പയ്യന്നൂർ: ഒറ്റയ്ക്ക് താമസിക്കുന്ന എഴുപത്തിരണ്ടുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി കടന്നുപിടിച്ച കേസിൽ അറസ്റ്റ്. വെള്ളൂരിലെ പുലിക്കോട്ടുവയൽ ചന്ദ്രനെ (63)യാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വൃദ്ധയുടെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികൾ ഇയാളെ പിടികൂടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇൻസ്പെക്ടർ എം.സി.പ്രമോദിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.