തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാനായി യോഗ്യതാ പരീക്ഷയുടെ മാർക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ 10ന് വൈകിട്ട് 5വരെ നൽകാം. പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും മാർക്ക് അപ്ലോഡ് ചെയ്യണം. മാർക്ക് അപ്ലോഡ് ചെയ്യാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. ഹെൽപ്പ് ലൈൻ- 0471-2525300.