SignIn
Kerala Kaumudi Online
Sunday, 28 February 2021 7.14 AM IST

ഇ​ന്ത്യ​-​ചൈന​ ​അ​തി​ർ​ത്തി​ : ത​ല​വേ​ദ​ന​ ​ഉ​ട​ൻ​ ​ശ​മി​ക്കി​ല്ല

india-china-

ആ​പ്പു​ക​ൾ​ ​നി​രോ​ധി​ച്ചും​ ​സാ​മ്പ​ത്തി​ക​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യും​ ​മ​റ്റു​മു​ള്ള​ ​സ​മ്മ​ർ​ദ്ദ​ത​ന്ത്ര​ങ്ങ​ളി​ൽ​ ​ചൈ​ന​ ​വ​ഴ​ങ്ങു​ന്നി​ല്ലെ​ന്നു​വേ​ണം​ ​മ​ന​സി​ലാ​ക്കാ​ൻ.​ ​അ​തേ​സ​മ​യം​ ​ഇ​ന്ത്യ​യ്ക്കു​മേ​ൽ​ ​കൂ​ടു​ത​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്താ​ൻ​ ​അ​വ​ർ​ക്ക് ​ക​ഴി​യു​ന്നു​മു​ണ്ട്.​ ​മേ​ഖ​ല​യി​ലെ​ ​ചൈ​നീ​സ് ​സൈ​നി​ക​രു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​ഇ​ന്ത്യ​യ്‌​ക്ക് ​ത​ല​വേ​ദ​ന​യാ​ണ്.​ ​ഇ​ത് ​പാ​കി​സ്ഥാ​നെ​ ​സ​ന്തോ​ഷി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​യും​ ​കാ​ണാം.​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​ത​ല​ത്തി​ലും​ ​മ​റ്റും​ ​പാ​കി​സ്ഥാ​നെ​ ​ഇ​ത്ര​യും​ ​തു​റ​ന്ന് ​പി​ന്തു​ണ​യ്‌​ക്കു​ന്ന​ ​മ​റ്റൊ​രു​ ​രാ​ജ്യ​വു​മി​ല്ല.
എ​ന്നാ​ൽ​ ​ഒ​രു​ ​യു​ദ്ധ​ത്തി​ലേ​ക്കൊ​ന്നും​ ​ഇ​പ്പോ​ഴ​ത്തെ​ ​ന​ട​പ​ടി​ക​ൾ​ ​നീ​ളു​മെ​ന്ന് ​ക​രു​താ​നാ​കി​ല്ല.​ ​അ​തു​പോ​ലെ​ ​അ​വ​ർ​ ​ഇ​പ്പോ​ഴു​ള്ള​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​തി​രി​ച്ചു​ ​പോ​കു​മെ​ന്നും​ ​പ്ര​തീ​ക്ഷി​ക്കേ​ണ്ട.​ ​സം​ഘ​ർ​ഷം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​സേ​ന​യെ​ ​വി​ന്യ​സി​ച്ച് ​ന​മു​ക്ക് ​ത​ല​വേ​ദ​ന​യു​ണ്ടാ​ക്കും.​ ​അ​താ​യ​ത് ​അ​തി​ർ​ത്തി എ​ല്ലാ​യ്‌​പ്പോ​ഴും​ ​സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി​രി​ക്കും.
പാ​കി​സ്ഥാ​ൻ​ ​അ​തി​ർ​ത്തി​യി​ൽ​ ​വ​ർ​ഷം​ ​മു​ഴു​വ​ൻ​ ​ഇ​രു​പ​ക്ഷ​ത്തും​ ​സൈ​നി​ക​ർ​ ​ക​ണ്ണോ​ടു​ ​ക​ണ്ണ് ​നോ​ക്കി​യി​രി​ക്കു​ന്ന​ ​അ​തേ​ ​അ​വ​സ്ഥ​യാ​കും​ ​ചൈ​നാ​ ​അ​തി​ർ​ത്തി​യി​ലും.​ ​'​പാ​കി​സ്ഥാ​ൻ​ ​വെ​ടി​ ​നി​റു​ത്ത​ൽ​ ​ക​രാ​ർ​ ​ലം​ഘി​ച്ചു​",​ ​'​ഇ​ന്ത്യ​ ​തി​രി​ച്ച​ടി​ച്ചു​" ​തു​ട​ങ്ങി​ ​പാ​ക് ​അ​തി​ർ​ത്തി​യി​ൽ​ ​നി​ന്ന് ​കേ​ൾ​ക്കു​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​ഇ​നി​ ​ചൈ​ന​ ​അ​തി​ർ​ത്തി​ൽ​ ​നി​ന്നു​മു​യ​ർ​ന്നേ​ക്കാം.
അ​തി​ർ​ത്തി​യി​ൽ​ ​ആ​യു​ധം​ ​ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന​ ​ധാ​ര​ണ​ക​ൾ​ ​പോ​ലും​ ​ലം​ഘി​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ന്ന​ ​സൂ​ച​ന​യാ​ണ് ​മു​ന്ന​റി​യി​പ്പി​ന്റെ​ ​സ്വ​ര​ത്തി​ലാ​യാ​ലും​ ​ പാം​ഗോം​ഗ് ​ത​ടാ​ക​ത്തി​ന് ​തെ​ക്ക് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ത്.​ ​സൈ​നി​ക​ ​ത​ല​ ​ച​ർ​ച്ച​ക​ളി​ലു​ണ്ടാ​കു​ന്ന​ ​ധാ​ര​ണ​ക​ൾ​ ​ന​ട​പ്പാ​കാ​ത്ത​ ​സാ​ഹ​ച​ര്യം​ ​ഇ​പ്പോ​ഴു​ണ്ട്.
അ​തി​ർ​ത്തി​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ഇ​രു​ ​പ​ക്ഷ​വും​ ​ശ്ര​ദ്ധി​ക്കും.​ ​ഒ​രു​ ​ത​ര​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​സൈ​നി​ക​രു​ടെ​ ​മ​നോ​ബ​ലം​ ​കൂ​ട്ടു​ന്ന​ ​ന​ട​പ​ടി​യാ​ണി​ത്.​ ​ചൈ​ന​യ്‌​ക്കെ​തി​രെ​ ​അ​തി​ർ​ത്തി​ ​സം​ര​ക്ഷ​ണ​മൊ​ഴി​ച്ച്,​ ​യു​ദ്ധാ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള​ ​സൈ​നി​ക​ ​ന​ട​പ​ടി​ക​ൾ​ക്കൊ​ന്നും​ ​ഇ​തു​വ​രെ​ ​മു​തി​ർ​ന്നി​ട്ടി​ല്ല.
ഇ​ന്ത്യ​ൻ​ ​സൈ​നി​ക​ർ​ ​ഉ​യ​ര​ങ്ങ​ളി​ൽ​ ​ആ​ധി​പ​ത്യം​ ​സ്ഥാ​പി​ച്ച​ത് ​ആ​ത്മ​വീ​ര്യം​ ​വ​ർ​ദ്ധി​ച്ച​തി​ന്റെ​ ​സൂ​ച​ന​യാ​ണ്.​ ​ചൈ​ന​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ന​ട​ത്തു​ന്ന​ ​നീ​ക്ക​ങ്ങ​ൾ​ ​കാ​ണാ​തെ​ ​പോ​കു​ന്ന​താ​യി​രു​ന്നു​ ​ഇ​തു​വ​രെ​ ​ന​ട​ന്ന​ത്.​ ​അ​തു​ ​മാ​റി.
ജ​മ്മു​കാ​ശ്‌​മീ​ർ​ ​പോ​ലെ​ ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശ് ​അ​തി​ർ​ത്തി​യി​ലും​ ​സ്ഥി​ര​മാ​യി​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യേ​ക്കാം.​ ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശ് ​ഇ​ന്ത്യ​യു​ടെ​ ​ഭാ​ഗ​മാ​ണെ​ന്ന​ത് ​ചൈ​ന​ ​അം​ഗീ​ക​രി​ക്കു​ന്നി​ല്ല.​ ​പ്ര​ദേ​ശ​ത്തി​ന്റെ​ ​ഭൂ​മി​ശാ​സ്‌​ത്ര​പ​ര​മാ​യ​ ​പ്ര​ത്യേ​ക​ത​യാ​ണ് ​കാ​ര​ണം.​ ​അ​രു​ണാ​ച​ൽ​ ​സ്വ​ദേ​ശി​ക​ൾ​ക്ക് ​അ​വ​ർ​ ​പാ​സ്‌​പോ​ർ​ട്ടി​ല്ലാ​തെ​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കു​ന്നു.​ ​അ​രു​ണാ​ച​ൽ​ ​അ​തി​ർ​ത്തി​യി​ലെ​ ​മാ​ർ​ക്ക​റ്റു​ക​ളി​ൽ​ ​ചൈ​നീ​സ് ​പ​ട്ടാ​ളം​ ​സ്ഥി​ര​മാ​യി​ ​വ​ന്നു​പോ​കാ​റു​ണ്ടാ​യി​രു​ന്നു.​ ​ഇ​പ്പോ​ഴാ​ണ് ​അ​തി​നു​ ​നി​യ​ന്ത്ര​ണം​ ​വ​ന്ന​ത്.​ ​ന​മ്മു​ടെ​ ​അ​യ​ഞ്ഞ​ ​നി​ല​പാ​ടു​ക​ൾ​ ​ചൈ​ന​ ​ന​ന്നാ​യി​ ​മു​ത​ലെ​ടു​ത്തി​ട്ടു​ണ്ട്.
അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ​ ​ല​ഭി​ക്കു​ന്ന​ ​പി​ന്തു​ണ​യും​ ​ചൈ​ന​യ്‌​ക്കു​മേ​ൽ​ ​മാ​ന​സി​ക​മാ​യ​ ​ആ​ധി​പ​ത്യം​ ​നേ​ടാ​ൻ​ ​ഇ​ന്ത്യ​യെ​ ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.​ ​ആ​യു​ധ​ങ്ങ​ളി​ലും​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യി​ലും​ ​നാം​ ​നേ​ടി​യ​ ​പു​രോ​ഗ​തി​യും​ ​അ​വ​ർ​ക്ക് ​അ​വ​ഗ​ണി​ക്കാ​നാ​കി​ല്ല.
ഹി​മാ​ല​യ​ൻ​ ​മേ​ഖ​ല​യി​ൽ​ ​ഇ​ന്ത്യ​യ്‌​ക്ക് ​സ്വാ​ഭാ​വി​ക​മാ​യ​ ​മു​ൻ​തൂ​ക്ക​മു​ണ്ട്.​ ​ചൈ​ന​യു​ടെ​ ​ഭാ​ഗ​ത്തെ​ക്കാ​ൾ​ ​ഉ​യ​ര​ത്തി​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​മേ​ഖ​ല.​ ​പാം​ഗോ​ഗ് ​ത​ടാ​ക​ത്തി​ന് ​ചു​ഷു​ൽ,​ ​റെ​സം​ഗ്ള​ ​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​ചൈ​നീ​സ് ​നീ​ക്ക​ങ്ങ​ൾ​ ​ഇ​ന്ത്യ​യ്‌​ക്ക് ​വീ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യു​ന്നു​ണ്ട്.​ ​ചു​ഷു​ലി​ൽ​ ​ഇ​ന്ത്യ​യ്‌​ക്ക് ​ചെ​റി​യ​ ​വി​മാ​ന​ങ്ങ​ൾ​ ​വ​രെ​ ​ഇ​റ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​താ​വ​ള​മു​ണ്ട്. അ​തി​നാ​ൽ​ ​ജ​മ്മു​കാ​ശ്‌​മീ​ർ​ ​അ​തി​ർ​ത്തി​യി​ൽ​ ​ചെ​യ്‌​ത​തു​പോ​ലെ​ ​അ​തി​ർ​ത്തി​ ​വേ​ർ​തി​രി​ച്ചു​ള്ള​ ​സ്ഥി​രം​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​സ​ജ്ജ​മാ​ക്കി​യേ​ ​തീ​രൂ.​ ​അ​ല്ലെ​ങ്കി​ൽ​ ​കി​ലോ​മീ​റ്റ​റോ​ളം​ ​നീ​ളു​ന്ന​ ​മ​ഞ്ഞു​മ​ല​ക​ളി​ൽ​ ​ക​ട​ന്നു​ക​യ​റ്റ​വും​ ​ത​ർ​ക്ക​ങ്ങ​ളും​ ​പ​തി​വാ​കും.​ ​ഇ​പ്പോ​ൾ​ ​കൈ​വ​ശം​ ​വ​ച്ച​ ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​മേ​ൽ​ ​ഇ​രു​പ​ക്ഷ​ത്തി​നും​ ​അ​വ​കാ​ശ​വാ​ദം​ ​ഉ​ന്ന​യി​ക്കാ​ൻ​ ​എ​ളു​പ്പ​മാ​ണ്.​ ​അ​തി​നാ​ൽ​ ​ഇ​പ്പോ​ൾ​ ​ന​മ്മു​ടെ​ ​കൈ​വ​ശ​മു​ള്ള​ ​സ്ഥ​ല​ങ്ങ​ൾ​ക്കു​മേ​ൽ​ ​ചൈ​ന​യ്‌​ക്ക് ​അ​വ​കാ​ശ​വാ​ദം​ ​ഉ​ന്ന​യി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കാ​ത്ത​ ​വി​ധ​ത്തി​ൽ​ ​നി​ർ​ണ​യി​ച്ചി​ട​ണം.

(പ്ര​തി​രോ​ധ,​ ​വി​ദേ​ശ​കാ​ര്യ​ ​
വി​ദ​ഗ്ദ്ധ​നാണ് ലേഖകൻ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INDIA CHINA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.