SignIn
Kerala Kaumudi Online
Saturday, 27 February 2021 6.14 PM IST

പീഡനം: ഇരകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം

court

കൊച്ചി : പീഡനക്കേസുകളിൽ ഹൈക്കോടതിയിൽ സമർപ്പിക്കുന്ന രേഖകളിൽ ഇരകളെ തിരിച്ചറിയുന്ന വിവരങ്ങളുണ്ടെങ്കിൽ ആ രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും അവ സൂക്ഷിക്കാൻ പ്രത്യേക സംവിധാനമൊരുക്കണമെന്നും ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിൾബെഞ്ച് നിർദേശം നൽകി.

പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് ജാമ്യം നൽകിയതിനെതിരെ ഇരയുടെ അമ്മ നൽകിയ ഹർജി തള്ളിയ വിധിയോടൊപ്പമുള്ള പ്രത്യേക ഉത്തരവിലാണ് നിർദ്ദേശം. ഇരയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ പ്രത്യേക നിർദേശങ്ങളും നൽകി.

നിർദേശങ്ങൾ

 ഇരയുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരുടെ വിവരങ്ങൾ, ഇര പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, ജോലി ചെയ്യുന്ന സ്ഥലം തുടങ്ങിയവ ഇരയെ തിരിച്ചറിയുന്ന വിവരങ്ങളിൽ ഉൾപ്പെടും.

 ഇരയ്ക്കു വേണ്ടിയും അല്ലാതെയും ഹൈക്കോടതിയിൽ സമർപ്പിക്കുന്ന രേഖകളിൽ ഇത്തരം വിവരമുണ്ടെങ്കിൽ മുദ്രവച്ച കവറിൽ സമർപ്പിക്കണം.

 ഇൗ മുദ്രവച്ച കവറുകൾ സൂക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ രജിസ്ട്രി ചുമതലപ്പെടുത്തണം.

 രേഖകൾ സൂക്ഷിക്കാൻ സൗകര്യങ്ങളും നൽകണം.

 മുദ്രവച്ച കവർ കോടതി തുറന്നാൽ വീണ്ടും മുദ്രപതിച്ചു സൂക്ഷിക്കണം.

 കക്ഷികളുടെ അഭിഭാഷകർക്ക് കോടതിയുടെ അനുമതിയോടെ ഇൗ രേഖകൾ പരിശോധിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COURT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.