കോട്ടയം : ജില്ലയിൽ 196 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിൽ 191 ഉം സമ്പർക്കം വഴി. ആകെ 1364 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 28 പേർക്ക്. തിരുവാർപ്പ് : 18, മണർകാട് : 16, പനച്ചിക്കാട് : 11, ഏറ്റുമാനൂർ : 10, എലിക്കുളം : 9, എരുമേലി, പാമ്പാടി : 7 വീതം, അതിരമ്പുഴ, ചങ്ങനാശേരി, കൂരോപ്പട : 6 എന്നിങ്ങനെയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത മറ്റു കേന്ദ്രങ്ങൾ. 130 പേർ രോഗമുക്തരായി. നിലവിൽ 2149 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6155 പേർ രോഗബാധിതരായി. 4003 പേർ രോഗമുക്തി നേടി. 19671 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.