ജൂലായിൽ -10.4%
ന്യൂഡൽഹി: തുടർച്ചയായ അഞ്ചാംമാസവും ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളർച്ച (ഐ.ഐ.പി) നെഗറ്റീവിലേക്ക് കൂപ്പുകുത്തി. ജൂലായിൽ വളർച്ച നെഗറ്റീവ് 10.4 ശതമാനമാണ്. അതേസമയം, മുൻമാസങ്ങളെ അപേക്ഷിച്ച് ഇടിവിന്റെ ആഘാതം കുറയുന്നുണ്ട്.
ഏപ്രിലിൽ നെഗറ്റീവ് 57.6 ശതമാനമായിരുന്നു തകർച്ച. മേയിൽ ഇത് നെഗറ്റീവ് 33.8 ശതമാനമായി; ജൂണിൽ നെഗറ്റീവ് 16.6 ശതമാനവും. ഐ.ഐ.പിയിലെ മുഖ്യ വിഭാഗങ്ങളായ മാനുഫാക്ചറിംഗ് ജൂലായിൽ നെഗറ്റീവ് 11.1 ശതമാനം തളർന്നു. ഖനനമേഖല 13 ശതമാനവും വൈദ്യുതി 2.5 ശതമാനവും നഷ്ടം രേഖപ്പെടുത്തി.