കൊച്ചി : സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ കൗൺസിലംഗങ്ങൾ എന്നിവരുടെയും അടുത്ത ബന്ധുക്കളുടെയും സിനിമകൾ സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡിനു പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകരായ സതീഷ് ബാബുസേനൻ, ഷിനോസ്. എ. റഹ്മാൻ, സംഗീത സംവിധായകൻ കെ. സന്തോഷ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി സെപ്തംബർ 18 ന് പരിഗണിക്കും.
കഴിഞ്ഞ വർഷം അക്കാഡമി ചെയർമാൻ കൂടിയായ സംവിധായകൻ കമലിന്റെ ആമി എന്ന ചിത്രത്തിനും വൈസ് ചെയർമാൻ ബീന പോളിന്റെ ഭർത്താവ് വേണുവിന്റെ കാർബൺ എന്ന സിനിമയ്ക്കും അവാർഡുകൾ നൽകിയതു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.