു (തവണക്കടവ് മുതൽ വാതപ്പള്ളി വരെയും കൈമാട്ടി ഭാഗവും), വാർഡ് ഒൻപത് (ഐരാറ്റിൻ ഭാഗം മാത്രം), കൃഷ്ണപുരം പഞ്ചായത്ത് വാർഡ് രണ്ട് (ദേശത്തിനകം ഭാഗം മാത്രം), മാന്നാർ പഞ്ചായത്ത് 4, 5,14, തുടങ്ങിയ പ്രദേശങ്ങൾ.
# ഒഴിവാക്കി
അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് വാർഡ് രണ്ട്, പള്ളിപ്പുറം പഞ്ചായത്ത് വാർഡ് 12