SignIn
Kerala Kaumudi Online
Monday, 23 November 2020 10.50 PM IST

ഐശ്വര്യമാണ് കിഴക്കു ദർശനമുള്ള വീടുകൾ

home

കിഴ​ക്കു​ദി​ശ​യെ​ ​ഏ​റ്റ​വും​ ​മ​ഹ​ത്ത​ര​മാ​യ​ ​ദി​ശ​യാ​യി​ട്ടാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​കി​ഴ​ക്കോ​ട്ട് ​വീ​ട് ​പ​ണി​യു​ക​ ​എ​ന്ന​ത് ​പാ​ര​മ്പ​ര്യ​മാ​യി​ ​ത​ന്നെ​ ​ഭാ​ര​തത്തി​ന്റെ​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നു.​ ​കി​ഴ​ക്കോ​ട്ട് ​വീ​ട് ​നി​ൽ​ക്കു​ക​യെ​ന്നാ​ൽ​ ​അ​തൊ​രു​ ​ഐ​ശ്വ​ര്യ​മാ​യാ​ണ് ​ക​രു​തു​ന്ന​ത്.​ ​എ​ന്നു​ ​ക​രു​തി​ ​മ​റ്റു​ ​ദി​ശ​ക​ൾ​ ​മോ​ശ​പ്പെ​ട്ട​താ​ണെ​ന്ന് ​അ​ർ​ത്ഥ​മി​ല്ല.​ ​കൂ​ടു​ത​ൽ​ ​ന​ല്ല​ത് ​എ​ന്നാ​ണ് ​ഉ​ദ്ദേ​ശി​ച്ച​ത്.​ ​കി​ഴ​ക്കോ​ട്ട് ​ദ​ർ​ശ​ന​മെ​ന്നു​ ​ക​രു​തി​ ​വാ​സ്‌​തു​ ​കൃ​ത്യ​മ​ല്ലാ​തെ​ ​വീ​ട് ​വ​ച്ചാ​ൽ​ ​അ​ത് ​ദോ​ഷം​ ​ത​ന്നെ​യാ​ണ്.​ കി​ഴ​ക്കു​ ​ദി​ശ​യോ​ട് ​ഇ​ഷ്‌​ടം​ ​തോ​ന്നാ​ൻ​ ​പ്ര​കൃ​തി​യി​ൽ​ ​ത​ന്നെ​ ​ഏ​റെ​ ​കാ​ര​ണ​ങ്ങ​ളു​ണ്ട്.​ ​സൂ​ര്യ​ൻ​ ​ഉ​ദി​ക്കു​ന്ന​ ​ദി​ക്കാ​ണ് ​കി​ഴ​ക്കു​ ​ദി​ശ.​ ​സൂ​ര്യ​ ​കി​ര​ണ​ങ്ങ​ൾ​ ​ആ​ദ്യ​മെ​ത്തു​ന്ന​ ​ദി​ശ.​ ​അ​ത് ​ന​മു​ക്ക് ​നേ​രി​ട്ട് ​കാ​ണാ​വു​ന്ന​താ​ണ്.​ ​ഋ​ഷി​വ​ര്യ​ന്മാ​രും​ ​യോ​ഗി​ക​ളും​ ​മു​തി​ർ​ന്ന​വ​രു​മൊ​ക്കെ​ ​സൂ​ര്യ​നെ​ ​നോ​ക്കി​ ​ന​മ​സ്‌​ക്ക​രി​ക്കാ​റു​ണ്ട്.​ ​സ്വ​ർ​ണ​ ​വ​ർ​ണ​മാ​ർ​ന്ന​ ​ആ​ദ്യ​ ​സൂ​ര്യ​ശോ​ഭ​ ​കി​ഴ​ക്കു​ദി​ശ​യാ​ണ് ​ഏ​റ്റു​വാ​ങ്ങു​ന്ന​ത്.​ ​വൈ​റ്റ​മി​ൻ​ ​ഡി.​യു​ടെ​ ​ക​ല​വ​റ​യാ​ണ് ​പ്ര​ഭാ​ത​​സൂ​ര്യ​ ​കി​ര​ണ​ങ്ങ​ൾ.​ ​വീ​ടി​നുള്ളി​ലേ​യ്‌​ക്കു​ ​വീ​ഴു​ന്ന​ ​സൂ​ര്യ​കി​ര​ണ​ങ്ങ​ളി​ലൂ​ടെ​ ​വീ​ട് ​അ​ണു​വി​മു​ക്ത​മാ​കു​മെ​ന്നാ​ണ് ​പ​ണ്ടു​മു​ത​ലേ​യു​ള​ള​ ​വി​ശ്വാ​സം.​ കി​ഴ​ക്കോ​ട്ട് ​ദ​ർ​ശന​മാ​യ​ ​വീ​ടി​ന്റെ​ ​തെ​ക്കു​ ​വ​ട​ക്കാ​യും​ ​കി​ഴ​ക്കാ​യും ​ ​വ​ട​ക്കു​കി​ഴ​ക്കാ​യി​ട്ടു​മൊ​ക്കെ​ ​റോ​ഡു​ണ്ടാ​വും.​ ​കി​ഴ​ക്കോ​ട്ടു​ ​നി​ൽ​ക്കു​ന്ന​ ​വീ​ട് ​പു​രു​ഷ​ന്മാ​രെ​ ​വ​ലു​താ​യി​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തു​മെ​ന്നാ​ണ് ​വി​ശ്വാ​സം.​ ​വീ​ടി​നെ​ ​നോ​ക്കി​ ​വ​ഴി​ ​വ​ട​ക്ക് ​കി​ഴ​ക്കാ​യി​ ​ച​രി​ഞ്ഞു​ ​പോ​കു​ന്നു​വെ​ങ്കി​ൽ​ ​അ​ത്യു​ത്ത​മ​മാ​ണ് ​അ​ത്.​എ​ത്ര​ ​സെ​ന്റ് ​സ്ഥ​ല​മാ​യാ​ലും​ ​പ​ടി​ഞ്ഞാ​റി​നെ​ ​അ​പേ​ക്ഷി​ച്ച് ​കി​ഴ​ക്ക് ​സ്ഥ​ലം​ ​അ​ൽ​പ്പ​മെ​ങ്കി​ലും​ ​അ​ധി​ക​മാ​യി​രി​ക്ക​ണം,​ ​ ​തെ​ക്കി​നെ​ ​അ​പേ​ക്ഷി​ച്ച് ​വ​ട​ക്കും.​ ​കി​ഴ​ക്ക് ​പു​രു​ഷ​ന്മാ​രെ​യും​ ​വ​ട​ക്ക് ​സ്ത്രീ​ക​ളെ​യും​ ​സ്വാ​ധീ​നി​ക്കും.​ ​ര​ണ്ടും​ ​മ​റ്റു​ ​ദി​ശ​ക​ളേ​ക്കാ​ൾ​ ​അ​ധി​ക​മാ​യി​ ​നി​ൽ​ക്കു​മ്പോ​ൾ​ ​വീ​ട്ടി​ൽ​ ​യോ​ജി​പ്പോ​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ​ ​ക​ഴി​യാ​നാ​കു​മെ​ന്ന് ​തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​പ​ലേ​ട​ത്തും​ ​കാ​ണു​ന്ന​ ​ഒ​രു​ ​വ​ലി​യ​ ​ന്യൂ​ന​ത​ ​മു​റ്റ​മെ​ന്ന​ ​പേ​രി​ൽ​ ​കോ​മ്പൗ​ണ്ട് ​കെ​ട്ടി​യ​ട​ക്ക​ലാ​ണ്.​ അ​ത് ​പാ​ടി​ല്ല.​ ​

തെ​ക്കും​ ​പ​ടി​ഞ്ഞാ​റും​ ​അ​തു​ ​ചെ​യ്താ​ൽ​ ​പോ​ലും​ ​വ​ട​ക്കും​ ​കി​ഴ​ക്കും​ ​അ​ങ്ങ​നെ​ ​ചെ​റി​യ​ ​ക​യ്യാ​ല​യോ​ ​ചെ​റി​യ​മ​തി​ലോ​ ​കെ​ട്ടി​ ​വീ​ടി​നെ​ ​തി​രി​ക്ക​രു​ത്.​ ​വീ​ടി​ന് ​ഒ​റ്റ​ ​മ​തി​ൽ​ ​മ​തി​യാ​വും.​ ​വ​സ്‌​തു​വി​ൽ​ ​ഗേ​റ്റ് ​വ​യ്‌​ക്കു​മ്പോ​ൾ​ ​അ​ത് ​പ​ര​മാ​വ​ധി​ ​വ​ട​ക്കു​ ​കി​ഴ​ക്ക് ​ഭാ​ഗ​ത്തേ​യ്‌​ക്ക് ​കേ​ന്ദ്രീ​ക​രി​ക്കു​ക​യോ​ ​പ​ര​മാ​വ​ധി​ ​കി​ഴ​ക്കു​ ​ത​ന്നെ​ ​വ​യ്‌​ക്കു​ക​യോ​ ​വേ​ണം.​ ​കി​ഴ​ക്കോ​ട്ട് ​നി​ൽ​ക്കു​ന്ന​ ​വീ​ടി​ന്റെ​ ​പ്ര​ധാ​ന​വാ​തി​ലും​ ​ഇ​ത്തര​ത്തി​ൽ​ ​ചെ​യ്യു​ന്ന​താ​ണ് ​ഉ​ത്ത​മം.​ ​കി​ഴ​ക്കോ​ട്ട് ​പ്ര​ധാ​ന​ ​വാ​തി​ൽ​ ​വ​യ്‌​ക്കു​ക​യും​ ​ഫാ​ഷ​നു​വേ​ണ്ടി​ ​തെ​ക്കോ​ട്ട് ​മ​റ്റൊ​രു​ ​വാ​തി​ലും​ ​പു​തി​യ​ ​ക​ണ്ടം​പ​റ​റി​ ​എ​ലി​വേ​ഷ​ൻ​ ​സ്വീ​ക​രി​ക്കു​ന്ന​ ​വീ​ടു​ക​ളി​ൽ​ ​ക​ണ്ടു​വ​രാ​റു​ണ്ട്.​അ​ത് ​വ​ലി​യ​ ​ദോ​ഷ​ത്തി​നി​ട​യാ​ക്കും.​കി​ഴ​ക്കോ​ട്ട് ​ദ​ർ​ശ​ന​മാ​യ​ ​വി​ടി​ന് ​വ​ട​ക്കു​ ​കി​ഴ​ക്കാ​യി​ ​വീ​ടി​നോ​ട് ​ചേ​ർ​ന്ന് ​കാ​ർ​പോ​ർ​ച്ച് ​വ​രു​ന്ന​ത് ​ന​ല്ല​താ​ണ്.​ ​കാ​ർ​പോ​ർ​ച്ചി​ന് ​അ​ടു​ത്ത് ​വ​രാ​ന്ത​യി​ലോ​ ​ഈ​ശാ​ന​ ​ഭാ​ഗ​ ​ക്ര​മ​ത്തി​ലോ​ ​പൂ​ജാ​മു​റി​യും​ ​സ​ജ്ജ​മാ​ക്കാം.​ ​പ​ക്ഷേ​ ​കാ​ർ​പോ​ർ​ച്ച് ​കെ​ട്ടു​മ്പോ​ൾ​ ​മൊ​ത്തം​ ​ഫൗ​ണ്ടേ​ഷ​നും​ ​താ​ഴെ​ ​വ​ന്ന് ​ക​യ​റു​ന്ന​ത് ​ഉ​റ​പ്പാ​ക്ക​ണം.​ ​ചി​ല​ർ​ ​കാ​ർ​ ​പോ​ർ​ച്ച് ​ഭാ​ഗം​ ​അ​ടി​ത്ത​റ​ ​കെ​ട്ടാ​തെ​ ​ഒ​ഴി​ച്ചി​ടാ​റു​ണ്ട്.​അ​ത് ​വാ​സ്‌​തു​ശാ​സ്ത്ര​പ​ര​മാ​യി​ ​തെ​റ്റാ​ണ്.

​ ​കി​ഴ​ക്കു​ ​ദ​ർ​ശ​ന​മാ​യ​ ​വീ​ടു​ക​ളി​ൽ​ ​പ​ല​പ്പോ​ഴും​ ​മു​ന്നി​ൽ​ ​പു​ക​ ​വ​രു​മെ​ന്ന് ​പറഞ്ഞ് പ​ല​രും​ ​അ​ടു​ക്ക​ള​ ​വ​ട​ക്ക് ​പ​ടി​ഞ്ഞാ​റേ​യ്‌​ക്ക് ​മാ​റ്റാ​റു​ണ്ട്.​ ​ചി​ല​ർ​ ​വ​ട​ക്ക് ​കി​ഴ​ക്ക് ​അ​ടു​ക്ക​ള​ ​കെ​ട്ടി​വ​യ്‌​ക്കു​ക​യും​ ​ചെ​യ്യും.​ ​ര​ണ്ടും​ ​തെ​റ്റാ​ണ്.​ ​അ​ത് ​മ​റ്റു ​വ​ഴി​ക​ളി​ല്ലെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​ചെ​യ്യാ​വൂ.​ ​തെ​ക്കു​ ​കി​ഴ​ക്കു​ ​ത​ന്നെ​ ​അ​ടു​ക്ക​ള​വ​യ്‌​ക്കു​ക​യും​ ​പ്ര​ധാ​ന​വാ​തി​ലും​ ​സ്വീ​ക​ര​ണ​മു​റി​യു​മൊ​ക്കെ​ ​നേ​ർ​കി​ഴ​ക്കോ​ ​വ​ട​ക്കു​ ​കി​ഴ​ക്കോ​ ​ആ​യി​ ​ക്ര​മീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.​ ​വ​ട​ക്കു​ ​കി​ഴ​ക്ക് ​ ​അ​ടു​ക്ക​ള​ ​വ​യ്‌​ക്കു​ന്ന​തി​നെ​ക്കാ​ൾ​ ​ന​ല്ല​ത് ​വ​ട​ക്ക് ​പ​ടി​ഞ്ഞാ​റാ​ണ്.​ ​ഇ​തേ​ ​പം​ക്തി​യി​ൽ​ ​പ​ല​ത​വ​ണ​ ​സൂ​ചി​പ്പി​ച്ച​തു​പോ​ലെ​ ​വ​ട​ക്ക് ​കി​ഴ​ക്ക് ​ഈ​ശാ​ന​ ​മൂ​ല​യാ​ണ്.​ ​ഭാ​രം​ ​കു​റ​ഞ്ഞ് ​തു​റ​ന്ന​ ​കി​ട​ക്കേ​ണ്ടി​ട​മാ​ണ​ത്.​ ​വീ​ടി​നോ​ട് ​ചേ​ർ​ന്ന് ​പൂ​ജാ​മു​റി​യോ​ ​പോ​ർ​ച്ചോ​ ​ത​ന്നെ​ ​വ​ര​ണം.​ ​വ​സ്‌​തു​വി​ൽ​ ​കി​ണ​റു​മാ​ണ് ​വ​രേ​ണ്ട​ത്.​ ​
(​കി​ഴ​ക്കു​ ​ദി​ശ​ ​ബാ​ക്കി​ ​അ​ടു​ത്ത​ ​ആ​ഴ്‌​ച)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, VAASTHU
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.