ഒഡിഷ: ഒഡിഷയിലെ ഭണ്ഡരംഗി സിർകി വനമേഖലയിൽ പൊലീസുമായി ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു എസ്.ഒ.ജി ജവാന് പരിക്കേറ്റു.
ഇന്നലെ രാവിലെ 11ഓടെയാണ് ഏറ്റുമുട്ടൽ നടന്നത്. എസ്.ഒ.ജി, ഡി.വി.എഫ് സംഘത്തിന് നേരേ മാവോയിസ്റ്റുകൾ വെടിവയ്പ് നടത്തുകയായിരുന്നു. അരമണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടുനിന്നു. പരിക്കേറ്റ ജവാനെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് മാറ്റി. എസ്.ഒ.ജി, ഡി.വി.എഫ്, സി.ആർ.പി.എഫ് എന്നിവയുടെ കൂടുതൽ ടീമുകളെ തിരച്ചിൽ പ്രവർത്തനങ്ങൾക്കായി പ്രദേശത്തേക്ക് അയച്ചു.