കൊച്ചി: ഇലക്ട്രിക് വാഹന നിർമ്മാണരംഗത്തെ ഇന്ത്യൻ ബ്രാൻഡായ ഏതർ എനർജിയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടർ ഏതർ 450 എക്സ് നവംബറിൽ കേരള വിപണിയിലേക്ക്. 125 സി.സി എൻജിനാണ് ഈ സൂപ്പർ സ്കൂട്ടറിന് ഉണ്ടാവുക. സാധാരണ സ്കൂട്ടറുകളോട് കിടപിടിക്കുന്ന മനോഹര രൂപകല്പനയും അത്യാധുനിക ഫീച്ചറുകളും ആയുധമാക്കിയാണ് ഏതർ 450 എക്സിന്റെ വരവ്.
മികവുകൾ
2.9 കിലോവാട്ട് ലിതിയം അയൺ-ബാറ്ററി
സ്കൂട്ടറിന്റെ ഭാരം 108 കിലോഗ്രാം
പുതിയ സ്നാപ് ഡ്രാഗൺ 212 പ്രൊസസറും 4ജി എൽ.ടി.ഇ പിന്തുണയുമുള്ള ഏഴിഞ്ച് ടച്ച് സ്ക്രീൻ
കോൾ ചെയ്യാം, പാട്ട് കേൾക്കാം
ബ്ളൂടൂത്ത് കണക്റ്റിവിറ്റി
മൊബൈൽ ആപ്പുകൾ, ഗൂഗിൾ മാപ്പ്
ഫാസ്റ്റ് ചാർജിംഗ്, പോർട്ടബിൾ ചാർജർ
ഫുൾചാർജിൽ റേഞ്ച് 85km
റൈഡിംഗ് മോഡുകൾ, റിവേഴ്സ് മോഡും
ടോപ് സ്പീഡ് 80kmph
0-40km : 3.3 sec
₹1.59 ലക്ഷം
ഏതർ 450 എക്സിന് വില.