പാലോട്: ഒഴിഞ്ഞ കുപ്പി പെറുക്കി വിറ്റ് ജീവിക്കുന്ന ചുള്ളിമാനൂർ, വഞ്ചുവം പുത്തൻകരിക്കകം വീട്ടിൽ രാജേന്ദ്രന്റെയും (85) രാധയുടേയും ജീവിതം കേരളകൗമുദിയും കൗമുദി ടി.വിയുടെ 'ഓ മൈ ഗോഡും" പുറംലോകത്തെത്തിച്ചതോടെ കുടുംബത്തിന് താങ്ങായെത്തുന്നത് നിരവധി പ്രേക്ഷകർ. ചോരാത്ത വീട്ടിൽ ഒരു ദിവസമെങ്കിലും അന്തിയുറങ്ങണമെന്ന കുടുംബത്തിന്റെ ആഗ്രഹം കേരളാ അയൺ ഫാബ്രിക്കേഷൻസ് ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ബിജുവിന്റെയും സെക്രട്ടറി ബൈജുവിന്റെയും നേതൃത്വത്തിൽ മറ്റ് അംഗങ്ങളുടെ സഹായത്തോടെ സാക്ഷാത്കരിച്ചു. നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സാമ്പത്തിക സഹായമെത്തിച്ചു. രാജേന്ദ്രനും ഭാര്യയ്ക്കും സുഖമായി ജീവിക്കാനുള്ള തുക ബാങ്കിലെത്തിയിട്ടുണ്ട്.