ബെയ്റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്ത് വീണ്ടും വൻ തീപിടിത്തം. ലോകത്തെ നടുക്കിയ സ്ഫോടനമുണ്ടായി ആഴ്ചകൾക്കകമാണ് വീണ്ടും തീപിടിത്തമുണ്ടായത്. വലിയ തോതിൽ പുക തുറമുഖത്ത് നിന്ന് ഉയരുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, തീപിടിത്തത്തിൻെറ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തീയണക്കാനായി സൈന്യത്തിൻെറ ഹെലികോപ്ടറുകൾ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ആളപായമുണ്ടോയെന്ന് അറിവായിട്ടില്ല. ആഗസ്റ്റ് നാലിന് തുറമുഖത്ത് സൂക്ഷിച്ച 2,750 ടൺ അമോണിയം നൈട്രേറ്റിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ 191 പേരാണ് കൊല്ലപ്പെട്ടത്.